For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുട്ടികളുടെ ഡയപ്പർ മാറ്റുന്ന ജോലിവരെ അവിടെ ചെയ്തു, തന്റെ ആദ്യ ജോലിയെ കുറിച്ച് കിയാര അദ്വാനി

  |

  ബോളിവുഡ് താരങ്ങൾക്ക് തെന്നിന്ത്യൻ സിനിമാ ലോകത്തും മികച്ച ആരാധകരുണ്ട്. ഭാഷ വ്യത്യാസമില്ലാതെ നല്ല സിനിമകളേയും താരങ്ങളേയും ഇരു കൈകളും നീട്ടി സ്വീകരിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. അതിനാൽ തന്നെ അന്യാഭാഷ ചിത്രങ്ങൾക്കും താരങ്ങൾക്കും കേരളത്തിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായി, കരീന കപൂർ, സൽമാൻഖാൻ, ഷാരൂഖ് , ഋത്വിക് റോഷൻ, ദീപിക പദുകേൺ തുടങ്ങിയ താരങ്ങൾക്ക് മികച്ച ആരാധകരാണ് കേരളത്തിലുള്ളത്.

  ശിവനോടൊപ്പം ഓണം ആഘോഷിച്ച് അഞ്ജലി, സാന്ത്വനം കുടുംബത്തിലെ ഓണാഘോഷം, ചിത്രം കാണാം

  ഓണം ആഘോഷിക്കാനായി ശ്രീനിലയിൽ വേദിക, സഞ്ജനയ്ക്കും ശീതളിനും സംഭവിച്ചത്, ടെൻഷനടിച്ച് പ്രതീഷ്...

  ബോളിവുഡിലും തെന്നിന്ത്യൻ സിനിമാ ലോകത്തും ഒരുപോലെ ആരാധകരുളള താരമാണ് കിയാര അദ്വാനി. മലയാളത്തിൽ സജീവമല്ലെങ്കിലും നടിയ്ക്ക് മികച്ച ആരാധകർ കേരളത്തിലുണ്ട്. 2014 ആണ് കിയാര സിനിമയിൽ എത്തുന്നതെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് 2016 ൽ പുറത്തിറങ്ങിയ ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായ എം.എസ്. ധോണി: ദി അൺടോൾഡ് സ്‌റ്റോറിയിലൂടെയാണ്. ധോണിയുടെ ഭാര്യ സാക്ഷി റാവത്തായിട്ടാണ് കിയാര ചിത്രത്തിലെത്തിയത്. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്.

  മോഹൻലാൽ ചിരിച്ചത് ഒരു സീനിൽ മാത്രം, ആ ചിത്രത്തോടെ ഇമേജ് മാറി, വെളിപ്പെടുത്തി ഷിബു ചക്രവർത്തി

  സുശാന്ത് സിംഗ് രജ്പുത്തായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെന്നിന്ത്യൻ സിനിമാ ലോകത്തും ഈ ചിത്രം ചർച്ചയായിരുന്നു. തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയുടെ ഹിന്ദി റീമേക്കിലും കിയാര ആയിരുന്നു നായിക. ഷാഹിദ് കപൂർ പ്രധാ കഥാപാത്രത്തെ അവതരിപ്പിച്ച കബീർ സിംഗിലെ കഥാപാത്രവും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ശാലി പാണ്ഡെ തെലുങ്കിൽ അവതരിപ്പിച്ച പ്രീതി എന്ന വേഷമായിരുന്നു ചിത്രത്തിൽ കിയാര ചെയ്തത്. 209 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്.

  ഇപ്പോൾ ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൈറലാവുന്നത് കിയാരയുടെ ഒരു അഭിമുഖമാണ്. സിനിമയിൽ എത്തുന്നതിന് മുൻപുളള ജോലിയെ കുറിച്ചാണ് താരം വെളിപ്പെടുത്തുന്നത്. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കൂടാതെ തനിക്ക് കുഞ്ഞുങ്ങളോടുള്ള താൽപര്യത്തെ കുറിച്ചും താരം വ്യക്തമാക്കിയിട്ടുണ്ട്. കിയാരയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാണ്.

  സ്കൂളിൽ കുഞ്ഞങ്ങളെ നോക്കുന്ന ജോലിയായിരുന്നു തനിക്കെന്നാണ് നടി അഭിമുഖത്തിൽ പറയുന്നത് താരത്തിന്റെ വാക്കുകൾ ഇങ്ങനെ'' തന്റെ ആദ്യത്തെ ജോലി അമ്മയുടെ സ്കൂളിലാണ്. രാവിലെ സ്കൂളിലെത്തി കുട്ടികളെ നോക്കുന്നതായിരുന്നു ജോലി. കുട്ടികളുമായി കളിക്കുകയും അവരെ പഠിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. കൂടാതെ കുട്ടികളുടെ ഡയപ്പറുകൾ വരെ മാറ്റി കൊടുത്തിട്ടുണ്ടെന്നും നടി പറയുന്നു. കുട്ടികളോടുള്ള താൽപര്യത്തെ കുറിച്ചും കിയാര അഭിമുഖത്തിൽ പറയുന്നുണ്ട്. കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണെന്നാണ് താരം പറയുന്നത്. തനിക്കൊരു കുഞ്ഞുണ്ടാവുന്ന ദിവസം വളരെ സ്പെഷ്യൽ ആയിരിക്കുമെന്നും കുട്ടികളോടുള്ള ഇഷ്ടം പങ്കുവെച്ച കൊണ്ട് നടി പറഞ്ഞു.

  ജനങ്ങളെ ഊറ്റിയെടുക്കുന്ന പോലീസ് താരങ്ങളെ കാണുമ്പോൾ ആഹാ | FilmiBeat Malayalam

  വിഷ്ണു വർദ്ധൻ സംവിധാനം ചെയ്ത ഷേർ ഷായാണ് നടിയുടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. സിദ്ധാർത്ഥ് മൽഹോത്രയാണ് ചിത്രത്തിലെ നായകൻ. കാർഗിൽ യുദ്ധകാലത്തെ കഥയാണ് ചിത്രം പറയുന്നത്. ആഗസ്റ്റ് 12ന് ആയിരുന്നു ആമസോാൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രെമോഷന്റെ ഭാഗമായിട്ടുള്ള ചിതരങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബോളിവുഡിലെ പ്രണയ ജോഡികളാണ് സിദ്ധാർഥും കിയാരയും . ഇവരുടെ പ്രണയ കഥ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാണ്. എന്നൽ താരങ്ങൾ ഇതുവരെ പ്രണയത്തെ കുറിച്ച് സമ്മതിച്ചിട്ടില്ല. ആലിയഭട്ടിമായി വേർപിരിഞ്ഞതിന് ശേഷമാണ് സിദ്ധാർഥും കിയാരയും തമ്മിൽ പ്രണയത്തിലാവുന്നത്.

  Read more about: kiara advani
  English summary
  Kabir Singh Actress Kiara Advani open's Up Her First Job, actress Interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X