സന്യാസിയാവാൻ പോയ കബീർ ബേഡി; പക്ഷെ നടന്നത് നാല് വിവാ​ഹങ്ങൾ; 70 വയസ്സിലും വിവാഹം

ഹിന്ദി സിനിമാ രം​ഗത്ത് ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് കബീർ ബേഡി. 1971 ൽ ​​ഹൽ ചൽ എന്ന സിനിമയിലൂടെ ബോളിവുഡിലേക്ക് കടന്ന് വന്ന കബീറിന് പിന്നീട് നിരവധി അവസരങ്ങൾ ലഭിച്ചു. ടെലിവിഷൻ ഷോകളിലും കബീർ ബേഡി സാന്നിധ്യം അറിയിച്ചു. കരിയറിനപ്പുറത്ത് വ്യക്തി ജീവിതത്തിലെ കാരണങ്ങളാൽ കബീർ ബേഡി പലപ്പോഴും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്.

മുൻ ഭാര്യ പ്രൊമിത ബേഡിയുടെ ടെെം പാസ് എന്ന പുസ്തകത്തിൽ കബീർ ബേഡിയെക്കുറിച്ചുള്ള പരാമർശം ശ്രദ്ധ നേടിയിരുന്നു. കബീർ ബേഡിയുമായി അടുത്തത്, ജീവിത പങ്കാളിയായത്, പിന്നീട് അകന്നത് തുടങ്ങിയവയെക്കുറിച്ചെല്ലാം ടെെം പാസ് എന്ന പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

Kabir Bedi,

തന്റെ ജീവിതത്തെക്കുറിച്ച് കബീർ ബേഡിയും പുസ്തകം എഴുതിയിട്ടുണ്ട്. സ്റ്റോറീസ് ഐ മസ്റ്റ് ടെൽ: ദ ഇമോഷണൽ ജേർണി ഓഫ് ഏൻ ആക്ടർ എന്നാണ് പുസ്തകത്തിന്റെ പേര്. ജീവതത്തിൽ സംഭവിച്ച നാല് വിവാഹങ്ങളെക്കുറിച്ചും നടൻ ഈ ഓർമ്മക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്.

കബീർ ബേഡിയുടെ പഴയൊരു അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഇദ്ദേഹം ഈ അഭിമുഖത്തിൽ സംസാരിക്കുന്നു. ബുദ്ധ മത സന്യാസിനിയായിരുന്നു അമ്മ. താനും ചെറുപ്പ കാലത്ത് ബുദ്ധ സന്യാസിയാവൻ ശ്രമിച്ചിരുന്നെന്ന് കബീർ ബേഡി പറയുന്നു. പത്ത് വയസ്സായിരുന്നു അന്ന്. ഏതാനും മാസങ്ങൾ ആശ്രമത്തിൽ ചെലവഴിച്ചു. തല മുണ്ഡനം ചെയ്തു. മേലങ്കി ധരിച്ച് ഒരു പാത്രവുമായി തെരുവുകളിൽ അലഞ്ഞ് നടന്നു. ആളുകളിൽ നിന്നും അന്നദാനം സ്വീകരിച്ചു. മണിക്കൂറുകളോളം ധ്യാനിച്ചെന്നും കബീർ ബേഡി ഓർത്തു.

എന്നാൽ യുവത്വത്തിൽ സന്യസത്തിന് പകരം ജീവിതം ആഘോഷിക്കുകയായിരുന്നു കബീർ ബേഡ‍ി. 1969 ലാണ് മോഡലായ പ്രൊമിതയെ കബീർ ബേഡി വിവാ​ഹം ചെയ്യുന്നത്. പൂജ, സിദ്ധാർത്ഥ് എന്നീ രണ്ട് മക്കൾ ഇരുവർക്കും ജനിച്ചു. 1974 ൽ ഇരുവരും വേർപിരിഞ്ഞു. നടി പർവീൺ ബാബിയാണ് പിന്നീട് കബീറിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. എന്നാൽ ഈ പ്രണയ ബന്ധം പിന്നീട് അവസാനിച്ചു.

Kabir Bedi,

1977 ൽ മകൻ സിദ്ധാർത്ഥ് ആത്മഹത്യ ചെയ്തത് നടന് ഞെട്ടലായി. ശേഷം സൂസൻ ഹംഫ്രെയ്സിനെ കബീർ ബേഡി വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ആദം ബേഡി എന്ന മകനും ജനിച്ചു. എന്നാൽ‌ പത്ത് വർഷത്തിന് ശേഷം ഈ വിവാഹ ബന്ധവും പിരിഞ്ഞു. 1992 ൽ ബ്രീട്ടീഷ് ടെലിവിഷൻ അവതാരകയായ നിക്കി ബേഡിയെ ഇദ്ദേഹം വിവാഹം ചെയ്തു. 2005 ൽ ഈ ബന്ധവും പിരിഞ്ഞു.

ഇതിന് ശേഷവും വിവാഹത്തോട് കബീർ‌ ബേഡിക്ക് മടിപ്പ് തോന്നിയില്ല. 70ാം വയസ്സിൽ ബിസിനസ് വുമുണും നിർമാതാവുമായ പർവീൺ ദിസഞ്ജിനെ കബീർ ബേഡി വിവാഹം ചെയ്തു. ഇരുവരും ഇപ്പോൾ സന്തോഷകരമായി ജീവിക്കുന്നു. നാല് വിവാഹം ചെയ്ത കബീർ ബേഡിക്ക് മൂന്ന് മക്കളാണുള്ളത്. ആദ്യ വിവാഹ ബന്ധത്തിലെ മകൾ പൂജ ബേഡി നേരത്തെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

വിവാഹ മോചനം ഏറ്റവും കൂടുതൽ ബാധിക്കുന്നത് മക്കളെയാണെന്നും മക്കളോടും കൊച്ചുമക്കളോടുമൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കാഞ്ഞതിൽ തനിക്ക് ദുഖമുണ്ടെന്നും കബീർ ബേ‍ഡി മുമ്പ് പറഞ്ഞിട്ടുണ്ട്. അനാർക്കലി എന്ന മലയാള സിനിമയിൽ കബീർ ബേ‍ഡി അഭിനയിച്ചിട്ടുണ്ട്. പൃഥിരാജായിരുന്നു സിനിമയിലെ നായകൻ. 60 ലേറെ സിനിമകളിൽ കബീർ ബേഡി അഭിനയിച്ചിട്ടുണ്ട്. ഇതിൽ താജ് മഹൽ ദ എറ്റേണൽ ലവ് സ്റ്റോറി എന്ന സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X