വിവാഹ മോചനത്തിന് ശേഷവും കഷ്ടകാലം തീര്‍ന്നില്ല; കല്‍ക്കി തുറന്നു പറയുന്നു
അത്രമേല്‍ പ്രേക്ഷകരിലേക്ക് ഇറങ്ങി ചെല്ലുന്ന കഥാപാത്രങ്ങളാണ് കല്‍കി കൊച്ചലിന്‍ ചെയ്യാറുള്ളത്. അത്ര എളുപ്പമായിരുന്നില്ല ബോളിവുഡ് സിനിമാ ലോകത്തെ കൊച്ചലിന്റെ വളര്‍ച്ച. ഓഡിഷനിലൂടെയാണ് സിനിമയിലെത്തിയത്. പലപ്പോഴും തിരസ്‌കരിക്കപ്പെട്ടു എന്നും ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ടു എന്നും കല്‍കി പറയുന്നു.

രണ്ട് വര്‍ഷത്തോളം അവസരങ്ങളൊന്നും ഇല്ലായിരുന്നു. എന്നിട്ടും ഞാന്‍ തളര്‍ന്നില്ല. സ്വന്തമായി എഴുതിയുണ്ടാക്കിയ നാടകത്തില്‍ അഭിനയിച്ചു. അങ്ങനെ 2011 ല്‍ എന്റെ നാല് സിനിമകള്‍ റിലീസ് ചെയ്തു. അഭിനയം ഒരു പ്രൊഫഷനായി എടുക്കണം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ വിദേശത്ത് പോയി അതേ കുറിച്ച് പഠിച്ചു എന്ന് നടി പറഞ്ഞു.
അനുരാഗ കുശ്യപ്പുമായുള്ള വിവാഹ മോചനവും ആ സമയത്തെ തകര്‍ച്ചയുടെ ആഘാതം കൂട്ടി. വിവാഹ മോചന ശേഷവും കഷ്ടപ്പാടുകള്‍ തീര്‍ന്നില്ല. വിവാഹ മോചന ശേഷം കിംവദന്തികളായിരുന്നു പ്രശ്‌നം. മറ്റ് പലര്‍ക്കൊപ്പവും ചേര്‍ത്ത് ഗോസിപ്പുകള്‍ വരാന്‍ തുടങ്ങി. അതൊക്കെ ഒഴിവാക്കി വിടുകയായിരുന്നു- കല്‍ക്കി പറഞ്ഞു


Click it and Unblock the Notifications











