പ്രായം കുറഞ്ഞ നടിയുമായി ഭര്‍ത്താവിന് ബന്ധമുണ്ട്; അജയ് ദേവ്ഗണിനെ കുറിച്ച് വന്ന വാര്‍ത്തയില്‍ നടി കാജോള്‍

ബോളിവുഡിന് ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് കാജോളും അജയ് ദേവ്ഗണും. സൂപ്പര്‍നായികയായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് കാജോള്‍ അജയയുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. അക്കാലത്ത് സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും വലിയൊരു താരമാവാന്‍ അജയ് ദേവഗണിന് സാധിച്ചിരുന്നില്ല.

സൂപ്പര്‍താരങ്ങളുടെ നായികയായി അഭിനയിച്ചിരുന്ന കാജോള്‍ അജയിയെ പോലൊരാളെ വിവാഹം കഴിച്ചത് നടിയുടെ ആരാധകരെയും സുഹത്തുക്കളെയും ഞെട്ടിച്ചു. ഇപ്പോള്‍ മക്കളുടെയും ഭര്‍ത്താവിന്റെയും കൂടെ സന്തോഷത്തോടെ ജീവിക്കുന്ന നടിയോട് വിവാഹത്തെ കുറിച്ച് ചോദിച്ചാല്‍ അതിനും ഉത്തരമുണ്ടെന്നാണ് നടി പറയുക.അടുത്തിടെ ഒരു അഭിമുഖത്തിൽ കാജോൾ പറഞ്ഞ കാര്യങ്ങൾ വൈറലാവുകയാണിപ്പോൾ..

സൂപ്പർതാരമല്ലാഞ്ഞിട്ടും അജയിയെ വിവാഹം കഴിക്കാനുണ്ടായ കാരണം

'ആ സമയത്ത് ഞാന്‍ ചെയ്യേണ്ടത് ശരിയായ കാര്യങ്ങളായിരുന്നു. വിവാഹത്തിന് മുന്‍പ് എട്ടര വര്‍ഷം മുതല്‍ ഒന്‍പത് വര്‍ഷം വരെ ഞാന്‍ അഭിനയിച്ചു. അതിനാല്‍ കുറച്ച് ജോലിയില്‍ നിന്നും ശാന്തമായിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അക്കാലത്ത് ഒരു വര്‍ഷത്തില്‍ നാലോ അഞ്ചോ സിനിമകള്‍ വീതം ഞാന്‍ ചെയ്തിരുന്നു.

അഭിനയം മാത്രം ചെയ്‌തോണ്ട് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. ഞാന്‍ ഉദ്ദേശിച്ചിരുന്നതും അതൊന്നുമായിരുന്നില്ല. അങ്ങനെയാണ് വിവാഹം കഴിക്കാമെന്നും ശേഷം ഒരു സിനിമ വീതം വര്‍ഷത്തില്‍ ചെയ്യാനും തീരുമാനിച്ചത്. ഇതോടെ കൂടുതല്‍ സന്തോഷവും സ്ഥിരതയും ഉള്ളതായി തോന്നും', അതാണ് വിവാഹം കഴിക്കാനുണ്ടായ കാരണമെന്ന് കാജോൾ പറയുന്നു.

 വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും മാറി കാജോള്‍

വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് കാജോള്‍ ചെയ്തത്. മകളുടെ ജനനം കൂടി വന്നതോടെ ഇടവേളയായി. ശേഷം ഫനാ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് തിരിച്ച് വരുന്നതും ആരാധകരുടെ ഹൃദയം കീഴടക്കുന്നതും. പിന്നീട് കുറച്ച് സിനിമകള്‍ ചെയ്‌തെങ്കിലും അത് വളരെ സെലക്ടീവായിട്ട് എടുത്തതായിരുന്നു. വര്‍ഷത്തില്‍ ഒരു സിനിമ മാത്രം എന്ന തീരുമാനത്തില്‍ കാജോള്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്.

ഭര്‍ത്താവിന് പിന്തുണയുമായി എന്നും കാജോളുണ്ട്

ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളില്‍ ഭര്‍ത്താവിന് പിന്തുണയുമായി എന്നും കാജോളുണ്ട്. ഇടയ്ക്ക് അജയ് പ്രായം കുറഞ്ഞൊരു നടിയുമായി അടുപ്പത്തിലാണെന്ന തരത്തില്‍ ഒരു മാഗസിനില്‍ കഥ വന്നിരുന്നു. ഇതിനെതിരെയും കാജോള്‍ പ്രതികരിച്ചു. 'ഇത്തരം കിംവദന്തികളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം സിനിമ ഇന്‍ഡസ്ട്രി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്കറിയാം. അടിസ്ഥാനമായ വിശ്വാസമില്ലാതെ നമുക്ക് വിവാഹ ജീവിതം തുടരാന്‍ സാധിക്കില്ല. സത്യം പറഞ്ഞാല്‍ ഇത്തരം വര്‍ത്തമാനങ്ങള്‍ ഞാന്‍ കാര്യമാക്കാറില്ലെന്ന്', കാജോള്‍ പറഞ്ഞു.

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് കാജോളും അഭിനയത്തിലേക്ക് എത്തുന്നത്

സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് കാജോളും അഭിനയത്തിലേക്ക് എത്തുന്നത്. നടിയുടെ പിതാവ് പ്രശസ്ത ചലച്ചിത്ര നിര്‍മാതാവ് ഷോമു മുഖര്‍ജിയും മാതാവ് നടി കൂടിയായ തനുജയുമായിരുന്നു. ഒരുമിച്ച് സിനിമയില്‍ അഭിനയിച്ച കാലത്താണ് അജയ് ദേവ്ഗണുമായി കാജോള്‍ ഇഷ്ടത്തിലാവുന്നത്. കുറച്ച് കാലം നീണ്ട് നിന്ന പ്രണയത്തിനൊടുവില്‍ 1999 ല്‍ ഇരുവരും വിവാഹിതരായി. 2003 ലാണ് മകള്‍ നൈസയ്ക്ക് നടി ജന്മം കൊടുക്കുന്നത്. 2010 ല്‍ ഒരു മകനെയും നടി പ്രസവിച്ചു.

More from Filmibeat

Read more about: kajol കാജോള്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X