സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങള്‍ക്ക് പരിശീലനം ആവശ്യം! ഇല്ലെങ്കില്‍ സംഗതി സ്‌പോട്ടില്‍ നടക്കില്ല

By Midhun Raj

ബോളിവുഡില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ച താരമണ് കല്‍ക്കി കോക്ലിന്‍. സിന്ദഗി ന മിലേഗി ദൊബാര,യേ ജവാനി ഹേ ദീവാനി തുടങ്ങിയ ചിത്രങ്ങള്‍ നടിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായികവേഷങ്ങളേക്കാള്‍ സഹനടിയായുളള കഥാപാത്രങ്ങളില്‍ ആയിരുന്നു കല്‍ക്കി ബോളിവുഡില്‍ കൂടുതല്‍ തിളങ്ങിയിരുന്നത്.

അടുത്തിടെ സിനിമയിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. സിനിമയില്‍ അത്തരം രംഗങ്ങള്‍ ചെയ്യുമ്പോള്‍ പരിശീലനം ആവശ്യമാണെന്നാണ് നടി പറയുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യത്തെക്കുറിച്ച് മനസു തുറന്നത്. ബോളിവുഡില്‍ ബോള്‍ഡായ കഥാപാത്രങ്ങള്‍ ധാരാളമായി ചെയ്തിട്ടുളള കല്‍ക്കിയുടെ തുറന്നു പറച്ചില്‍ ശ്രദ്ധേയമായിരിക്കുകയാണ്.

കല്‍ക്കി പറഞ്ഞത്

കല്‍ക്കി പറഞ്ഞത്

ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യുമ്പോള്‍ മുന്‍കൂട്ടി പരിശീലനം വേണമെന്നും ഇതിനായി പരിശീലന കളരി അഥവാ വര്‍ക്ക് ഷോപ്പുകള്‍ വേണമെന്നാണ് കല്‍ക്കിയുടെ അഭിപ്രായം. നൃത്തമോ,ആക്ഷന്‍ കൊറിയോഗ്രാഫിയോ ചെയ്യുന്നതുപോലെ സീനിലെ ഒരോ രംഗവും ചിട്ടപ്പെടുത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ഏറെയുണ്ടെന്നാണ് നടി പറയുന്നത്. ഇല്ലെങ്കില്‍ സംഗതി ചിലപ്പെള്‍ തല്‍സമയം നടന്നെന്നും വരില്ലെന്നും കല്‍ക്കി കോക്ലിന്‍ പറയുന്നു.

മീ ടു മൂവ്‌മെന്റിനു ശേഷം

മീ ടു മൂവ്‌മെന്റിനു ശേഷം

മീ ടു മൂവ്‌മെന്റിനു ശേഷം പുരുഷന്മാരുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായതായും നടി തുറന്നുപറഞ്ഞിരുന്നു. ലോകമെമ്പാടുമായി തരംഗമായി മാറിയ മീ ടൂ ക്യാംപെയിനു ശേഷം സിനിമാ മേഖലയില്‍ ഒരു മാറ്റം ഉണ്ടായതായി നടി പറയുന്നു. മീ ടൂവിന് ശേഷം നടി ഒരു നാടകം ചെയ്തിരുന്നു. ഇത് സംവിധാനം ചെയ്തിരുന്നത് ഒരു പുരുഷനായിരുന്നു. റിഹേര്‍സല്‍ ചെയ്യുമ്പോള്‍ എല്ലാവരും എങ്ങനെ പെരുമാറണം എന്ന് രണ്ടു പേജ് നീളുന്ന ഒരു കുറിപ്പ് എല്ലാവര്‍ക്കും നല്‍കിയിരുന്നു.

അഭിനയിക്കുന്നതിനിടയില്‍ പരസ്പരം

അഭിനയിക്കുന്നതിനിടയില്‍ പരസ്പരം

ഇന്റിമേറ്റ് സീനിനായി താന്‍ റിഹേര്‍സല്‍ എടുത്തുവെന്ന് കല്‍ക്കി പറയുന്നു. അഭിനയിക്കുന്നതിനിടയില്‍ പരസ്പരം എങ്ങനെ സ്പര്‍ശിക്കണം എന്നത് വരെ സഹതാരങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്തിരുന്നെന്നും അഭിമുഖത്തില്‍ കല്‍ക്കി വെളിപ്പെടുത്തി. സിനിമയ്ക്കു പുറമെ നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുളള താരമാണ് കല്‍ക്കി കോക്ലിന്‍, ഒരു ആക്റ്റിവിസ്റ്റ് കൂടിയായ കോക്‌ളിന്‍ ആരോഗ്യവും വിദ്യാഭ്യാസവും മുതല്‍ സ്ത്രീ ശാക്തീകരണവും ലിംഗ സമത്വവും വരെയുള്ള വിവിധ കാര്യങ്ങളില്‍ പ്രോത്സാഹനം നടത്തിവരുന്നു.

സിനിമാജീവിതത്തിനു പുറമെ

സിനിമാജീവിതത്തിനു പുറമെ

സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപിനെ വിവാഹം ചെയ്‌തെങ്കിലും 2011 മുതല്‍ 2015 വരെ മാത്രമേ വിവാഹജീവിതം തുടര്‍ന്നുള്ളൂ. സിനിമാജീവിതത്തിനു പുറമെ നിരവധി നാടകങ്ങളില്‍ എഴുതുകയും നിര്‍മ്മിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട് കല്‍ക്കി. കോക്‌ളിനും കൂടി ചേര്‍ന്നെഴുതിയ സ്‌കെല്‍റ്റണ്‍ വുമണ്‍ എന്ന നാടകത്തിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. കോക്‌ളിന്‍ ഗ്രേറ്റ് എസ്‌കേപ്പ് എന്ന പേരില്‍ ഒരു ട്രാവല്‍ പരിപാടിയും നടി മുന്‍പ് സംഘടിപ്പിച്ചിരുന്നു. അത് 2016 സെപ്തംബറില്‍ ഫോക്‌സ് ലൈഫില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X