ഒമ്പതാം വയസ്സില്‍ ലൈംഗിക ചൂഷണത്തിനിരയായെന്ന് നടി കല്‍കി
അടുത്തിടെ ചില പ്രമുഖ നടമാര്‍ തങ്ങളുടെ ബാല്യകാലത്തെ പീഡനാനുഭവങ്ങളെ കുറിച്ച് മനസ്സ് തുറന്നത് വാര്‍ത്തയായിരുന്നു. ബാല്യം മുതല്‍ യൗവ്വനം വരെ താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് കഴിഞ്ഞ ദിവസമാണ് പൂര്‍ണ്ണ ജഗന്നാഥ് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ബോളിവുഡ് നടി കല്‍ക്കി കല്‍കി കൊച്‌ലിനിയും തനിക്കനുഭവിക്കേണ്ടി വന്ന പീഡനകഥയുമായി രംഗത്തെത്തിയിരിക്കുന്നു.
സിനിമ സംബന്ധിച്ചതായാലും വ്യക്തിപരമായതായാലും തന്റെ അഭിപ്രായം എവിടെയും തുറന്ന് പറയാന്‍ മടിയില്ലാത്ത നടിയാണ് കല്‍ക്കി. തന്റെ ഒമ്പതാം വയസ്സില്‍ അനുഭവിക്കേണ്ടി വന്ന പീഡനത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നതും ഇത്തരം സംഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നവര്‍ക്ക് അത് തുറന്നു പറയാനുള്ള ധൈര്യത്തിന് വേണ്ടിയാണെന്ന് നടി പറയുന്നു. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന വെബ്‌സൈറ്റിനോടാണ് കല്‍ക്കി ഇക്കാര്യം പറഞ്ഞത്.

മറ്റുള്ളവരില്‍ നിന്ന് സഹാനുഭൂതി ലഭിക്കാനല്ല താനിത് പറയുന്നതെന്ന് വ്യക്തമാക്കികൊണ്ടാണ് നടി ലൈംഗിക ചൂഷണത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇതുപോലെ അനുഭവമുണ്ടായിട്ടുള്ള മറ്റുള്ളവര്‍ക്കും അത് തുറന്നുപറയാനുള്ള ധൈര്യം ലഭിക്കുന്നതിനു വേണ്ടിയാണ് താന്‍ ഇക്കാര്യം പറയുന്നത്. ഒമ്പത് വയസുള്ളപ്പോഴാണ് ലൈംഗികചൂഷണം നേരിടേണ്ടി വരുന്നത്. എന്താണ് സംഭവിച്ചതെന്ന് അന്ന് എനിക്ക് വ്യക്തമായും മനസ്സിലായിരുന്നില്ല. അമ്മ ഇത് അറിയുമോയെന്നതായിരുന്നു എന്റെ ഏറ്റവും വലിയ പേടി.
ഈ സംഭവം എന്റെ തെറ്റാണെന്നാണ് കരുതിയത്. അതുകൊണ്ടുതന്നെ വര്‍ഷങ്ങളോളം ആരോടും പറഞ്ഞില്ല. അന്ന് മാതാപിതാക്കളോട് ഇതു തുറന്നുപറയാനുള്ള ധൈര്യമോ ആത്മവിശ്വാസമോ ഉണ്ടായിരുന്നെങ്കില്‍ എനിക്ക് വര്‍ഷങ്ങളോളം അപകര്‍ഷതാ ബോധമുണ്ടാകുമായിരുന്നില്ല.
സെക്‌സ് എന്ന വാക്കും സ്വകാര്യ ശരീരഭാഗങ്ങളും വിലക്കപ്പെട്ടതാണ് എന്ന ചിന്ത മാറ്റാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. എങ്കില്‍ മാത്രമേ കുട്ടികള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുകയുള്ളൂ. ഇത്തരം ചൂഷണങ്ങളില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുമുള്ളൂവെന്നും കല്‍ക്കി പറയുന്നു.
"The reason i spoke out about my sexual abuse is not to get people to feel sorry for me but to give others who have had...
Posted by Humans of Bombay on Thursday, April 9, 2015


Click it and Unblock the Notifications











