ആ ഹിറ്റ് സിനിമയുടെ ചിത്രീകരണ സമയം ഗര്‍ഭിണിയായിരുന്നു: റിലീസ് ദിവസം കുഞ്ഞിനെ നഷ്ടപ്പെട്ടു! കജോള്‍

By Midhun Raj

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയ താരമാണ് കജോള്‍. ഷാരൂഖ് ഖാനൊപ്പമുളള നടിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കാജോളിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രങ്ങളിലൊന്നാണ് കഭി ഖുശി കഭി ഗം. സിനിമയുടെ ചിത്രീകരണ സമയം താന്‍ ഗര്‍ഭിണി ആയിരുന്നുവെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കജോള്‍ വെളിപ്പെടുത്തിയിരുന്നു.

kajol

സിനിമയുടെ റിലീസ് ദിവസം ദുഖകരമായ ഒരു ദിവസമായിരുന്നു തനിക്കെന്നും നടി തുറന്നുപറഞ്ഞു. "വിവാഹം കഴിഞ്ഞു കുട്ടികള്‍ വേണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചു തുടങ്ങിയ സമയം. കഭി ഖുശി കഭിം ഗം ചിത്രീകരണ സമയത്ത് ഞാന്‍ ഗര്‍ഭിണിയായിരുന്നു. പക്ഷേ അത് അലസിപ്പോയി. ആ സിനിമ തിയ്യേറ്ററുകളില്‍ എത്തി. വിജയിക്കും എന്ന് ഉറപ്പായ ആ ദിവസം എനിക്ക് മാത്രം സന്തോഷമില്ലായിരുന്നു.

തുടര്‍ന്ന് മറ്റൊരു മിസ്‌ക്യാരിയേജ് കൂടെ എനിക്ക് ഉണ്ടായി. വളരെ സങ്കടകരമായ കാലമായിരുന്നു അത്. നൈസയും യുഗും പിറന്നപ്പോള്‍ ഞങ്ങളുടെ കുടുംബത്തിലേക്ക് സന്തോഷം തിരിച്ചുവന്നു. കജോള്‍ പറഞ്ഞു. തന്റെ എറ്റവും പുതിയ ചിത്രമായ തന്‍ഹാജിയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. അജയ് ദേവ്ഗണിന്റെ നൂറാമത്തെ ചിത്രത്തില്‍ കജോളും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

More from Filmibeat

Read more about: kajol കജോള്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X