ആ ചിത്രത്തിനു ശേഷം റഷ്യൻ വേശ്യയെന്ന് വിളിച്ചു! വെളിപ്പെടുത്തി നടി

ശക്തമായ സ്ത്രീപക്ഷ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് നടി കൽക്കി കൊക്ക്ലീൻ. കഥാപാത്രങ്ങളിലൂടെ മാത്രമല്ല താരത്തിന്റെ നിലപാടുകളും പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെയ്ക്കാറുണ്ട്. ഇപ്പോഴിത തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി . പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

kalki

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ദേവ് ഡിയിലൂടെയായിരുന്നു കൽക്കി ബോളിവുഡിൽ എത്തിയത്. ചിത്രം പുറത്തു വന്നതിനു പിന്നാലെ തന്നെ കുറിച്ച് മോശം കമന്റുകളായിരുന്നു പ്രചരിച്ചുവെന്നും താരം പറഞ്ഞു. താനൊരു റഷ്യൻ വേശിയാണെന്ന് തരത്തിലുള്ള റിപ്പോർട്ടുകളായിരുന്നു അന്ന് പുറത്തു വന്നിരുന്നത്. അത് തന്നെ വല്ലാതെ അലോസരപ്പെടുത്തി. അന്ന് താൻ സിനിമയിൽ തുടക്കക്കാരിയായിരുന്നു. തന്നെ കുറിച്ച് പുറത്തു വരുന്ന റിപ്പോർട്ടുകളും വാർത്തകളുമൊക്കെ വായിക്കുകയും ചെയ്യുമായിരുന്നു.

ആദ്യമൊക്കെ ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് ഇത്തരത്തിലുള്ള റിപ്പോർട്ടുകളൊക്കെ വായിക്കാതെ ഒഴിവാക്കാൻ തനിയ്ക്ക് സാധിച്ചുവെന്നും കൽക്കി പറഞ്ഞു. ഇപ്പോഴിത ആദ്യത്തെ കൺമണിയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം. വിവാഹത്തിനു മുൻപ് അമ്മയാകാൻ പോകുന്ന വിവരം കൽക്കി തന്നെയാണ് പ്രേക്ഷകരോട് പങ്കുവെച്ചത്. ഇത് മറ്റൊരു വിമർശനത്തിന് കാരണമായിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാത കുഞ്ഞിനായി കാത്തിരിക്കുകയാണ് താരം.

Read more about: kalki koechlin നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X