വമ്പന്‍ താരനിരയുമായി ബ്രഹ്മാണ്ഡ ചിത്രം കലങ്കിന്റെ ടീസര്‍! വൈറലായി വീഡിയോ! കാണൂ

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം ബോളിവുഡില്‍ നിന്നും മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം കൂടി വരികയാണ്. അഭിഷേക് വര്‍മ്മന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കലങ്കാണ് റിലീസിങ്ങിനൊരുങ്ങുന്നത്. ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

സിനിമ ദൃശ്യവിസ്മയമായിരിക്കും പ്രേക്ഷകന് സമ്മാനിക്കുകയെന്ന് സൂചന നല്‍കികൊണ്ടാണ് ടീസര്‍ പുറത്തുവന്നിരിക്കുന്നത്. മുംബൈയിലായിരുന്നു ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് നടന്നത്. വമ്പന്‍ താരനിരയാണ് സിനിമയില്‍ അണിനിരക്കുന്നത്. ചരിത്ര കഥയെ മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, വരുണ്‍ ധവാന്‍, ആദിത്യ റോയ് കപൂര്‍, സൊനാക്ഷി സിന്‍ഹ, ആലിയ ഭട്ട് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

kalank teaser

90കളിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്ന സഞ്ജയ് ദത്തും മാധുരി ദീക്ഷിതും വീണ്ടും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കലങ്ക്. എപ്രില്‍ 19നാണ് സിനിമ ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ബോളിവുഡില്‍ 2 സ്‌റ്റേറ്റ്‌സ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അഭിഷേക് വര്‍മ്മന്‍.

ഷിബാനി ബധിജയ്‌ക്കൊപ്പം സംവിധായകനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ്,നാദിയാദ് വാല ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടെയ്ന്‍മെന്റ് തുടങ്ങിയവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X