അമ്മയെന്ന് വിളിച്ചില്ല; സുഹൃത്തുക്കളോട് ഭർതൃമാതാവ് പറഞ്ഞത്; ജയ ബച്ചനായിരുന്നെങ്കിൽ കാണാമായിരുന്നെന്ന് ആരാധകർ
ബോളിവുഡിൽ കജോളിനെ പോലെ മികച്ച കഥാപാത്രങ്ങൾ തുടരെ ലഭിച്ച നായിക നടിമാർ ഇന്ന് വിരളമാണ്. കജോൾ അവതരിപ്പിച്ച മിക്ക കഥാപാത്രങ്ങളും ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്. ഷാരൂഖ് ഖാൻ-കജോൾ ജോഡി ഒരു കാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് കജോൾ വിവാഹിതയാകുന്നത്. തുടർന്നും നടി സിനിമകളിൽ അഭിനയിച്ചു. പക്ഷെ പഴയത് പോലെ സജീവമായില്ല. കരീന കപൂർ ഉൾപ്പെടെയുള്ള നടിമാർ അപ്പോഴേക്കും മുൻനിര നായിക സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. നടൻ അജയ് ദേവ്ഗണാണ് കജോളിന്റെ ഭർത്താവ്.
1999 ലായിരുന്നു വിവാഹം. രണ്ട് മക്കളാണ് താര ദമ്പതികൾക്കുള്ളത്. സിനിമാ രംഗത്ത് കജോളിന്ന് സജീവമാണ്. മികച്ച ഒടിടി പ്രൊജക്ടുകൾ നടിയെ തേടി എത്തുന്നു. ഭർതൃമാതാവിനെക്കുറിച്ച് മുമ്പൊരിക്കൽ കജോൾ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഭർതൃമാതാവിനെ താൻ അമ്മയെന്ന് വിളിച്ചില്ലെന്ന് കജോൾ തുറന്ന് പറഞ്ഞു.

ഭാഗ്യത്തിന് എന്റെ ഭർതൃമാതാവ് എനിക്ക് സമയവും സ്പേസും തന്നു. ഞങ്ങൾ ഇരിക്കുമ്പോൾ അവരുടെ സുഹൃത്തുക്കൾ വരും. നിങ്ങളെ അവൾ അമ്മേയെന്ന് വിളിക്കുന്നില്ലേയെന്ന് അവർ ചോദിക്കും. അമ്മായിയമ്മ അഭിമാനത്തോടെ അവൾ എപ്പോൾ എന്നെ എന്ന് അമ്മേയെന്ന് വിളിക്കുന്നോ, അത് ഹൃദയത്തിൽ നിന്ന് വിളിക്കുന്നതായിരിക്കും എന്ന് പറഞ്ഞു. അത് തന്റെ ഹൃദയത്തിൽ തൊട്ടെന്നും കജോൾ വ്യക്തിമാക്കി.
കജോളിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കെ നിരവധി അഭിപ്രായങ്ങളാണ് വരുന്നത്. ചിലർ കജോൾ പറഞ്ഞ് ശരിയാണെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ചിലർക്ക് ഈ അഭിപ്രായം ശരിയാണെന്ന് തോന്നിയില്ല. അമ്മയുടെ സ്ഥാനത്ത് കാണേണ്ടയാളെ അമ്മയെന്ന് വിളിച്ചാൽ എന്ത് പ്രശ്നമെന്നാണ് ഇവരുടെ ചോദ്യം. ജയ ബച്ചനായിരുന്നു കജോളിന്റെ ഭർതൃമാതാവെങ്കിൽ ഇതായിരിക്കില്ല സാഹചര്യം എന്നും അഭിപ്രായം വന്നു.

പൊതുവെ കുടുംബത്തിലെ ചിട്ട വട്ടങ്ങൾക്ക് പ്രാധാന്യം നൽകുന്നയാളാണ് ജയ ബച്ചൻ. ഐശ്വര്യ റായ് താരമാണെങ്കിലും മരുമകളെന്ന നിലയിൽ ഉത്തരവാദിത്വങ്ങൾ ഐശ്വര്യക്കുണ്ടെന്ന് ജയ ബച്ചൻ നേരത്തെ പല തവണ പറഞ്ഞിട്ടുമുണ്ട്. കാര്യങ്ങൾ ഐശ്വര്യയോട് തുറന്ന് സംസാരാക്കാറുണ്ട്. ഇഷ്ടമില്ലാത്ത കാര്യങ്ങൾ അപ്പോൾ തന്നെ പറയും. ഐശ്വര്യയും പറയും. പക്ഷെ താൻ പ്രായമായ ആളായതിനാൽ ആ ബഹുമാനത്തോടെ പറയേണ്ടതുണ്ടെന്നും ജയ ബച്ചൻ ഒരിക്കൽ വ്യക്തമാക്കുകയുണ്ടായി.
ഐശ്വര്യയുടെ കുടുംബ ജീവിതമാണ് ബോളിവുഡിൽ കഴിഞ്ഞ കുറേ നാളുകളായുള്ള ചർച്ച. ഭർത്താവിന്റെ വീട്ടുകാരുമായി ഐശ്വര്യക്ക് പ്രശ്നങ്ങളുണ്ടെന്നാണ് സംസാരം. പൊതുവേദികളിൽ ഇവർ തമ്മിലുള്ള അകൽച്ച പ്രകടമാണെന്നും വാദമുണ്ട്. എന്നാൽ ഗോസിപ്പുകളോട് താരകുടുംബം ഇതുവരെ പ്രതികരിച്ചിട്ടില്ല. കജോളിനെ പോലെ ഐശ്വര്യ ഇന്ന് സിനിമാ രംഗത്ത് സജീവമല്ല. കഴിഞ്ഞ വർഷം പൊന്നിയിൻ സെൽവൻ എന്ന സിനിമ ചെയ്തെങ്കിലും പിന്നീട് പുതിയ സിനിമകളിലൊന്നും ഒപ്പു വെച്ചിട്ടില്ല.


Click it and Unblock the Notifications