ഇവിടെ ജീവിക്കുക സ്ത്രീകള്‍ക്ക് കഷ്ടം തന്നെ:കാജോള്‍
ഇന്ത്യയില്‍ സാധാരണക്കാരികളായ സ്ത്രീകള്‍ക്ക് മാത്രമല്ല സെലിബ്രേറ്റികള്‍ക്ക് നേരെയും അതിക്രമങ്ങളുണ്ടാകുമെന്നതിന്റെ ദൃഷ്ടാന്തമായിരുന്നു കഴിഞ്ഞമാസം ഉലകനായകന്‍ കമല്‍ ഹസന്റെ മകളും തെന്നിന്ത്യന്‍ താരവുമായ ശ്രുതി ഹസ്സന് നേരെ ഉണ്ടായ ആക്രമണം. അത്‌കൊണ്ട് മാത്രമല്ല, ഒരു പുരുഷ കേന്ദ്രീകൃതമായ സമൂഹത്തില്‍ സ്ത്രീകള്‍ പിടിച്ചുനില്‍ക്കുക എന്നത് അല്പം പാടുള്ളകാര്യതന്നെയാണെന്നാണ് ബോളിവുഡ് തരം കജോളും പറയുന്നു.
വോഡഫോണ്‍ ഫൗണ്ടേഷന്‍ പുറത്തിറക്കിയ 'വുമണ്‍ ഓഫ് പ്യുവര്‍ വണ്ടര്‍' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കാജോള്‍. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് അതിജീവനത്തിന് ബുന്ധിമുട്ടേറെയാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ പരിമിതികള്‍ക്കകത്താണ്. പുരുഷന്‍ പലപ്പോഴും സ്ത്രീക്കുമേല്‍ അവന്റെ കായികശേഷി പ്രയോഗിക്കുന്നു. ഭാര്യയെയും മക്കളെയും തല്ലുന്നതൊന്നും ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് താരം പറഞ്ഞു.

ഓരോ സ്ത്രീയും ദുര്‍ഘടം പിടിച്ച വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്. നമ്മുടെ സ്ത്രീകള്‍ കൂടുതല്‍ പ്രബുദ്ധരാകുകയും പരുഷന്മാരുടെ ചിന്താഗതിയില്‍ മാറ്റംവരുത്തുകയും വേണം. രാജ്യത്തെ അധികാരികള്‍ സ്ത്രീപക്ഷത്ത് നില്‍ക്കാത്തതാണ് പല കുറ്റകൃത്യങ്ങള്‍ക്കും കാരണം. സഹായം തേടി പൊലീസ് സ്‌റ്റേഷനുകളില്‍ എത്തുന്ന സ്ത്രീകളോട് പരാതി കേട്ട ശേഷം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലീസ് തയ്യാറാകാറില്ലെന്ന് കാജോള്‍ കുറ്റപ്പെടുത്തി.
ദില്‍വാലെ ദുല്‍ഹനിയാ ലെ ജായേംഗ, കുച്ച് കുച്ച് ഹോത്താ ഹെ തുടങ്ങിയ ബോളിവുഡ് ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള കാജോള്‍ രണ്ട് കൂട്ടികളുടെ അമ്മയുമാണ്.


Click it and Unblock the Notifications