»   » ജൂലി 2 ട്രെയിലറിന് പിന്നാലെ വീണ്ടും ഞെട്ടിച്ച് റായി ലക്ഷ്മി... അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പുറത്ത്...

ജൂലി 2 ട്രെയിലറിന് പിന്നാലെ വീണ്ടും ഞെട്ടിച്ച് റായി ലക്ഷ്മി... അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ പുറത്ത്...

By: Karthi
Subscribe to Filmibeat Malayalam

മലയാളിത്തിന്റെ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ റായി ലക്ഷ്മി ഇന്ന് ബോളിവുഡിന്റെ ഹോട്ട് തരംഗമാണ്. ജൂലി 2 എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നതോടെ റായി ലക്ഷ്മി ഒരു ഹോട്ട് സെന്‍സേഷനായി മാറിയിരിക്കുകയാണ്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഗ്ലാമര്‍ പ്രകടനമായിരിക്കും ജൂലി 2വിലേത്.

സിനിമ ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന താരമായി മാറാന്‍ നടിമാര്‍ താരങ്ങളുടേയും നിര്‍മാതാക്കളുടേയും ലൈംഗീക താല്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നതിന്റെ കഥ പറയുന്ന ചിത്രമാണിത്. ചിത്രം ആവശ്യപ്പെടുന്നതിന് പ്രകാരം അതീവ ഗ്ലാമറിലാണ് റായി ലക്ഷ്മി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ട്രെയിലര്‍ തെളിയിക്കുന്നു. ഇപ്പോഴിതാ താരത്തിന്റെ ഹോട്ട് ചിത്രങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

ട്രെയിലറിന് പിന്നാലെ

റായി ലക്ഷ്മി അതീവ ഗ്ലാമറസില്‍ പ്രത്യക്ഷപ്പെട്ട ജൂലി 2 ട്രെയിലര്‍ ഹിറ്റായി മാറിയിരുന്നു. അതിന് പിന്നാലെയാണ് താരത്തിന്റെ അതീവ ഗ്ലാമറസ് ചിത്രങ്ങളും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്.

പൂണ നഗ്നയായ

ട്രെയിലറില്‍ റായി ലക്ഷ്മി പൂര്‍ണ നഗ്നയായി എത്തുന്ന, വസ്ത്രം അഴിക്കുന്ന രംഗങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ട്രെയിലറില്‍ ഉള്ള അതീവ ഹോട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നവയില്‍ അധികവും.

എ സര്‍ട്ടിഫിക്കറ്റ് ചിത്രം

പരിധിവിട്ട ഗ്ലാമര്‍ പ്രദര്‍ശനമുള്ള ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അതേ സമയം ഒരു രംഗം പോലും കട്ട് ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിട്ടില്ല. സെന്‍സര്‍ ബോര്‍ഡിന്റെ കടുപിടുത്തങ്ങള്‍ക്ക് ഇതിന് മുമ്പും ശേഷവും നിരവധി ചിത്രങ്ങള്‍ ഇരയായിട്ടുണ്ടെങ്കിലും ജൂലി 2 കടന്നു കൂടി.

വിതരണക്കാരനായി വിവാദ നായകന്‍

സെന്‍സര്‍ ബോര്‍ഡിലെ വിവാദ നായകനായിരുന്ന മുന്‍ സെന്‍സര്‍ ബോര്‍ഡ് ചെര്‍മാന്‍ പഹ്‌ലജ് നിഹലാനിയാണ് ജൂലി 2 വിതരണത്തിന് എത്തിക്കുന്നത്. സെന്‍സറിംഗിലെ കടുംപിടുത്തം കൊണ്ട് വിവാദത്തിലായ വ്യക്തയായിരുന്നു നിഹലാനി.

രണ്ടാമത്തെ ചിത്രം

മോഹന്‍ലാല്‍, മമ്മൂട്ടി ചിത്രങ്ങളിലെ നായികയായി മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതയായ റായി ലക്ഷ്മിയുടെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ജൂലി 2. ചിത്രത്തിന് വേണ്ടി ശരീര ഭാരം കുറച്ച് താരം വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

ലൈംഗീക തൊഴിലാളി ആകുന്ന നടി

ഒരു നാട്ടിന്‍ പുറത്തുകാരി സിനിമയില്‍ നായികയായി മാറുന്ന കഥയാണ് ജൂലി 2 പറയുന്നത്. എന്നാല്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം ജൂലി ലൈംഗീക തൊഴിലാളിയായി മാറുകയാണ്. ദീപക് ശിവദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളികളുടെ കുടുംബിനി

മലയാള സിനിമയില്‍ ഒരു കുടുംബിനി ഇമേജാണ് റായി ലക്ഷ്മിക്കുള്ളത്. അതേസമയം തമിഴില്‍ വെറുമൊരു ഗ്ലാമര്‍ താരമായി അവഗണിക്കപ്പെടാനായിരുന്നു തമിഴില്‍ താരത്തിന്റെ വിധി.

പ്രതീക്ഷയോടെ ബോളിവുഡിലേക്ക്

രണ്ടാം ചിത്രവുമായി ബോളിവുഡിലേക്ക് എത്തുമ്പോള്‍ താരത്തിന് പ്രതീക്ഷകള്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ജൂലിക്ക് വേണ്ടി എന്ത് സാഹസത്തിനും റായി ലക്ഷ്മി തയാറായിരുന്നു. അത് ചിത്രത്തിന്റെ ട്രെയലര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

കാസ്റ്റിംഗ് കൗച്ച്

സിനിമയ്ക്ക് പിന്നിലെ ലൈംഗീക ചൂഷണത്തേക്കുറിച്ച് പലപ്പോഴും ചര്‍ച്ചകള്‍ സജീവമായി നില്‍ക്കുന്നതിനിടെയാണ് കാസ്റ്റിംഗ് കൗച്ച് പ്രമേയമാക്കി ജൂലി 2 എത്തുന്നത്. ഇതോടെ സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.

English summary
'Julie 2' actress Rai Laxmi's sizzling pictures out and goes viral in social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam