»   » മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും നായികയായി തിളങ്ങിയ ജൂഹി ചൗളയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍!

മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും നായികയായി തിളങ്ങിയ ജൂഹി ചൗളയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍!

Posted By:
Subscribe to Filmibeat Malayalam

ഫാസില്‍ സംവിധാനം ചെയ്ത ഹരികൃഷ്ണന്‍സ് എന്ന സിനിമ കണ്ടവരാരും ജൂഹി ചൗളയെ മറന്നുകാണാനിടയില്ല. ഹരിയും കൃഷ്ണനും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന മീര ഇവരിലാരെയാണ് ഇഷ്ടപ്പെട്ടിരുന്നതെന്നത് ഇന്നും അവ്യക്തമാണ്. ആരാധകരുടെ ഇഷ്ടത്തിന് വിട്ടിരിക്കുകയായിരുന്നു ഇക്കാര്യം. ഈ ഒരൊറ്റ ചിത്രത്തിലൂടെയാണ് ജൂഹി മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നത്.

അമൃതയുടെ കണ്ണീരിന് എന്നന്നേക്കുമായി അറുതി, ചന്ദനമഴ അവസാനിക്കുന്നു, ഞെട്ടലോടെ ആരാധകര്‍!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയതാരമായ ജൂഹി ചൗളയ്ക്ക് മലയാള സിനിമയില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്. രണ്ട് മക്കളുടെ അമ്മയായ ജൂഹി ഇടയ്ക്ക് മക്കളുമൊത്തുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

മകളോടൊപ്പം ജൂഹി ചൗള

മകളോടൊപ്പമുള്ള ഒരു ക്യൂട്ട് ചിത്രം ജൂഹി ചൗള അടുത്തിടെ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജൂഹിയുടെ ഭാവവും കുഞ്ഞിന്റെ നോട്ടവും ചിത്രത്തെ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു.

എത്ര പെട്ടെന്നാണ് മകള്‍ വലുതായത്

ലിറ്റില്‍ ജാന്‍വിയെന്ന തലക്കെട്ടോട് കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. എത്ര പെട്ടെന്നാണ് മകള്‍ വലുതായതെന്നും താരം കുറിച്ചിട്ടുണ്ട്. തുടുത്ത കവിളുള്ള ലിറ്റില്‍ ജാന്‍വിയാണ് ഇപ്പോഴും ഓര്‍മ്മയിലുള്ളതെന്നും താരം കുറിച്ചിട്ടുണ്ട്.

സിനിമയില്‍ അഭിനയിക്കുമോ?

ഏതൊരു താരപുത്രിയും നേരിടുന്ന ചോദ്യം ജാന്‍വിയെയും തേടിയെത്തിയിരുന്നു. അമ്മയ്ക്ക് പിന്നാലെ മകളും സിനിമയിലെത്തുമോയെന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്.

മക്കളുടെ താല്‍പര്യം

മക്കള്‍ സിനിമയില്‍ പ്രവേശിക്കുന്നതിനോട് ജൂഹിക്ക് പൂര്‍ണ്ണ യോജിപ്പാണ്. അവര്‍ സിനിമയില്‍ വരണമെന്ന് താരം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മക്കള്‍ക്ക് അഭിനയത്തോട് താല്‍പര്യമില്ലെന്ന് താരം പറയുന്നു.

ലൊക്കേഷനുകളിലേക്ക് വരാറുണ്ട്

തന്റെ സിനിമയുടെ ലൊക്കേഷനുകളിലേക്ക് വരുന്നതിനെക്കുറിച്ചോ, തന്റെ സിനിമ കാണുന്നതിനെക്കുറിച്ചോ മക്കള്‍ അത്ര താല്‍പര്യമൊന്നും കാണിക്കാറില്ല. അവര്‍ സിനിമയിലെത്തിയാല്‍ നല്ലതാണെന്നാണ് തന്റെ അഭിപ്രായം. പക്ഷേ അവര്‍ ഇതുവരെ അത്തരത്തിലൊരു താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

ആഗ്രഹങ്ങളിലെ മാറ്റം

ജെകെ റൗളിങ്ങിനെപ്പോലെയാവണമെന്നായിരുന്നു ഇടയ്ക്ക് ജാന്‍വിയുടെ ആഗ്രഹം. എന്നാല്‍ പിന്നീട് മോഡലാവണമെന്ന് അവള്‍ പറഞ്ഞു. പിന്നീട് ഡോക്ടറാവണമെന്നായിരുന്നു അവള്‍ വ്യക്തമാക്കിയത്.

ജൂഹിയുടെ തിരിച്ചുവരവ്

ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെ സിനിമയില്‍ തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് താരമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷന്‍ ജൂഹി സന്ദര്‍ശിച്ചിരുന്നു.

പുതിയ സിനിമയെക്കുറിച്ച്

ഡിസംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മാത്രമേ പുറത്തുപറയാന്‍ സാധിക്കൂവെന്നും ജൂഹി ചൗള പറയുന്നു.

English summary
Juhi Chawla Shares Sweet Memories Of Her Daughter Jahnavi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam