ഒറ്റ ഷോട്ടിലാണെങ്കില്‍ പോലും എന്നോട് അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല: കാജോള്‍

By Midhun Raj

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ ബോളിവുഡിലെ മുന്‍നിര നടിയായി തിളങ്ങിയ താരമാണ് കാജോള്‍. പ്രണയ ചിത്രങ്ങളിലൂടെയായിരുന്നു നടി ബോളിവുഡില്‍ കൂടുതലായും തിളങ്ങിയിരുന്നത്. ഷാരൂഖിനൊപ്പമുളള കാജോളിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കിയിരുന്നു. ബോളിവുഡില്‍ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായും നടി സിനിമകളില്‍ എത്തിയിരുന്നു.

വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നടി തിരിച്ചുവരവിലും ശ്രദ്ധേയ കഥാപാത്രങ്ങളെ ബോളിവുഡില്‍ അവതരിപ്പിച്ചിരുന്നു. കഭി ഖുശി കഭി ഖം,ഫന തുടങ്ങിയ സിനിമകള്‍ വിവാഹ ശേഷം കാജോളിന്റെതായി പുറത്തിറങ്ങിയ ശ്രദ്ധേയ സിനിമകളായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമാ ജീവിതത്തിലുണ്ടായ അനുഭവങ്ങളെക്കുറിച്ച് കാജോള്‍ മനസുതുറന്നിരുന്നു. സിനിമാഭിനയം എന്നുളളത് അത്ര നിസാരമുളള ഒരു കാര്യമായി താന്‍ കരുതിയെല്ലെന്നാണ് അഭിമുഖത്തില്‍ കാജോള്‍ പറഞ്ഞത്.

കാജോള്‍ പറഞ്ഞത്

കാജോള്‍ പറഞ്ഞത്

അടുത്തിടെ വാര്‍ത്താ എജന്‍സിയായ പിടി ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കാജോള്‍ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മനസുതുറന്നിരുന്നത്. ഷൂട്ടിംഗിനിടെയുണ്ടായ അനുഭവങ്ങളും സിനിമകളുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുമെല്ലാം അഭിമുഖത്തില്‍ കാജോള്‍ പറഞ്ഞിരുന്നു. സിനിമയില്‍ അഭിനയിക്കുക എന്നത് അത്ര നിസാരമുളള ഒരു കാര്യമായി താന്‍ കരുതിയിരുന്നില്ലെന്നു അഭിമുഖത്തില്‍ നടി പറഞ്ഞിരുന്നു. സിനിമാ രംഗത്തുനിന്നുണ്ടായ പഴയകാല അനുഭവങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു കാജോള്‍ ഇക്കാര്യം പറഞ്ഞിരുന്നത്.

ബലാല്‍സംഘ സീന്‍

ബലാല്‍സംഘ സീന്‍

ദുശ്മന്‍ എന്നൊരു ചിത്രത്തില്‍ ബലാല്‍സംഘ സീനില്‍ അഭിനയിച്ച കാര്യം അഭിമുഖത്തില്‍ കാജോള്‍ പറഞ്ഞിരുന്നു. തുടക്കത്തില്‍ വേണ്ടെന്നുവെച്ച സിനിമയായിരുന്നു ദുശ്മനെന്നും അതില്‍ ബലാല്‍സംഘ സീനുളളതായിരുന്നു അതിന് കാരണമെന്നും കാജോള്‍ പറയുന്നു. അത് പുനരവതരിപ്പിക്കാന്‍ താല്‍പര്യമില്ലായിരുന്നു എനിക്ക്. ഒരു ഷോട്ടിലാണെങ്കില്‍ പോലും സ്‌ക്രീനില്‍ ഒരാള്‍ എന്നോട് അങ്ങനെ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു ബോഡി ഡബിള്‍ ഉപയോഗിക്കാമെന്ന് സംവിധായികയും നിര്‍മ്മാതാവും ഉറപ്പുനല്‍കിയതിനു ശേഷമാണ് ആ സീന്‍ അഭിനയിച്ചത്, കാജോള്‍ പറയുന്നു.

ക്ലോസപ്പ് ഷോട്ട്

ക്ലോസപ്പ് ഷോട്ട്

ഒരു ക്ലോസപ്പ് ഷോട്ട് മാത്രം മതിയെന്നും ബാക്കിയെല്ലാം ശരിയായിക്കൊളളാമെന്നും അവര്‍ പറഞ്ഞു. പറഞ്ഞ വാക്ക് അവര്‍ പാലിച്ചു. ആ ഒരു പ്രശ്‌നം അങ്ങനെയാണ് കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ സിനിമ കാണുമ്പോള്‍ ആര്‍ക്കും അത് ഞാനല്ല എന്ന് തിരിച്ചറിയാന്‍ കഴിയില്ല. കാജോള്‍ പറയുന്നു. സിനിമാ ജീവിതത്തിനിടെ ഷാരുഖ് പറഞ്ഞൊരു കാര്യത്തെക്കുറിച്ചും അഭിമുഖത്തില്‍ കാജോള്‍ പറഞ്ഞിരുന്നു.

ഷാരൂഖ് പറഞ്ഞത്

ഷാരൂഖ് പറഞ്ഞത്

നന്നായി ചെയ്യുന്നുണ്ടെങ്കിലും എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് പഠിക്കണമെന്ന് ഷാരുഖ് തന്നോട് പറഞ്ഞതായി കാജോള്‍ പറയുന്നു. ഒരു അഭിനേത്രി എന്ന നിലയില്‍ താന്‍ സിനിമാ രംഗത്ത് തിളങ്ങിനില്‍ക്കണമെന്നായിരുന്നു ഷാരുഖ് ഉപദേശിച്ചത്. ഷാരൂഖിന്റെ നായികയായിട്ടായിരുന്നു കാജോള്‍ ബോളിവുഡില്‍ കൂടുതല്‍ ചിത്രങ്ങളിലും അഭിനയിച്ചിരുന്നത്.

മൂന്ന് സീനുകള്‍ മാത്രമുളള സിനിമകള്‍

മൂന്ന് സീനുകള്‍ മാത്രമുളള സിനിമകള്‍

ലൈറ്റായുളള സിനിമകളോടാണ് തനിക്ക് താല്‍പര്യമെന്നും അഭിനയിക്കുമ്പോള്‍ വൈകാരികമായി വറ്റിപ്പോകുന്ന ചിത്രങ്ങള്‍ ചെയ്യാനാവില്ലെന്നും കാജോള്‍ പറയുന്നു.മൂന്ന് ഗാനങ്ങളും മൂന്ന് സീനുകളുമുളള സിനിമകള്‍ ചെയ്യാനാണ് എനിക്ക് താല്‍പര്യം. ഇക്കാരണം കൊണ്ടാണ് ഹര്‍ചല്‍,ഗുണ്ടാരാജ് എന്നീ ചിത്രങ്ങള്‍ ചെയ്തിരുന്നത്. സിനിമകള്‍ തെരഞ്ഞെടുക്കുമ്പോഴുളള താല്‍പര്യങ്ങള്‍ തന്റെ അമ്മയോട് എപ്പോഴും പറയാറുണ്ടായിരുന്നുവെന്നും കാജോള്‍ പറയുന്നു. തന്റെ ഇഷ്ടസിനിമകളെക്കുറിച്ചും അഭിമുഖത്തില്‍ കാജോള്‍ മനസുതുറന്നിരുന്നു.അരങ്ങേറ്റചിത്രം ഭേക്കുഡി,ഉദാര്‍ കി സിന്ദഗി,ദുഷ്മന്‍ തുടങ്ങിയ സിനിമകളാണ് തന്റെ പ്രിയപ്പെട്ടതെന്നാണ് കാജോള്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X