ഭര്‍തൃപിതാവിന്റെ മരണത്തിന് പിന്നാലെ കജോളും ആശുപത്രിയില്‍? ആധിയോടെ ആരാധകര്‍! പോസ്റ്റ് വൈറല്‍!
ബോളിവുഡ് സിനിമയുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായതും. ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് കുടുംബ കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു കജോള്‍. അടുത്തിടെയായിരുന്നു അജയ് ദേവ്ഗണിന്റെ പിതാവ് അന്തരിച്ചത്. ആക്ഷന്‍ മാസ്റ്ററായ വീരു ദേവ്ഗണിന് ആദരാഞ്ജലി അര്‍പ്പിക്കാനായി നിരവധി പ്രമുഖര്‍ എത്തിയിരുന്നു. ഭര്‍തൃപിതാവിന്റെ മരണത്തിന് പിന്നാലെയായി കജോളിനെ ആശുപത്രിയില്‍ കണ്ടതിന് പിന്നിലെ കാരണമാണ് ആരാധകര്‍ തിരക്കുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു കജോളിനെ മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ച് കണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. ആരേയും ഗൗനിക്കാതെ തിരക്കിട്ട് നടന്നുനീങ്ങുന്നതിനിടയിലെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇതോടെയാണ് ആരാധകരുടെ ആധിയും തുടങ്ങിയത്. താരപത്‌നി എന്തിനാണ് എത്തിയതെന്നും കുടുംബത്തില്‍ ആര്‍ക്കാണ് അസുഖമെന്നുമൊക്കെയാണ് ആരാധകരുടെ ചോദ്യം. കജോളിന്റെ ആശുപത്രി സന്ദര്‍ശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്.

കജോളിന്റെ അമ്മയായ തനൂജയ്ക്ക് വയ്യെന്ന തരത്തിലുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. അമ്മയെ കാണുന്നതിന് വേണ്ടിയായിരിക്കും താരമെത്തിയത് എന്ന നിഗമനത്തിലാണ് ചില ആരാധകര്‍. കഴിഞ്ഞ നവംബറിലും തനൂജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അടുത്തിടെ താരമാതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്‍സ്റ്റഗ്രാമിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങള്‍ കാണാം.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











