»   » ജൂഹി ചൗള, നിര്‍മ്മാതാവ് മഹേന്ദ്ര ബൊഹ്രയുടെ ഭാഗ്യ നടി

ജൂഹി ചൗള, നിര്‍മ്മാതാവ് മഹേന്ദ്ര ബൊഹ്രയുടെ ഭാഗ്യ നടി

Posted By: Sanviya
Subscribe to Filmibeat Malayalam

നിര്‍മ്മാതാവ് മഹേന്ദ്ര ബൊഹ്രയുടെ പുതിയ ചിത്രത്തില്‍ ജൂഹി ചൗള അതിഥി വേഷത്തില്‍ എത്തുന്നു. ഹം തുംസേ പ്യാര്‍ കിത്ത്‌ന എന്ന ചിത്രത്തില്‍. കരണ്‍ വീര്‍ ബൊഹ്ര, പ്രിയ ബാനര്‍ജി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ചിത്രത്തില്‍ അതിഥി വേഷത്തിലേക്ക് ക്ഷണിച്ചപ്പോള്‍ തന്നെ താരം സമ്മതിക്കുകയായിരുന്നു.

മഹേന്ദ്ര ബൊഹ്രയുടെ ഭാഗ്യ നടിയാണത്രേ ജൂഹി ചൗള. അതുക്കൊണ്ട് തന്നെ അതിഥി താരമായി അഭിനയിക്കാന്‍ എങ്കിലും ചൂഹിയെ മഹേന്ദ്ര ബൊഹ്ര വിളിക്കാതിരിക്കില്ല. ചിത്രത്തോടുള്ള അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്.

juhichawala

നേരത്തെ കിസ്മത്ത് എന്ന ചിത്രത്തില്‍ കരണ്‍ വീറും ജൂഹി ചൗളയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. 2008ല്‍ പുറത്തിറങ്ങിയ ചിത്രം അസീസ് മിസ്രയാണ് സംവിധാനം ചെയ്തത്.

എസ് രവീന്ദ്രനാഥ് സംവിധാനം ചെയ്യുന്ന പുഷ്പക വിമാനമാണ് ജൂഹി ചൗളയുടെ പുതിയ ചിത്രം. കന്നട ചിത്രമായ പുഷ്പക വിമാനം ആഗസ്റ്റിലാണ് തിയേറ്ററില്‍ എത്തുക.

English summary
Juhi Chawla to do a cameo in ‘Hume Tumse Pyaar Kitna’.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam