ഷാരുഖ് ഖാന്റെ മകനും കജോളിന്റെ മകളും ഒളിച്ചോടിയാല്‍? കരണിന്റെ ചോദ്യത്തോട് താരങ്ങളുടെ പ്രതികരണം

ബോളിവുഡിലെ ഏറ്റവും ഹിറ്റ് കോംബോ ആയിരുന്നു ഷാരുഖ് ഖാനും കാജോളും. ഇരുവരും നായിക നായകന്മാരായി അഭിനയിച്ച സിനിമകളെല്ലാം തന്നെ സൂപ്പര്‍ഹിറ്റുകളായിരുന്നു. അന്നും ഇന്നും എല്ലാ കാലത്തും ബോളിവുഡിലെ റൊമാന്റിക് ജോഡി ആരൊക്കെയാണെന്ന് ചോദിച്ചാല്‍ ഇവരുടെ പേരുകള്‍ ആദ്യമുണ്ടാവും. ഇതേ കൂട്ടുകെട്ടില്‍ പിറന്ന പ്രണയത്തിന്റെ വേറിട്ടൊരു ദൃശ്യാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ദില്‍വാലെ ദുല്‍ഹനിയ ലേജായേംഗെ.

ആദിത്യ ചോപ്ര സംവിധാനം ചെയ്ത ചിത്രത്തില്‍ രാജ് മല്‍ഹോത്രയായി ഷാരഖും സിമ്രാന്‍ സിംഗ് ആയി കാജോളും അഭിനയിച്ച ചിത്രം 1995 ലാണ് തിയറ്ററുകൡലെത്തുന്നത്. ഇന്നേക്ക് 25 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഡിഡിഎല്‍ജെ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട സിനിമയെ കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ ഇന്റര്‍നെറ്റിനെ നിശ്ചലമാക്കിയത്.

kajol-s-shahrukh-khan

സിനിമയില്‍ പ്രണയിച്ചഭിനയിച്ച ഷാരുഖും കാജോളും പുറത്ത് നല്ലൊരു സൗഹൃദം സ്ഥാപിച്ചെടുത്തിരുന്നു. പിന്നീടിങ്ങോട്ട് വന്ന സിനിമകളില്ലൊം ഈ കൂട്ടുകെട്ടിന്റെ കരുത്ത് പ്രകടവുമായിരുന്നു. സിനിമയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ക്കൊപ്പം ഷാരുഖിന്റെ മകനെ കുറിച്ചുള്ള കാജോളിന്റെ മറുപടി വീണ്ടും വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ കാജോളിന് ഒരു ചോദ്യം നേരിടേണ്ടി വന്നിരുന്നു.

പത്ത് വര്‍ഷത്തിന് ശേഷം ഷാരുഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ കാജോളിന്റെ മകള്‍ നൈസയ്‌ക്കൊപ്പം ഒളിച്ചോടിയാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണമെന്നായിരുന്നു കരണ്‍ ജോഹറിന്റെ ചോദ്യം. ആരും പ്രതീക്ഷിക്കാത്തതും എന്നാല്‍ കിടിലനൊരു മറുപടിയാണ് കാജോള്‍ അതിന് നല്‍കിയത്. ദില്‍വാലെ ദുല്‍ഹനിയ ലേജായേംഗെ മൂവിയില്‍ ഷാരുഖിനൊപ്പം അഭിനയിച്ചതിനെ കുറിച്ചാണ് നടി സൂചിപ്പിച്ചത്.

Recommended Video

മലയാളി പെണ്‍കുട്ടിയുടെ മുടി കെട്ടിക്കൊടുക്കുന്ന ഷാറൂഖ് ഖാന്‍ | FilmiBeat Malayalam

എന്നാല്‍ തനിക്ക് ആ ചോദ്യത്തിലെ തമാശ മനസിലായില്ലെന്നും അവര്‍ തമ്മില്‍ അങ്ങനെ ഒരു ബന്ധം ഉണ്ടാവുന്നത് ഭയപ്പെടുത്തും എന്നായിരുന്നു ഷാരുഖിന്റെ മറുപടി. ഷാരുഖ് ഖാനും റാണി മുഖര്‍ജിയും ഈ പരിപാടിയില്‍ ഒപ്പമുണ്ടായിരുന്നു. ഡിഡിഎല്‍ജെ യ്ക്ക് ശേഷം കുച്ച് കുച്ച് ഹോത്ത ഹെ, കഭി ഖുഷി കഭി ഖം തുടങ്ങി നിരവധി സിനിമകളില്‍ ഷാരുഖും കാജോളും നായിക നായകന്മാരായി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X