For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കടല്‍ത്തിരകള്‍ കുഞ്ഞിക്കാലുകളെ തൊട്ടുതലോടിയപ്പോള്‍; മകനൊപ്പം ഗോവയില്‍ വെക്കേഷന്‍ ആഘോഷിച്ച് കാജല്‍ അഗര്‍വാള്‍

  |

  സിനിമ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് കാജല്‍ അഗര്‍വാള്‍. വിവാഹശേഷം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം കഴിഞ്ഞ ഏപ്രില്‍ 19-നാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ കാജല്‍ അഗര്‍വാള്‍ കുഞ്ഞിന്റെ ജനനശേഷമുള്ള ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. നീല്‍ കിച്ച്‌ലു എന്നാണ് മകന്റെ പേര്.

  ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 2020 ഒക്ടോബറിലായിരുന്നു കാജല്‍ അഗര്‍വാളിന്റെയും ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിന്റെയും വിവാഹം. പുതുവര്‍ഷദിനത്തിലാണ് കാജല്‍ ഗര്‍ഭിണിയാണെന്നും കുഞ്ഞതിഥി വൈകാതെ എത്തുമെന്നും നടി ആരാധകരെ അറിയിച്ചത്. ഏപ്രില്‍ 19-നായിരുന്നു നീലിന്റെ ജനനം.

  ഇപ്പോഴിതാ മകനോടും ഭര്‍ത്താവിനുമൊപ്പം ഗോവയില്‍ അവധിക്കാലം ആഘോഷിക്കുകയാണ് താരം. കുടുംബവുമൊത്തുള്ള വെക്കേഷന്റെ ചിത്രങ്ങളെല്ലാം കാജല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

  മാത്രമല്ല, മകന്റെ ആദ്യ ഔട്ടിങ്ങാണ് ഈ യാത്രയെന്നും താരം കുറിയ്ക്കുന്നു. മകനെ കടല്‍ ആദ്യമായി കാണിച്ചുകൊടുക്കുന്നതിന്റെയും കുഞ്ഞിക്കാലുകള്‍ കടല്‍ത്തിരകളെ പുല്‍കുന്നതിന്റെയും ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

  ജാനി ചാക്കോ ഉതുപ്പ് എന്ന കോട്ടയംകാരനെ ആദ്യം കണ്ടത് അവിടെവെച്ചായിരുന്നു; ഗായിക ഉഷ ഉതുപ്പിന്റെ പ്രണയകഥ

  കഴിഞ്ഞ മാതൃദിനത്തില്‍ ഹൃദയഹാരിയായൊരു കുറിപ്പ് മകനു വേണ്ടി കാജല്‍ എഴുതിയിരുന്നു. പ്രിയപ്പെട്ട നീല്‍, എന്റെ ആദ്യത്തെ കണ്‍മണി എന്ന് അഭിസംബോധന ചെയ്തായിരുന്നു കാജല്‍ കത്ത് രൂപത്തിലുള്ള ആ കുറിപ്പ് ആരംഭിച്ചത്.

  'നീ എനിക്ക് അത്ര വിലപ്പെട്ടതാണെന്നും എപ്പോഴും അങ്ങനെ തന്നെ ആയിരിക്കുമെന്നും നീ അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിന്നെ ഞാന്‍ എന്റെ കൈകളില്‍ എടുത്ത നിമിഷം, നിന്റെ കുഞ്ഞിക്കൈകള്‍ എന്റെ കൈയില്‍ പിടിച്ച നിമിഷം, നിന്റെ ശ്വാസവും ചൂടും കുഞ്ഞിക്കണ്ണുകളും കണ്ട ആ നിമിഷം തന്നെ ഞാന്‍ എന്നേന്നെക്കുമായി പ്രണയത്തിലായതായി മനസ്സിലാക്കി.

  നീ എന്റെ ആദ്യത്തെ കണ്‍മണിയാണ്. എന്റെ ആദ്യത്തെ മകന്‍. എന്റെ എല്ലാമെല്ലാമാണ്. വരും വര്‍ഷങ്ങളില്‍ നിന്നെ ഞാന്‍ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിക്കാന്‍ ശ്രമിക്കും. എന്നാല്‍ നീ ഇതിനോടകം എനിക്ക് അനേകം കാര്യങ്ങള്‍ പകര്‍ന്നു നല്‍കി. ഒരു അമ്മയാവുക എന്നാല്‍ എന്താണെന്ന് നീ എന്നെ പഠിപ്പിച്ചു. നിസ്വാര്‍ത്ഥമായ സ്‌നേഹമെന്തെന്ന് നീ മനസ്സിലാക്കിത്തന്നു. ശരീരത്തിന് പുറത്തും ഹൃദയത്തിന്റെ ഒരു ഭാഗവുമായി ജീവിക്കാമെന്നെല്ലാം നീ എന്നെ പഠിപ്പിക്കുകയാണ്.

  നടി രാധികയാണ് പ്രതാപിന്റെ ആദ്യ ഭാര്യ; ബന്ധം പിരിഞ്ഞതില്‍ രാധികയെ കുറ്റം പറയില്ല, കാരണമുണ്ട്! നടന്‍ പറഞ്ഞത്

  സാറയും ജാന്‍വിയും പ്രണയിച്ച സഹോദരന്മാര്‍; രഹസ്യകാമുകന്മാരെ കണ്ടെത്തി ആരാധകര്‍

  അത് വളരെ ഭയാനകമായ കാര്യമാണ്. എന്നാല്‍ അതിലുപരി ഇത് മനോഹരമാണ്. എനിക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഇവയെല്ലാം ആദ്യമായി അനുഭവിച്ചറിയാന്‍ സഹായിച്ച ഒരാളെന്ന നിലയില്‍ നന്ദി. മറ്റാര്‍ക്കും ഇതിന് കഴിയില്ല. എന്റെ കുഞ്ഞുരാജകുമാരനെ തന്നെ ദൈവം അതിനായി തെരഞ്ഞെടുത്തു.

  നീ കരുത്തനും സ്‌നേഹമുള്ളവനുമായി വളരണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ ശോഭയുള്ളതും മനോഹരവുമായ വ്യക്തിത്വം ഈ ലോകത്ത് ഒരിക്കലും മങ്ങരുതെന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നീ ധൈര്യശാലിയും ദയയും ഉദാരതയും ക്ഷമയുള്ളവനുമായിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.

  ഇതെല്ലാം ഞാന്‍ ഇതിനകം നിന്നില്‍ കാണുന്നു. നിന്നെ എന്റത് എന്ന് വിളിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. നീ എന്റെ സൂര്യനാണ്, എന്റെ ചന്ദ്രനാണ്, എന്റെ എല്ലാ നക്ഷത്രങ്ങളുമാണ്, കുഞ്ഞേ, നീ അത് ഒരിക്കലും മറക്കരുത്'. കാജല്‍ കുറിയ്ക്കുന്നു.

  Read more about: kajal aggarwal
  English summary
  Kajal Aggarwal shared cutesy glimpses of her son Neil Kitchlu's first beach vacation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X