»   » ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍ വിവാഹ വാര്‍ഷികത്തില്‍ പങ്കുവെച്ച് കാജോല്‍

ഇതുവരെ ആരും കാണാത്ത ചിത്രങ്ങള്‍ വിവാഹ വാര്‍ഷികത്തില്‍ പങ്കുവെച്ച് കാജോല്‍

Posted By: Ambili
Subscribe to Filmibeat Malayalam

നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ ഒരുമിച്ചു ജീവിച്ചതിന്റെ ഓര്‍മ്മ പുതുക്കി അജയ് ദേവ്ഗണും കജോലും. താരദമ്പതികളായ ഇരുവരും വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെക്കുകയും ചെയ്തു.

കാജോല്‍ തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ വിവാഹ സമയത്തെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഓര്‍മ്മകളുണര്‍ത്തുന്ന എന്നാല്‍ ആരുംതന്നെ ഇത് വരെ കാണാത്ത വിവാഹ ചിത്രങ്ങളാണ്് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നന്ദി പറഞ്ഞ് കാജോല്‍


ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് പുറമെ ആശംസകളറിയിച്ച എല്ലാവര്‍ക്കും നന്ദി പറയുകയും ചെയ്തിട്ടുണ്ട്.

പാരമ്പര്യ രീതിയിലുള്ള വിവാഹം

1999 ലാണ് താരജോഡികള്‍ മഹാരാഷ്ട്രയിലെ പരാമ്പരാഗത രീതിയില്‍ വിവാഹം കഴിച്ചത്. ആഡംബരമെന്നുമില്ലാതെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തിരുന്നുള്ളു.

പച്ച സാരിയിലെ കാജോല്‍


വിവാഹത്തിന് പച്ച നിറത്തിലുള്ള സാരിയായിരുന്നു കാജോല്‍ ധരിച്ചിരുന്നത്. വെള്ളനിറത്തില്‍ പരാമ്പരാഗത രീതിയിലുള്ള വസ്ത്രമായിരുന്നു അജയുടെയും.

രണ്ടു മക്കള്‍

കാജോലിനും അജയ്ക്കും രണ്ടു മക്കളാണ്. ഒരു മകളും മകനും. മകള്‍ നൈസ, മകന്‍ യഖ്

സംതൃപ്തയായ കുടുംബിനി

താന്‍ ഈ ജീവിതത്തില്‍ വളരെ സന്തോഷവതിയാണെന്ന് കാജോല്‍ പറയുന്നു. ഒരു വര്‍ഷം നാലോ അഞ്ചോ സിനിമ വരെ ചെയ്തിരുന്നെങ്കിലും ഇനിയും അങ്ങനെ വേണമെന്നില്ലെന്നും താരം പറയുന്നു.

English summary
Today (February 24, 2017) is the 18th anniversary of Kajol & Ajay devgn and we've brought to you, many unseen wedding pictures of the couple, that you can't afford to miss!
Please Wait while comments are loading...

Malayalam Photos

Go to : More Photos