അതൊരു മോശപ്പെട്ട ചിത്രമായിരുന്നു!! ആ ബിഗ് ബജറ്റ് ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് താരം
പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കലങ്ക്. ആലിയ ഭട്ട്, വരുൺ ധവാൻ, സഞ്ജയ് ദത്ത്, മാധുരിദീക്ഷിത്, സോനാക്ഷി സിൻഹ, ആദിത്യ റോയ് കപൂർ എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു കലങ്ക്. ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചിത്രം ബോക്സോഫീൽ വിചാരിച്ച വിജയം നേടാൻ സാധിച്ചില്ല. ഇപ്പോഴിത ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടൻ വരുൺ ധവാൻ.ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മോശം സിനിമയായതു കൊണ്ടാണ് പ്രേക്ഷകർ ചിത്രത്തെ അംഗീകരിക്കാതിരുന്നത്. ചിത്രത്തിൽ ഞങ്ങൾ ഒരുമിച്ച് പരാജയപ്പെടുകയായിരുന്നു. എന്നാൽ ചിത്രത്തിന്റെ പരാജയം സംവിധായകനും നിർമ്മാതാവിനും മാത്രമല്ലെന്ന് വരുൺ കൂട്ടിച്ചേർത്തു. ചിത്രത്തിന്റെ പരാജയത്തിൽ തനിക്കും പങ്കുണ്ടെന്ന് താരം പറഞ്ഞു.
സിനിമ നിർമ്മിക്കുക എന്നത് കൂട്ടായ പരിശ്രമമാണ്. സംവിധായകനേയും നിർമ്മാതാവിനേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജനങ്ങളാണ് ചിത്രത്തെ പരാജയപ്പെടുത്തിയത്. പ്രേക്ഷകർ എന്തുകൊണ്ട് ചിത്രം ഏറ്റെടുത്തില്ല. വ്യക്തിപരമായ പരാജയങ്ങൾ എന്നേയും ബാധിക്കണം. അല്ലെങ്കിൽ ഞാൻ എന്റെ വർക്കിനെ ഇഷ്ടപ്പെടുന്നില്ല എന്നാണ് കരുതുന്നതെന്നും വരുൺ പറഞ്ഞു. 150 കോടി മുതൽ മുടക്കിയാണ് കലങ്ക് നിർമ്മിച്ചത്. 69 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാൻ കഴിഞ്ഞത്.


Click it and Unblock the Notifications











