ബോളിവുഡ് ഗായിക നേഹ കക്കറിന്റെ കാമുകന്‍ ഇദ്ദേഹം! ബന്ധം തുറന്നുപറഞ്ഞ് ഗായിക
ബോളിവുഡില്‍ കൂടുതല്‍ ആരാധകരുളള ഗായികമാരില്‍ ഒരാളാണ് നേഹ കക്കര്‍. നേഹയുടെതായി പുറത്തിറങ്ങിയ മിക്ക ഗാനങ്ങളും മുന്‍പ് തരംഗമായി മാറിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി ഫോളോവേഴ്‌സാണ് താരത്തിനുളളത്. മെലഡി ഗാനങ്ങള്‍ ഉള്‍പ്പെടെയുളള നേഹയുടെ എല്ലാ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അതേസമയം നേഹയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അടുത്ത സുഹൃത്തായ രോഹന്‍പ്രീത് സിംഗുമായുളള ബന്ധം തുറന്നുപറഞ്ഞു കൊണ്ടാണ് ഗായിക എത്തിയിരിക്കുന്നത്. റോഹനൊപ്പമുളള ഒരു മനോഹര ചിത്രം പങ്കുവെച്ച് നീ എന്റെതാണ് എന്നാണ് നേഹ ഇന്‍സ്റ്റയില്‍ കുറിച്ചിരിക്കുന്നത്. രോഹനെ ടാഗ് ചെയ്തുകൊണ്ടുളള പോസ്റ്റില്‍ നേഹുപ്രീത് എന്ന ഹാഷ്ടാഗും ഗായിക ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേഹയ്ക്ക് പിന്നാലെ റോഹന്‍പ്രീത് സിംഗും ഇതേചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
മീറ്റ് മൈ സിന്ദഗി എന്ന ക്യാപ്ഷനിലാണ് നേഹ കക്കറിനെ ടാഗ് ചെയത് റോഹന്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം നേഹ ബന്ധം തുറന്നുപറഞ്ഞതിന് പിന്നാലെ ഇരുവരും ഉടന്‍ വിവാഹിതരാകുമെന്ന റിപ്പോര്‍ട്ടുകളും വന്നിരിക്കുകയാണ്. ഡല്‍ഹിയില്‍ വെച്ച് ഒക്ടോബര്‍ 24ന് നേഹയുടെയും രോഹന്റെയും വിവാഹം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതേകുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല. കുടാതെ ഗായികയുടെ ഭാഗത്തുനിന്നും ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംഗീത വീഡിയോകളും ആലാപനവുംകൊണ്ട് സിനിമാപ്രേമികളുടെ ഇഷ്ട ഗായികയാണ് നേഹ കക്കര്‍. കഴിഞ്ഞ വര്‍ഷം യൂടൂബില്‍ എറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ പ്രമുഖ വനിതാ താരങ്ങളുടെ പട്ടികയില്‍ നടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. നേഹയുടെ സഹോദരനും ഗായകനുമായ ടോണി കക്കറും എല്ലാവരുടെയും പ്രിയപ്പെട്ട പാട്ടുകാരനാണ്.
റിയാലിറ്റി ഷോകളിലൂടെ എത്തിയ നേഹ കക്കര്‍ ചെറുപ്പം മുതല്‍ സംഗീത രംഗത്ത് സജീവമാണ്. ഇന്ത്യന്‍ ഐഡിയല്‍ ഉള്‍പ്പെടെയുളള പ്രമുഖ റിയാലിറ്റി ഷോകളിലും നേഹ കക്കര്‍ പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് ബോളിവുഡിലും ഗായിക സജീവമായത്. ബോളിവുഡില്‍ സൂപ്പര്‍താര സിനിമകള്‍ ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ നേഹ കക്കര്‍ പാട്ടുകള്‍ പാടിയിരുന്നു.


Click it and Unblock the Notifications