ഒടുവില്‍ ദീപികയും രണ്‍വീറും ഒന്നിക്കുന്നു! വിവാഹ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് നടന്‍ കബീര്‍ ബേദി!!

By Midhun

ബോളിവുഡില്‍ ആരാധകര്‍ എറെയിഷ്ടപ്പെടുന്ന താരജോഡികളാണ് രണ്‍വീര്‍ സിംഗും ദീപികാ പദുകോണും. സിനിമയിലെന്ന പോലെ ജീവിതത്തിലും ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ഇരുവരുടെയും വിവാഹം സംബന്ധിച്ച് നേരത്തെ നിരവധി വാര്‍ത്തകളായിരുന്നു പുറത്തുവന്നിരുന്നത്. കുറച്ച് സിനിമകളില്‍ മാത്രമേ ഒന്നിച്ച് അഭിനയിച്ചിട്ടുളളതെങ്കിലും വല്ലാത്തൊരു ഇഷ്ടമാണ് എല്ലാവര്‍ക്കും ഇവരോടുളളത്.

വിവാഹ വാര്‍ത്തകള്‍ നിരവധി വരുന്നുണ്ടെങ്കിലും പലതും പുറത്തുപറയാന്‍ താരങ്ങള്‍ മടി കാണിക്കാറുണ്ടായിരുന്നു. വിവാഹത്തിനുളള തയ്യാറെടുപ്പുകളിലാണ് താരങ്ങളെന്നും അടുത്ത് തന്നെ അത് നടക്കുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ എല്ലാവരുടെയും ആകാംക്ഷകള്‍ക്ക് വിരാമമിട്ട് ബോളിവുഡ് നടന്‍ കബീര്‍ ബേഡി ഇവരുടെ വിവാഹ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ഒടുവില്‍ വിവാഹം

ഒടുവില്‍ വിവാഹം

ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന കാര്യമായിരുന്നു രണ്‍വീറും ദീപികയും തമ്മിലുളള വിവാഹം. പ്രമുഖ മാധ്യമങ്ങളിലെല്ലാം ഇതേക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും വാര്‍ത്തകള്‍ക്കെല്ലാം പ്രസക്തിയില്ലാതായി മാറുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന പുതിയ റിപ്പോര്‍ട്ടുകള്‍ താരജോഡികളുടെ ആരാധകരിലെല്ലാം സന്തോഷമുണ്ടാക്കിയിരിക്കുകയാണ്, ജൂലൈയില്‍ വിവാഹിതരാകുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും ഇപ്പോള്‍ നവംബറിലായിരിക്കും നടക്കുകായെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്

കബീര്‍ ബേദി കുറിച്ചത്

കബീര്‍ ബേദി കുറിച്ചത്

ബോളിവുഡ് നടന്‍ കബീര്‍ ബേദിയാണ് രണ്‍വീര്‍-ദീപിക വിവാഹ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. കബീര്‍ ബേദി തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. താരജോഡികള്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് കബീര്‍ ബേദി ട്വിറ്ററില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കബീര്‍ ബേദിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ വൈറലായിരിക്കുകയാണ്.

നവംബറില്‍ നടക്കും

നവംബറില്‍ നടക്കും

നവംബര്‍ 20നാണ് ബോളിവുഡ് സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹം നടക്കുക. വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം നടന്ന അതേ വേദിയില്‍ വെച്ചായിരിക്കും രണ്‍വീറിന്റെയും ദീപികയുടെയും വിവാഹം നടക്കുക. ജുലായിലാണ് വിവാഹം നടക്കുകാ എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും ഇരുവരുടെയും സിനിമാത്തിരക്കുകള്‍ കാരണം നവംബറിലേക്ക് മാറ്റുകയായിരുന്നു.

ഇറ്റലില്‍ വെച്ച് കല്ല്യാണം

ഇറ്റലില്‍ വെച്ച് കല്ല്യാണം

ഇറ്റലിയില്‍ വെച്ചാണ് താരജോഡികളുടെ വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായി രണ്‍വീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനില്‍ പോയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹ ശേഷം താമസിക്കാനുളള വീടിന്റെ അന്തിമഘട്ട പണികള്‍ പൂര്‍ത്തികരിക്കുന്നതിന്റെ തിരക്കിലാണ് ഇരുകൂട്ടരും ഉളളത്.

ബന്ധുക്കളും അടുത്ത സുഹൃത്തുകളും മാത്രം

ബന്ധുക്കളും അടുത്ത സുഹൃത്തുകളും മാത്രം

താര വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. വിവാഹ ചടങ്ങില്‍ ഷാരൂഖ് ഖാന്‍,അര്‍ജുന്‍ കപൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. വിവാഹശേഷം സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി മുംബെയില്‍ റിസപ്ഷന്‍ സംഘടിപ്പിക്കുന്നുണ്ട്.

ട്വീറ്റ് കാണൂ

ട്വീറ്റ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X