ബാലന്‍സ് കിട്ടിയില്ല! മാളില്‍ നിന്ന് തെന്നിവീണ് കജോള്‍! വീഡിയോ വൈറല്‍! കാണൂ
പ്രണയ ചിത്രങ്ങളിലൂടെ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് കാജോള്‍. ഷാരൂഖ് ഖാനൊപ്പമുളള ചിത്രങ്ങളായിരുന്നു കാജോളിന്റെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. വിവാഹ ശേഷവും സിനിമാ രംഗത്ത് സജീവമാണ് കാജോള്‍. തമിഴില്‍ ധനുഷിനൊപ്പമുളള വി ഐപി 2 എന്ന ചിത്രമായിരുന്നു കാജോളിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ഷാരൂഖ് ഖാന്‍റെ പുതിയ ചിത്രം സീറോയിലും അതിഥി താരമായി കാജോള്‍ എത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി എത്തിയ കാജോള്‍ മാളില്‍ തെന്നിവീണ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. മുംബൈയിലെ ഫോണിക്‌സ് മാളില്‍ ഹെല്‍ത്ത് ആന്‍ഡ് ഗ്ലോ സ്റ്റാറിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കാജോള്‍ തെന്നിവീണത്. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ ബാലന്‍സ് കിട്ടാതെ നിലത്ത് വീഴുകയായിരുന്നു നടി. സുരക്ഷാ ജീവനക്കാര്‍ ഒപ്പമുളള സമയത്തായിരുന്നു നടി അപ്രതീക്ഷിതമായി നിലത്ത് വീണിരുന്നത്. കാജോളിന്റെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.
അതേസമയം പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്യുന്ന ഏലാ എന്ന ചിത്രമാണ് കാജോളിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം. അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായാണ് കാജോള്‍ എത്തുന്നത്. നേഹ ധൂപിയ,റിതി സെന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെപ്റ്റംബര്‍ 14നാണ് ചിത്രം തിയ്യേറ്ററുകളിലേക്കെത്തുന്നത്.


Click it and Unblock the Notifications