നടി കൽക്കി അമ്മയായി, കുഞ്ഞ് മാലാഖയുടെ പേര് വെളിപ്പെടുത്തി താരം..
ബോളിവുഡ് താരം കൽകി കോച്ലിൻ അമ്മയായി. നടി ഒരു പെൺകുഞ്ഞിനാണ് ജന്മം നൽകിയിരിക്കുന്നത്. സാഫോ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. അതേസമയം കുഞ്ഞിന്റെ ചിത്രം പുറത്തു വിട്ടിട്ടില്ല. ദേശീയ മാധ്യമങ്ങളാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു താരത്തിന് കുഞ്ഞ് പിറന്നത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ചും ഗർഭകാല അനുഭവത്തെ കുറിച്ചും താരം തുറന്ന് പറഞ്ഞിരുന്നു. നിറവയറുമായി നിൽക്കുന്ന കൽക്കിയുടെ പ്രസവകാല ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അതേസമയം താൻ അമ്മയാകുന്നുവെന്നുള്ള വിവരം വെളിപ്പെടുത്തിയതിന് പിന്നാലെ താരത്തിന് നേരെ രൂക്ഷ വിമർശനം ഉയർന്നു വന്നിരുന്നു. വിവാഹത്തിന് മുൻപ് ഗർഭിണിയായതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. എന്നാൽ വിമർശനങ്ങളെ പാടേ തള്ളികൊണ്ട് ഗർഭകാലം ആഘോഷമാക്കുകയായിരുന്നു താരം. സംവിധായകൻ അനുരാഗ് കശ്യപിന്റെ മുൻഭാര്യയായിരുന്നു കൽകി. 2005 ലാണ് ഇരുവരും വിവാഹ മോചിതരാകുന്നത്.


Click it and Unblock the Notifications











