വിവാഹജീവിതത്തിന് ഒരു എക്സ്പയറി ഡേറ്റ് വേണമെന്ന് കജോൾ; ഡിവോഴ്സ് നേടൂ എന്ന് സോഷ്യൽ മീഡിയ

കാജോളും ട്വിങ്കിൾ ഖന്നയും ഒന്നിച്ചുള്ള ആമസോൺ പ്രൈം ടോക്ക് ഷോ ടു മച്ച്, അടുത്തിടെയായി വാർത്തകളിൽ നിറയുന്നത് അത്ര നല്ല കാരണങ്ങൾ കൊണ്ടല്ല. വിവാഹത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള അവതാരകരായ കാജോളിന്റെയും ട്വിങ്കിൾ ഖന്നയുടേയും ക്ഷമാപണമില്ലാത്ത നിലപാടുകൾ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ഒരു പുതിയ എപ്പിസോഡിൽ, വിവാഹത്തിന് ഒരു എക്സ്പയറി ഡേറ്റും പുതുക്കൽ ഓപ്ഷനും ഉണ്ടായിരിക്കണമെന്ന് കാജോൾ പറഞ്ഞു. എന്നത്തേയും പോലെ, നടിയുടെ പുതിയ പ്രസ്താവനയും സോഷ്യൽ മീഡിയ പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുകയാണ്.

ടു മച്ച് ഷോയുടെ, വിക്കി കൗശലും, കൃതി സനണും അതിഥിയായി എത്തിയ ഏറ്റവും പുതിയ എപ്പിസോഡിലാണ് കുച്ച് കുച്ച് ഹോത്താ ഹൈ താരത്തിന്റെ വിവാദ പ്രസ്താവന. ഷോയിലെ സമ്മതിക്കുന്നു/വിയോജിക്കുന്നു എന്ന സെഗ്മെന്റിൽ ഉൾപ്പെടുത്തിയ ഒരു പ്രധാന ചോദ്യം, "വിവാഹത്തിന് ഒരു എക്സ്പയറി ഡേറ്റ് വേണോ?" എന്നായിരുന്നു. "ഒരിക്കലുമില്ല, ഇത് വിവാഹമാണ്, വാഷിംഗ് മെഷീനല്ല," ട്വിങ്കിൾ ഖന്ന പരിഹസിച്ചു. പക്ഷെ, ഷോയുടെ ഇരട്ട അവതാരകരിൽ ഒരാളായ കാജോളിന്റെ പ്രതികരണം എല്ലാവരെയും അമ്പരപ്പിച്ചു.

Ajay Devgn and Kajol
Photo Credit: Filmibeat

"തീർച്ചയായും ഞാൻ അതിനോട് യോജിക്കുന്നു. ശരിയായ സമയത്ത് ശരിയായ വ്യക്തിയെ വിവാഹം കഴിക്കുമെന്ന് എന്താണ് ഉറപ്പ്? പുതുക്കൽ ഓപ്ഷൻ ഉണ്ടെങ്കിൽ വളരെ നന്നായിരിക്കും. എന്തായാലും, ഒരു എക്സ്പയറി ഡേറ്റ് കൂടി ഉണ്ടെങ്കിൽ, ആരും അധികകാലം കഷ്ടപ്പെടേണ്ടതില്ല," ഫനാ താരം പറഞ്ഞു. സഹ അവതാരകയായ ട്വിങ്കിൾ ഖന്നയെ ഗ്രീൻ സോണിൽ തന്നോടൊപ്പം ചേർക്കാൻ പോലും കജോൾ ശ്രമിച്ചു. എന്നാൽ അതിഥികളായി കൃതിയും വിക്കിയും ഈ പ്രസ്താവനയോട് തങ്ങൾക്ക് തീർത്തും വിയോജിപ്പാണെന്ന് തുറന്നു പറയുകയും, ട്വിങ്കിളിന് ഒപ്പം ചേരുകയും ചെയ്തു.

Kajol and Ajay Devgn
Photo Credit: Filmibeat

എന്തായാലും കാജോളിന്റെ ഈ പ്രസ്താവന ഒട്ടും തന്നെ രസിക്കാത്ത സോഷ്യൽ മീഡിയ പ്രേക്ഷകർ, പ്രശസ്ത നടിയെ എത്രയും പെട്ടെന്ന് ഡിവോഴ്സ് നേടാൻ ഉപദേശിക്കുകയാണ്. പലപ്പോഴും ഷോയിൽ വച്ച് കഭി ഖുഷി കഭി ഘം താരം തന്റെ അസംതൃപ്തി നിറഞ്ഞ ദാമ്പത്യ ജീവിതത്തെ കുറിച്ച് പറയാതെ പറയുകയാണെന്നും, കാജോളും ഭർത്താവും അജയ് ദേവ്ഗണും തമ്മിലുള്ള ബന്ധം വെറുമൊരു ഔപചാരികത മാത്രമാണ് എന്നും അവർ കരുതുന്നു. പലപ്പോഴും പൊതു വേദിയിൽ എത്തുമ്പോൾ ഇരുവരും തമ്മിലുള്ള അകലം വളരെ വ്യക്തമായി കാണാറുണ്ടെന്നും, അജയ് ഭാര്യയോട് ചിരിക്കുന്നത് പോലും ആരും കണ്ടിട്ടില്ലെന്നും അവർ പറയുന്നു.

More from Filmibeat

Read more about: kajol ajay devgan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X