മകളുടെ ആദ്യ ചിത്രം പുറത്ത് വിട്ട് നടി കല്‍ക്കി! ഹോസ്പിറ്റലില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത് വന്നു
കാത്തിരിപ്പുകള്‍ക്കൊടുവില്‍ ബോളിവുഡ് സുന്ദരി കല്‍ക്കി കോച്‌ലിന്‍ അമ്മയായി. ഫെബ്രുവരി ആദ്യ ആഴ്ചയാണ് കല്‍ക്കി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. മകള്‍ പിറന്ന വിവരം കല്‍ക്കി തന്നെയാണ് പുറംലോകത്തെ അറിയിച്ചത്. മാലാഖ കുഞ്ഞിന്റെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് താരകുടുംബമിപ്പോള്‍. മകളുടെ ആദ്യ ചിത്രങ്ങളും നടി പങ്കുവെച്ചിട്ടുണ്ട്.

ഹോസ്പിറ്റലില്‍ നിന്നുള്ള ഏറ്റവും പുതിയ ഫോട്ടോസാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഹോസ്പിറ്റലിലെ സ്റ്റാഫുകള്‍ക്കും ഡോക്ടമാര്‍ക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ഇതെല്ലാം. എല്ലാവര്‍ക്കും നന്ദി സൂചിപ്പിച്ച് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. കല്‍ക്കിക്കൊപ്പം കുഞ്ഞിനെ എടുത്ത് നില്‍ക്കുന്നത് ജീവിത പങ്കാളിയായ ഗയ് ഹെര്‍ഷ്ബര്‍ഗാണ്.
ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യാപുമായിട്ടുള്ള ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം പിയാനിസ്റ്റായ ഗയ് ഹെര്‍ഷ്ബര്‍ഗും കല്‍ക്കിയും ഏറെ കാലമായി ലിവിംഗ് ടുഗെദറായി ജീവിക്കുകയായിരുന്നു. ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ ഇരുവരും ആഘോഷത്തിലായിരുന്നു. ഗര്‍ഭ കാലത്തെ തന്റെ ഓരോ വിശേഷങ്ങളും നടി പങ്കുവെക്കാറുണ്ട്. കുഞ്ഞ് വന്നതോട് കൂടി ഇനി മകളുടെ വിശേഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍.


Click it and Unblock the Notifications











