കന്യകാത്വത്തിന്റെ കാര്യത്തിൽ മാത്രമല്ല പ്രസവത്തിലും കൽക്കി വ്യത്യസ്തമാണ്, ജലപ്രസവത്തിന് ഗോവയിലേക്ക്
അഭിനേത്രി എന്നതിലുപരി വ്യക്തമായ നിലപാടിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് ബോളിവുഡ് താരം കൽക്കി കൊച് ലിൻ. 2009 ദേവ്.ഡി എന്ന ചിത്രത്തിലൂടെയാണ് കൽക്കി ബോളിവുഡിൽഎത്തിയത്. ആദ്യ ചിത്രത്തിൽ തന്നെ ഫിലിം ഫെയർ പുരസ്കാരം നേടാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു. പിന്നീട് ബോളിവുഡിൽ നിറസാന്നിധ്യമാകുകയായിരുന്നു തരം.
ഇപ്പോഴിത അമ്മയാകാൻ തയ്യാറെടുക്കുകയാണ് കൽക്കി. താരം തന്നെയാണ് ഇക്കാര്യ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഗർഭധാരണം ളതന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റത്തെ കുറിച്ചും കൽക്കി വെളിപ്പെടുത്തിയിട്ടുണ്ട്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗർഭധാരണം തന്റെ സ്വാഭാവത്തിൽ ഏറെ സ്വാധീനം ചെലുത്തിയുണ്ടെന്ന് നടി അഭിമുഖത്തിൽ പറഞ്ഞു. ശരീരത്തിന്റെ ഓരോ മാറ്റവും താൻ ആസ്വദിക്കുന്നുണ്ട്. കൂടുതൽ ക്ഷമ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കാര്യങ്ങളിൽ കൂടുതൽ ക്ഷമയെടുത്താണ് പ്രതികരിക്കാറുളളത്. ഇതെല്ലാം ഗർഭധാരണത്തിലൂടെ കൈവന്നതെന്ന് കൽക്കി പറഞ്ഞു.

ഗായ് ഹോഷ്ബർഗ് എന്ന ഇസ്രയേൽ പിയാനിസ്റ്റുമായി കഴിഞ്ഞ രണ്ടു കൊല്ലമായി താൻ പ്രണയത്തിലായിരുന്നു എന്നു കൽക്കി പറഞ്ഞു. ഇപ്പോൾ താൻ അഞ്ച് മാസ ഗർഭിണിയാണെന്നും താരം കൂട്ടിച്ചേർത്തു. സർവ്വ സ്വാതന്ത്ര്യവും അനുഭവിക്കുന്ന ഒരാളായിട്ടാകും താൻ തന്റെ കുഞ്ഞിനെ വളർത്തുക. അതേസമയം കുഞ്ഞിന് ഇതുവരെ പേരൊന്നും കണ്ടെത്തിയിട്ടില്ലെന്നും താരം പറഞ്ഞു.അവൻ ഏത് ലിംഗത്തിൽ പെട്ടയാളാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന ഒന്നായിരിക്കില്ല അത്. ലിംഗഭേദത്തിന് അതീതമായ മുന്നേറ്റത്തിന്റെ ഭാഗമാവണം കുഞ്ഞ്- കല്‍ക്കി കൂട്ടിച്ചേർത്തു.

ജല പ്രസവമാണ് താൻ ആഗ്രഹിക്കുന്നത്.. ഇതിനായി ഗോവയിലേയ്ക്ക് വരാൻ ഉദ്യോശിക്കുന്നുണ്ടെന്നും കൽക്കി അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്യത്വം ഒരു വ്യക്തി എന്ന നിലയിൽ ഒരു പുതിയൊരു ഉൾക്കാഴ്ച പകർന്നു നൽകുന്നുണ്ട്. ഇപ്പോഴും ജോലി ചെയ്യണമെന്ന് തനിയ്ക്ക് ആഗ്രഹമുണ്ട്. എന്നാൽ ഇപ്പോൾ ജോലിയെ ഒരു മത്സരമായിട്ടല്ല സമീപിക്കാറുളളത്. നമ്മളെ തന്നെ പരിപാലിക്കുന്ന ഒന്നായിട്ടാണ് ജോലിയെ കാണുന്നതെന്നും കൽക്കി പറഞ്ഞു.

കന്യകാത്വത്തിനെ കുറിച്ചുളള കൽക്കുടെ നിലപാട് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഭർത്താവിന് വേണ്ടി കാത്തുസൂക്ഷിച്ച് കൊണ്ട് നടക്കാനുളള ഒന്നല്ല ഇതെന്നും താരം അന്ന് പറഞ്ഞിരുന്നു. ലൈംഗിക ബന്ധത്തെ കുറിച്ചും അതു സംബന്ധിച്ചുളളവയെ കുറിച്ചും തുറന്നു പറയാൻ മടി കാണിക്കേണ്ടെന്നും താരം ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച വിഷയവുമായിരുന്നു. സംവിധായകൻ അനുരാഗ് കശ്യപിനെ വിവാഹം കഴിച്ച കൽക്കി 2015 ൽ വേർ പിരിയുകയായിരുന്നു.


Click it and Unblock the Notifications