ഭര്‍ത്താവ് എവിടെ? വിവാഹത്തിന് മുന്‍പേ എന്തിന് ഗര്‍ഭിണിയായി! വിമര്‍ശകര്‍ക്ക് ചുട്ടമറുപടിയുമായി നടി!

വിവാഹത്തിന് മുന്‍പ് അമ്മയാവുന്നതും പങ്കാളിക്കൊപ്പം ഒരുമിച്ച് ജീവിക്കുന്നതുമൊന്നും ബോളിവുഡിന് പുതുമയല്ല. ഡേറ്റിംഗിന് ശേഷവും വേര്‍പിരിയലുകള്‍ നടക്കാറുമുണ്ട്. വിവാഹത്തിന് മുന്‍പ് അമ്മയായി മാറിയവരുമേറെയാണ്. സെലിബ്രിറ്റികളായതിനാല്‍ ഇത്തരത്തിലുള്ള വിശേഷങ്ങള്‍ നിമിഷനേരം കൊണ്ട് വൈറലായി മാറാറുമുണ്ട്. അടുത്തിടെയായിരുന്നു കല്‍ക്കി കൊച്‌ലിന്‍ താന്‍ അമ്മയാവുകയാണെന്ന വിശേഷം പങ്കുവെച്ച് എത്തിയത്. സംവിധായകനും തിരക്കഥാകൃത്തുമായ അനുരാഗ് കശ്യപുമായുള്ള വിവാഹം വേര്‍പെടുത്തിയതിന് പിന്നാലെയായി തന്റെ പുതിയ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരമെത്തിയിരുന്നു.

2 വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായാണ് കുഞ്ഞതിഥി വരുന്നുവെന്ന സന്തോഷം പങ്കുവെച്ച് കല്‍ക്കിയെത്തിയത്. ശരീരത്തിന്റെ ഓരോ മാറ്റവും താന്‍ ആസ്വാദ്യകരമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. മാതൃത്വത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായുള്ള മാറ്റങ്ങളിലൂടെയാണ് ഇപ്പോള്‍ താന്‍ കടന്നുപോവുന്നതെന്നും കല്‍ക്കി പറഞ്ഞിരുന്നു. ഗയ് ഹേഷ്ബര്‍ഗ് എമ്മ ഇസ്രയേലി പിയാനിസ്റ്റുമായുള്ള പ്രണയത്തെക്കുറിച്ച് നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ വീണ്ടും താരത്തോട് ഭര്‍ത്താവിനെക്കുറിച്ചുള്ള ചോദ്യമുന്നയിച്ച് എത്തിയിരിക്കുകയാണ് വിമര്‍ശകര്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് പ്രതികരിച്ചത്.

ഭര്‍ത്താവ് എവിടെ?

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനിടയിലെ വിശേഷങ്ങള്‍ ഓരോന്നും പങ്കുവെച്ച് കല്‍ക്കി എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകള്‍ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറുന്നത്. വസ്ത്രധാരണത്തെക്കുറിച്ചും വയറ് കാണിക്കുന്നതിനെക്കുറിച്ചുമൊക്കെയാണ് വിമര്‍ശനങ്ങള്‍. അതിനിടയില്‍ ഭര്‍ത്താവിനെക്കുറിച്ച് ചോദിച്ചെത്തുന്നവരും കുറവല്ല. പുതിയ ചിത്രങ്ങള്‍ക്ക് കീഴിലും നിരവധി പേരായിരുന്നു ഇതേ ചോദ്യമുന്നയിച്ച് എത്തിയത്. അത്തരക്കാരോട് തനിക്ക് പറയാനുള്ള മറുപടി ഇതാണെന്ന് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

നേരിട്ട് അറിയുന്നവരല്ല

നിനക്കിത് എങ്ങനെ ചെയ്യാന്‍ തോന്നി, ഇത്രയും ടൈറ്റായ വസ്ത്രം ധരിക്കരുത്, എന്തിനാണ് മറ്റുള്ളവര്‍ക്ക് വയര്‍ കാണിക്കുന്നത്, ഭര്‍ത്താവ് എവിടെപ്പോയി തുടങ്ങിയ ചോദ്യങ്ങളാണ് താരത്തിന് നേരെ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇത്തരത്തിലുള്ള വിമര്‍ശനം ഉന്നയിക്കുന്നവരില്‍ ആരേയും തനിക്ക് നേരിട്ട് അറിയില്ല, അതിനാല്‍ത്തന്നെ ഇക്കാര്യമൊന്നും തന്നെ ബാധിക്കുന്നുമില്ല. നിങ്ങളൊരു സെലിബ്രിറ്റിയാണെങ്കില്‍ ഗര്‍ഭിണി അല്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് ട്രോള്‍ വരും. അതിനാല്‍ത്തന്നെ അതൊന്നും തന്നെ ബാധിക്കില്ലെന്നും താരം പറയുന്നു.

വിവാഹിതയല്ലെന്ന് അവര്‍ക്കറിയാം

താന്‍ വിവാഹിതയല്ലെന്ന കാര്യത്തെക്കുറിച്ച് ഒപ്പമുള്ളവര്‍ക്കെല്ലാം അറിയാം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയാണ് വിമര്‍ശനം ഉന്നയിക്കുന്നതെങ്കില്‍ അത് തന്നെ ബാധിക്കും. എന്നാല്‍ അവരെല്ലാം തനിക്ക് ശക്തമായ പിന്തുണയാണ് നല്‍കിയത്. വിവാഹം കഴിഞ്ഞില്ലെന്നറിഞ്ഞിട്ടും ശക്തമായ പിന്തുണയാണ് അവരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആദ്യം വിശ്വസിക്കാനായില്ല

പെട്ടെന്ന് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ താനും പങ്കാളിയും ഞെട്ടിയെന്നും താരം പറയുന്നു. ഉടനെ തന്നെ ഒരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നില്ല തങ്ങള്‍. എന്നാല്‍ കുഞ്ഞ് വരുമെന്നറിഞ്ഞതോടെ സന്തോഷത്തോടെ അംഗീകരിക്കുകയായിരുന്നു തങ്ങളെന്നും കല്‍ക്കി പറയുന്നു. വിവാഹം വേര്‍പെടുത്തിയെങ്കിലും കല്‍ക്കിയുടെ അടുത്ത സുഹൃത്താണ് അനുരാഗ് കശ്യപ്. അമ്മയാവാന്‍ പോവുന്ന കല്‍ക്കിക്ക് ആശംസ അറിയിച്ച് അദ്ദേഹം എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X