കാജല്‍ അഗ്ഗര്‍വാളിന്റെ മാറില്‍ കൈ വച്ച രംഗം, സംവിധായകന് പറയാനുള്ളത്
കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണിപ്പോള്‍ കാജല്‍ അഗ്ഗര്‍വാള്‍. തെലുങ്കിലും തമിഴിലും ഒന്നിനു പിറകെ ഒന്നായി അവസരങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുന്നു. കമല്‍ ഹസന്റെ ഇന്ത്യന്‍ 2 ഉള്‍പ്പടെയുള്ള ചിത്രങ്ങള്‍ കാജലിന്റെ ലിസ്റ്റിലുണ്ട്.
ഇക്കൂട്ടത്തില്‍ ആദ്യം തിയേറ്ററിലെത്തുന്നത് പാരീസ് പാരീസ് എന്ന ചിത്രമാണ്. കങ്കണ രാണത്ത് ജീവിച്ച് അഭിനയിച്ച ക്വീന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കാണ് പാരീസ് പാരീസ്. ചിത്രത്തിന്റെ ട്രെയിലര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്തിരുന്നു.

നാല് ഭാഷകളിലും
തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിലായിട്ടാണ് ക്വീന്‍ റീമേക്ക് എത്തുന്നത്. തമിഴില്‍ കാജലും തെലുങ്കില്‍ തമന്നയും കന്നടയില്‍ പരുള്‍ യാദവും മലയാളത്തില്‍ മഞ്ജിമ മോഹനുമാണ് ക്വീനായി എത്തുന്നത്.

വിവാദമായത് തമിഴ്
എന്നാല്‍ വിവാദമായത് തമിഴ് ക്വീനിന്റെ ട്രെയിലര്‍ മാത്രമാണ്. പാരീസ് പാരീസ് എന്ന പേരില്‍ കാജല്‍ അഗര്‍വാള്‍ നായികയായെത്തുന്ന ചിത്രത്തില്‍ നടിയുടെ മാറില്‍ കൈ വയ്ക്കുന്ന രംഗമാണ് വിവാദമായത്.

ഒറിജിനലിലുമുണ്ട്
കങ്കണ റാണത്ത് നായികയായെത്തിയ ക്വീന്‍ എന്ന ചിത്രത്തില്‍ ഇത്തരമൊരു രംഗമുണ്ട്. പക്ഷെ അത് ട്രെയിലറില്‍ കാണിച്ചിരുന്നില്ല. തമിഴില്‍ അത് കാണിച്ചു. ലിസ ഹൈദേണ്‍ എന്ന കഥാപാത്രമായിട്ടാണ് ക്വീന്‍ എന്ന ചിത്രത്തില്‍ കങ്കണ എത്തിയത്.

സംവിധായകന്‍ പറയുന്നത്
പാരീസില്‍ ഒറ്റയ്ക്ക് ഹണിമൂണിനെത്തി സാഹചര്യങ്ങള്‍ കൊണ്ട് ധൈര്യവും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ക്വീന്‍. വസ്ത്രധാരണത്തിലും സംഭാഷണത്തിലും കാഴ്ചപ്പാടിലും അവള്‍ക്ക് മാറ്റം സംഭവിയ്ക്കുന്നു. അത്തരമൊരു മാറ്റത്തിന് വേണ്ടി കഥ ആവശ്യപ്പെടുന്ന രംഗം മാത്രമാണതെന്നാണ് ചിത്രത്തിന്റെ സംവിധായകന് പറയാനുള്ളത്. അതില്‍ അശ്ലീലമായി ഒന്നുമില്ല.


Click it and Unblock the Notifications











