ആഴ്ചകളായി ഉറക്കം പോലുമില്ല! മകൾക്കൊപ്പമുള്ള ചിത്രവുമായി കല്‍ക്കി, മാതൃത്വം ആസ്വദിക്കുകയാണ് നടി
സമീറ റെഡ്ഡി, എമി ജാക്‌സണ്‍, എന്നിവര്‍ക്ക് ശേഷം ഗര്‍ഭകാലം ഏറ്റവുമധികം ആഘോഷമാക്കി മാറ്റിയ നടിയാണ് കല്‍ക്കി കോച്‌ലിന്‍. ഗര്‍ഭിണിയാണെന്ന് അറിഞ്ഞത് മുതല്‍ ഒരുപാട് വിശേഷങ്ങള്‍ കല്‍ക്കി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. പിന്നീട് ഒരു മാലാഖ കുഞ്ഞ് പിറന്നതോടെ അവള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്ത് കൊണ്ടിരിക്കുന്നത്.
ആശുപത്രിയില്‍ നിന്നും തങ്ങള്‍ക്ക് ലഭിച്ച സ്‌നേഹ പരിചരണങ്ങള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ടാണ് ആദ്യം താരദമ്പതികളെത്തിയത്. പിന്നാലെ മകളുടെ വെറൈറ്റി ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു. വാലന്റ്റൈന്‍സ് ദിനത്തില്‍ പങ്കാളിയ്‌ക്കൊപ്പം കിടക്കുന്ന മകളുടെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് കല്‍ക്കി പ്രണയദിനത്തിന്റെ ആശംസകള്‍ അറിയിച്ചിരുന്നത്.

ഇപ്പോഴിതാ മകളെ എടുത്ത് നില്‍ക്കുന്നൊരു ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഉറക്കം പോലുമില്ലായിരുന്നു. അതിന് പറ്റിയൊരു ഫോട്ടോയാണിതെന്നും പറഞ്ഞ് മകളെ എടുത്ത് ഉറങ്ങി നില്‍ക്കുന്നൊരു ചിത്രമായിരുന്നു പുറത്ത് വന്നത്. ഗര്‍ഭ കാലം മാത്രമല്ല അമ്മയായി കഴിഞ്ഞപ്പോഴുള്ള ഓരോ നിമിഷങ്ങളും താന്‍ ആസ്വദിക്കുകയാണെന്നാണ് നടിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്. പിയാനിസ്റ്റായ ഗയ് ഹെര്‍ഷ്ബര്‍ഗും കല്‍ക്കിയും ഏറെ കാലമായി ലിവിംഗ് ടുഗെദറായി ജീവിക്കുകയായിരുന്നു.


Click it and Unblock the Notifications











