മോശം സ്വഭാവം കൊണ്ട് ഒരുപോലെയാണ്, ജയ ബച്ചന്റെ പുതിയ അവതാരം! കാജോളിന്റെ പ്രവൃത്തിയെ ട്രോളി സോഷ്യല്‍ മീഡിയ
ഇന്ത്യയിലെ മുതിര്‍ന്ന നടി ജയ ബച്ചന്‍ ഒരു അഹങ്കാരിയാണെന്നാണ് പൊതുവേയുള്ള ആരോപണം. നടി എന്നതിലുപരി അമിതാഭ് ബച്ചന്റെ ഭാര്യയും അഭിഷേക് ബച്ചന്റെ അമ്മയും ഐശ്വര്യ റായിയുടെ അമ്മായിയമ്മ എന്നിങ്ങനെ പല ലേബലുകളും ജയയ്ക്കുണ്ട്. എന്നാല്‍ പരസ്യമായി ആളുകളോട് ക്ഷോഭിക്കുകയും ദേഷ്യം പുറത്ത് കാണിക്കുകയും ചെയ്യുന്നതാണ് ജയയുടെ രീതി.
ഇത് പലപ്പോഴും പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണവുമായി മാറി. ജയയ്ക്ക് പിന്നാലെ ഇപ്പോള്‍ ബോളിവുഡിലെ മറ്റൊരു നടി കൂടി ഇതേ വിശേഷണങ്ങള്‍ നേടിയിരിക്കുകയാണ്. തൊണ്ണൂറുകള്‍ മുതല്‍ ബോളിവുഡിന്റെ പ്രിയങ്കരിയായി മാറിയ കാജോളിനാണ് ഇപ്പോള്‍ പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടതായി വന്നിരിക്കുന്നത്.

കുച്ച് കുച്ച് ഹോത്താ ഹേ, കഭി ഖുഷി കഭി ഖം, ദില്‍വാലേ എന്നിങ്ങനെ ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായി അഭിനയിച്ചിരുന്ന കാജോളിന് ഇന്ത്യയൊട്ടാകെ ജനപിന്തുണ ലഭിച്ചിരുന്നു. ഒരു കാലത്ത് യുവാക്കള്‍ ഏറെ സ്‌നേഹിച്ചിരുന്ന നടിയും കാജോളായിരുന്നു. എന്നാലിപ്പോള്‍ ജൂനിയര്‍ ജയ ബച്ചന്‍ എന്ന വിശേഷമാണ് നടി സ്വന്തമാക്കിയിരിക്കുന്നത്.
മുന്‍പ് പലപ്പോഴായി കാജോളിന്റേതായി പുറത്ത് വന്ന വീഡിയോയാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കാരണം. വളരെ ദേഷ്യത്തോടെ ആളുകളെ സമീപിക്കുന്നതും മറ്റുമാണ് നടി പരിഹസിക്കപ്പെടാന്‍ കാരണമായത്. അത്തരത്തില്‍ നവരാത്രി ആഘോഷത്തിന്റേതായിട്ടുള്ള ചില വീഡിയോസാണ് പുറത്ത് വന്നിരിക്കുന്നത്. ചടങ്ങുകള്‍ നടക്കുന്നതിന് അടുത്തേക്ക് വന്ന ആളുകളോട് ദേഷ്യത്തോടെ സംസാരിക്കുന്ന നടിയാണ് ദൃശ്യത്തിലുള്ളത്.
ആരാണ് ഇവിടെ ബഹളമുണ്ടാക്കുന്നതെന്നും മറ്റുള്ളവര്‍ക്ക് പ്രാര്‍ഥന നടത്താന്‍ കുറച്ച് സ്ഥലം നല്‍കണമെന്നും ബഹളമുണ്ടാക്കുന്നവര്‍ മാറി പോകാനുമൊക്കെയാണ് നടി ആവശ്യപ്പെടുന്നത്. എന്നാല്‍ ഇതിന്റെ പേരില്‍ കാജോളിനെ പരിഹസിക്കുകയാണ് സോഷ്യല്‍ മീഡിയ.

വരാനിരിക്കുന്ന ജയ ബച്ചന്‍, പതിയെ ജയ ബച്ചന്റെ അവതാരം എടുക്കുന്നുണ്ട്, ജയാ ബച്ചന്റെ മരുമകള്‍ ഇതുപോലെ ആയിരിക്കണമെന്നായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. ഒരിക്കലും ഐശ്വര്യ റായിയെ ഇങ്ങനെ കാണാന്‍ സാധിക്കില്ല. കാജോളിന്റെ ഭാവവും സംസാരവുമൊക്കെ അഹങ്കാരത്തിന്റേതാണ്... ഇത്രയും കാലം ഏറ്റവും വിലപിടിപ്പുള്ള വജ്രം പോലെ മനസില്‍ കരുതിയ നടിയെ ഇന്ന് നഷ്ടപ്പെട്ടു...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.
മാത്രമല്ല ഇതേ ചടങ്ങില്‍ പങ്കെടുക്കാന്‍ നടി ജയ ബച്ചനും എത്തിയിരുന്നു. കണ്ടുമുട്ടിയപ്പോള്‍ പരസ്പരം കെട്ടിപ്പിടിച്ചും സ്‌നേഹം പുതുക്കുകയും ചെയ്യുന്ന ജയയുടെയും കാജോളിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നു. അവര്‍ക്ക് എന്തുമാവാം, സാധാരണക്കാര്‍ മിണ്ടുന്നതിലെ പ്രശ്‌നമുള്ളു, ഇവരിത്രയും അടുപ്പമായിരുന്നെങ്കില്‍ മകനെയും കൊണ്ട് കെട്ടിക്കാമായിരുന്നു, എന്നിങ്ങനെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
മുന്‍പും സമാനമായ രീതിയില്‍ കാജോള്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അടുത്തിടെ കാറില്‍ വന്നിറങ്ങി ഒരു സലൂണിലേക്ക് കയറി പോകുന്ന കാജോളിന്റെ വീഡിയോയും സമാനമായ കമന്റുകള്‍ സ്വന്തമാക്കിയിരുന്നു. നടിയോട് വിശേഷങ്ങള്‍ ചോദിച്ച് പിന്നാലെ കൂടിയ മാധ്യമ പ്രവര്‍ത്തകരോട് മറുപടി പറയാതെ അകത്തേക്ക് കയറി പോവുകയും ലിഫ്റ്റ് വരാത്തതിനെ തുടര്‍ന്ന് സ്റ്റെയര്‍കേസിലൂടെ നടന്ന് പോവുകയും ചെയ്തിരുന്നു. ഇത്രയും ആറ്റിറ്റിയൂഡ് കാണിക്കുന്നത് എന്തിനായിരുന്നു എന്നാണ് കാജോളിനോട് ആരാധകര്‍ ചോദിക്കുന്നത്


Click it and Unblock the Notifications











