»   » എന്തിനു അജയ് ദേവ്ഗണിനെ വിവാഹം ചെയ്‌തെന്നു കജോള്‍..

എന്തിനു അജയ് ദേവ്ഗണിനെ വിവാഹം ചെയ്‌തെന്നു കജോള്‍..

By: Pratheeksha
Subscribe to Filmibeat Malayalam

ഇന്നും ബോളിവുഡിലെ ക്യൂട്ട് സുന്ദരിമാരിലൊരാളാണ് കജോള്‍. ബോളിവുഡില്‍ നല്ല വേഷങ്ങള്‍ ചെയ്തു തിളങ്ങി നില്‍ക്കുന്ന സമയത്താണ് കജോള്‍ വിവാഹിതയാവുന്നത്.

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് നടി ബോളിവുഡില്‍ വീണ്ടും മുഖം കാണിക്കുന്നത്. സിനിമയില്‍ നല്ല തിരക്കുണ്ടായിട്ടും എന്തുകൊണ്ടാണ് താന്‍ അജയ് ദേവ് ഗണിനെ വിവാഹം കഴിച്ച് ഒതുങ്ങിക്കൂടിയതെന്നു 17 വര്‍ഷങ്ങള്‍ക്കു ശേഷം തുറന്നു പറയുകയാണ് കജോള്‍.

അജയ് ദേവ്ഗണ്‍

ബാസിഗര്‍ ,ദില്‍ വാലെ ദുല്‍ഹനിയാ ലേ ജായേംഗെ, കുച്ച് കുച്ച് ഹോത്താ ഹേ തുടങ്ങിയ ചിത്രങ്ങളിലുടെ പ്രേക്ഷക മനസ്സിലിടം നേടിയ നടിയാണ് കജോള്‍.

ഒരു വര്‍ഷം അഞ്ചില്‍ കൂടുതല്‍ ചിത്രങ്ങള്‍

ഒരു വര്‍ഷം അഞ്ചില്‍ കൂടുതല്‍ ചിത്രങ്ങളാണ് വിവാഹത്തിനു മുന്‍പ് ചെയ്തുകൊണ്ടിരുന്നത്. അത്തരത്തില്‍ തിരക്കുളള ജീവിതത്തെ താനിഷ്ടപ്പെട്ടിരുന്നില്ലെന്നു കജോള്‍ പറയുന്നു.

വിവാഹത്തിനുശേഷം

അതുകൊണ്ടാണ് വിവാഹിതയാവാന്‍ തീരുമാനിച്ചതെന്നും വിവാഹം കഴിഞ്ഞാലും ഒരു സിനിമയെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നെന്നും നടി വ്യക്തമാക്കുന്നു

വിവാഹം

1999 ലായിരുന്നു കജോളിന്റെയും അജയ് ദേവഗണിന്റെയും വിവാഹം. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം 2006 ല്‍ ഇറങ്ങിയ അമീര്‍ഖാന്‍ നായകനായ ഫനയിലാണ് കജോള്‍ നായികയായെത്തിയത് . ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു.

English summary
After 17 years of marriage Kajol finally opened up about why she decided to marry Ajay Devgn at the peak of her career in Bollywood.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam