'അജയിയോട് അത്തരം കാര്യങ്ങൾ സംസാരിക്കാൻ സമയമില്ല, ഭർത്താവിൽ നിന്ന് വാലിഡേഷൻ ആവശ്യപ്പെടാറുമില്ല'; കജോൾ!

പ്രണയ ബന്ധങ്ങളും കിംവദന്തികളും ബോളിവുഡിൽ സാധാരണമാണ്. അതിന്റെ ഫലമായി നിരവധി വിവാഹ ബന്ധങ്ങൾ തകരുന്നത് നാം കണ്ടിട്ടുണ്ട്. ഷാരൂഖ് ഖാൻ-ഗൗരി, അജയ് ദേവ്ഗൺ-കജോൾ, റിതേഷ്-ജെനീലിയ എന്നിവരുൾപ്പെടെ നിരവധി ബോളിവുഡ് ദമ്പതികൾക്ക് ദശാബ്ദങ്ങളായി പരസ്പരം അറിയാം. അവർ നമ്മിൽ പലർക്കും മാതൃകയുമായി.

എന്നാൽ അവരുടെ ദാമ്പത്യത്തിൽ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നല്ല ഇതിനർത്ഥം. ആ പ്രശ്നങ്ങൾക്കിടയിലും ദാമ്പത്യം മനോഹരമായി മുന്നോട്ട് കൊണ്ടുപോകാൻ ഇവർക്കും ഇവരെപോലുള്ള നിരവധി സെലിബ്രിറ്റി ദമ്പതികൾക്കും സാധിക്കുന്നുണ്ട്.

അജയ്-കജോൾ ദമ്പതികൾ വിവാഹിതരായിട്ട് 24 വർഷമായി. അവരുടെ ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ ഉണ്ടായിട്ടുണ്ട്. പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനും അവർക്ക് കഴിഞ്ഞു. സ്വഭാവത്തിന്റെ കാര്യത്തില്‍ രണ്ട് എക്ട്രീമില്‍ നില്‍ക്കുന്ന ഇരുവരുടേയും ദാമ്പത്യം വലിയ പ്രശ്നങ്ങളൊന്നും ഇല്ലാതെ എങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് അത്ഭുതപ്പെടാത്ത ആരാധകര്‍ ഉണ്ടാകില്ല.

Kajol ,Ajay Devgn

ഞാന്‍ സെറ്റില്‍ അധികം സംസാരിക്കാത്ത വ്യക്തിയാണ്. എന്റെ ഈ സൈലന്‍സ് കണ്ട് കജോള്‍ കരുതിയത് ഞാന്‍ ഒരു അഹങ്കാരിയാണെന്നാണ്. പതിയെ പതിയെയാണ് ഞങ്ങള്‍ സംസാരിച്ച് തുടങ്ങിയത്. പതുക്കെ പ്രണയവും തുടങ്ങി. ഞങ്ങളിലാരും അങ്ങോട്ടും ഇങ്ങോട്ടം വിവാഹത്തെ കുറിച്ച് സംസാരിച്ചിട്ടില്ല. അന്നും ഇന്നും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.

പ്രണയത്തിനിടെ വിവാഹിതരാകാന്‍ തീരുമാനിച്ചു. എന്റെ കിടപ്പുമുറിയില്‍ നിന്ന് പുറത്ത് വന്ന് ടെറസില്‍ വെച്ച് വിവാഹിതരായ ശേഷം കിടപ്പുമുറിയിലേക്ക് തന്നെ തിരിച്ച് പോയെന്നാണ് അജയ് ദേവ്​ഗൺ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് സംസാരിക്കവെ മുമ്പൊരിക്കൽ പറഞ്ഞത്.

എന്റെ വിവാഹം വലിയ സംഭവമാക്കാന്‍ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നില്ല. അത് കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും അജയ് പറഞ്ഞിരുന്നു. ഇപ്പോഴിതാ കാജോൾ തന്റെ പ്രിയപ്പെട്ട ഭർത്താവ് അജയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അതിശയകരമായ ഒരു കഥ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്റെ പ്രിയ ഭർത്താവ് അജയ് ദേവ്ഗൺ തന്റെ പല സിനിമകളും കണ്ടിട്ടില്ലെന്നാണ് ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ കജോൾ വെളിപ്പെടുത്തിയത്. എന്നിരുന്നാലും ജോലിക്ക് ഒരിക്കലും അദ്ദേഹത്തിന്റെ അംഗീകാരം ആവശ്യമില്ലാത്തതിനാൽ തനിക്ക് അതിൽ പ്രശ്‌നമൊന്നുമില്ലെന്ന് നടി പരാമർശിച്ചു.

Kajol ,Ajay Devgn

കൂടാതെ ഇരുവരും തങ്ങളുടെ ജോലിയെക്കുറിച്ച് വീട്ടിൽ ചർച്ച ചെയ്യുന്നത് എങ്ങനെ ഒഴിവാക്കുന്നുവെന്നും കജോൾ കൂട്ടിച്ചേർത്തു. അത്തരം കാര്യങ്ങൾ ചർച്ച ചെയ്യാത്തത് തങ്ങൾക്ക് കുടുംബവും കുട്ടികളുമായി ബന്ധപ്പെട്ട മറ്റ് പല കാര്യങ്ങളും ചർച്ച ചെയ്യാനുള്ളതുകൊണ്ടാണെന്നും കജോൾ പറഞ്ഞു.

'ഞാൻ അദ്ദേഹത്തിൽ നിന്ന് സിനിമ, അഭിനയം എന്നിവയുടെ ര്യത്തിൽ സാധുത തേടുന്നില്ല. ഞങ്ങൾ രണ്ടുപേരും രണ്ട് ആളുകൾ എന്ന നിലയിൽ വളരെ സുരക്ഷിതരാണ്. അതിനാൽ ഞങ്ങൾ ഒരിക്കലും പരസ്പരം പോയി ഈ രംഗം ഇങ്ങനെ ചെയ്യൂ... അങ്ങനെ ചെയ്യൂവെന്ന് പറഞ്ഞിട്ടില്ല.'

'ഞങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞങ്ങൾ ഒരിക്കലും അതിനെക്കുറിച്ച് സംസാരിക്കാറില്ല. കുടുംബത്തെയും കുട്ടികളെയും കുറിച്ചും പലതും ഞങ്ങൾക്ക് സംസാരിക്കാനുണ്ട്. അതിനാൽ സിനിമയെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ സംസാരിക്കാൻ ഞങ്ങൾക്ക് സമയം ലഭിക്കുന്നില്ലെന്നും', കജോൾ കൂട്ടിച്ചേർത്തു.

More from Filmibeat

Read more about: kajol ajay devgn
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X