ഗര്‍ഭകാലത്തിന്റെ 8-ാം മാസം! പങ്കാളിയുടെ മടിയിലിരിക്കുന്ന ചിത്രവുമായി നടി കല്‍ക്കി
അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ് ബോളിവുഡ് സുന്ദരി കല്‍ക്കി കോച്‌ലിന്‍. ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത് മുതല്‍ തന്റെ ഓരോ വിശേഷങ്ങളും നടി പുറംലോകത്തോട് പറയാറുണ്ട്. കഴിഞ്ഞ ദിവസം നിറവയറുമായി നടത്തിയ കല്‍ക്കിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗം വൈറലായി മാറിയിരുന്നു.
ഗര്‍ഭകാലത്തിന്റെ എട്ടാം മാസത്തിലെത്തിയിരിക്കുകയാണ് കല്‍ക്കിയിപ്പോള്‍. ഇപ്പോഴിതാ പങ്കാളിയ്‌ക്കൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് നടി. ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കുന്ന ചിത്രത്തിനൊപ്പം അദ്ദേഹം എന്നെ എപ്പോഴും മടിയിലാണ് ഇരുത്തുക എന്ന ക്യാപ്ഷനും നടി നല്‍കിയിട്ടുണ്ട്. എട്ടാം മാസത്തില്‍ പതിനൊന്ന് കിലോ ശരീരഭാരം കൂടിയിട്ടുണ്ടെന്നും നടി വ്യക്തമാക്കിയിട്ടുണ്ട്. ജനുവരിയിലാണ് പ്രസവത്തിന്റെ തീയ്യതി.

പിയാനിസ്റ്റ് ഗയ് ഹെര്‍ഷ്ബര്‍ഗാണ് കല്‍കിയുടെ പങ്കാളി. നേരത്തെ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യാപുമായിട്ടുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു ഗയ് ഹെര്‍ഷ്ബര്‍ഗുമായി കല്‍ക്കി പ്രണയത്തിലാവുന്നത്. പങ്കാളിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ അപൂര്‍വ്വമായിട്ടേ കല്‍ക്കി പങ്കുവെക്കാറുള്ളു. അതിനാല്‍ തന്നെ പുതിയ ഫോട്ടോ അതിവേഗമാണ് വൈറലായി മാറിയത്.
ഗര്‍ഭിണി ആയതിനാല്‍ വിവാഹത്തെ കുറിച്ച് ഞങ്ങള്‍ ഇപ്പോള്‍ കൂടുതലൊന്നും ചിന്തിക്കുന്നില്ലെന്ന് നേരത്തെ കല്‍ക്കി പറഞ്ഞിരുന്നു. വിവാഹത്തിന് എതിരായത് കൊണ്ടല്ല. കുഞ്ഞിന്റെ കാര്യങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ വിവാഹം കഴിക്കണ്ടേത് ആവശ്യമായി വരികയാണെങ്കില്‍ അന്ന് അത് നടത്താമെന്നും നടി പറഞ്ഞിരുന്നു.


Click it and Unblock the Notifications











