For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവളുടെ ഭാവി സിനിമയിലാണ്; കാജോളിൻ്റെയും അജയ് ദേവ്ഗണിൻ്റെയും മകളെ കുറിച്ച് ജ്യോതിഷിയുടെ പ്രവചനം

  |

  ബോളിവുഡ് സിനിമാലോകം കൈയ്യടക്കുന്നത് താരപുത്രിമാരാണെന്ന് പറഞ്ഞാല്‍ സത്യമാണ്. സെയിഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്‍, ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍, അനന്യ പാണ്ഡെ, ആലിയ ഭട്ട് തുടങ്ങി മുന്‍നിര താരങ്ങളുടെ പെണ്‍മക്കളെല്ലാം അഭിനയത്തിലേക്ക് എത്തി കഴിഞ്ഞു. ഇനി ഷാരുഖ് ഖാന്റെ മകള്‍ സുഹാനയുടെ അടക്കമുള്ളവരുടെ അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനൊപ്പം കാജോള്‍-അജയ് ദേവ്ഗണ്‍ താരദമ്പതിമാരുടെ മകളെ പറ്റിയുള്ള ചില റിപ്പോര്‍ട്ടുകളും പ്രചരിക്കുകയാണിപ്പോള്‍.

  അന്നക്കുട്ടിയുടെ വീട്ടുകാര്‍ എതിര്‍ത്തെങ്കിലും വിവാഹം കഴിച്ചു; തന്റേത് ദിവ്യ പ്രണയമായിരുന്നെന്ന് മാള അരവിന്ദൻ

  അജയ് ദേവ്ഗണിന്റെയും കാജോളിന്റെയും ഏകമകളാണ് നൈസ. മുന്‍പ് ബോഡി ഷെയിമിങ്ങ് നടത്തി ചിലര്‍ താരപുത്രിയെ കളിയാക്കിയിരുന്നു. എന്നാല്‍ മേക്കോവര്‍ നടത്തി എല്ലാവരെയും ഞെട്ടിക്കുന്ന ലുക്കിലേക്ക് എത്തിയിരിക്കുകയാണ് നൈസ. ഇതോടെ സിനിമയിലേക്കുള്ള എന്‍ട്രി എന്നാണെന്നുള്ള ചോദ്യവും ഉയരാന്‍ തുടങ്ങി.

  nysa-

  ഏപ്രില്‍ ഇരുപതിന് താരപുത്രി പതിനെട്ടാം ജന്മദിനം ആഘോഷിച്ചിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് നൈസയുടെ കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി. മാത്രമല്ല നൈസയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖ ജോത്സ്യന്‍ ചില പ്രവചനങ്ങളും നടത്തിയിരിക്കുകയാണ്. ബോളിവുഡില്‍ നല്ലൊരു കരിയര്‍ കാണുന്നുണ്ടെന്നാണ് ജ്യോതിഷിയായ ആനന്ത് പട്വ പറഞ്ഞിരിക്കുന്നത്.

  മേനകയും ശങ്കറും തമ്മില്‍ വിവാഹം കഴിക്കുമെന്നാണ് കരുതിയത്; അടുത്തിടെ ഒരാള്‍ പറഞ്ഞതിനെ പറ്റി നടി

  നിലവില്‍ പഠനവുമായി ബന്ധപ്പെട്ട് നൈസ സിംഗപൂരിലാണ് ഉള്ളത്. എന്നാല്‍ സിനിമയിലാണ് താരപുത്രിയ്ക്ക് ഭാഗ്യമുള്ളതെന്നാണ് പ്രവചനം. നൈസയുടെ ചന്ദ്രരാശി സ്‌കോര്‍പിയോ ആണ്. അതിനര്‍ഥം സൂര്യനും ശുക്രനും ശക്തമായ സ്ഥാനത്തുണ്ടെന്നതാണ്. സൂര്യന്‍ വിജയത്തിന്റെ നക്ഷത്രമാണെങ്കില്‍ ശുക്രന്‍ ഗ്ലാമറിന്റെയും രൂപഭാവത്തിന്റെയും നക്ഷത്രമാണ്. അവ രണ്ടും മികച്ച സ്ഥാനത്താണ്. അവളുടെ ആരോഗ്യം നന്നായി പരിപാലിക്കുകയും അവളുടെ കോപം നിയന്ത്രിക്കുകയും വേണം.

  അഭിനയിക്കാന്‍ വരുന്നതിന് മുന്‍പത്തെ അവസ്ഥ ഇതല്ല; ശരീരഭാരം 90 കിലോ വരെ ആയിരുന്നെന്ന് നടി സോണിയ

  nysa

  നൈസയുടെ പിതാവ് ബോളിവുഡിലെ മുന്‍നിര നടനുമായ അജയ് ദേവ്ഗണ്‍ ആണ്. അതുപോലെ മാതാവ് നടി കാജോളുമാണ്. സിനിമാ പാരമ്പര്യം ഒന്നുമില്ലാതെ എത്തിയ രണ്ട് പേരും വലിയ താരങ്ങളായി മാറി. തുകൊണ്ട് തന്നെ മകളുടെ സിനിമാ പ്രവേശനത്തിന് വലിയ പ്രശ്‌നം ഉണ്ടാവില്ലെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. നൈസ ദേവ്ഗണ് മാതാപിതാക്കളുടെ ബുദ്ധി ശക്തിയും വ്യക്തിത്വവും കൊണ്ട് അനുഗ്രഹിക്കപ്പെട്ടവളാണ്.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  എന്തായാലും ജ്യോതിഷിയുടെ പ്രവചനം പോലെ താരപുത്രി സിനിമയിലേക്ക് വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. നിലവിലെ താരപുത്രിമാര്‍ക്കൊപ്പം ഒരു മത്സരത്തിന് നൈസയും ഉണ്ടാവുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. നിലവില്‍ നൈസ പഠനത്തിനാണ് പ്രധാന്യം കൊടുക്കുന്നതെന്ന് അറിയുന്നു. അതിന് ശേഷം സിനിമയിലേക്ക് എത്തുമോന്ന് അറിയാന്‍ കാത്തിരിക്കാം..

  English summary
  Kajol's Daughter Nysa Devgn The Next Generation Heroine In Bollywood? Here's What An Astrologer Predicted
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X