പ്രതീക്ഷിക്കാത്ത സമയത്താണ് ഗര്‍ഭിണിയായത്! വിവാഹം ഉടന്‍ ഇല്ലെന്നും ബോളിവുഡ് നടി കല്‍ക്കി കോച്‌ലിന്‍
ബോളിവുഡ് സുന്ദരി കല്‍ക്കി കോച്ലിന്‍ അമ്മയാവാനുള്ള തയ്യാറെടുപ്പിലാണ്. കരീന കപൂര്‍, സമീറ റെഡ്ഡി, എമി ജാക്‌സണ്‍ എന്നിങ്ങനെയുള്ള നടിമാരെ പോലെ ഗര്‍ഭകാലം ആസ്വദിക്കുകയാണ് കല്‍ക്കിയും ഇപ്പോള്‍. അതിനൊപ്പം ഗര്‍ഭകാലത്തെ കുറിച്ചും വിവാഹജീവിതം ഉണ്ടാവുമോ എന്നതിനെ കുറിച്ചൊക്കെ നടി തുറന്ന് പറഞ്ഞിരിക്കുകയാണ്. മിഡ് ഡേ യ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു കല്‍ക്കി മനസ് തുറന്നത്.
താന്‍ വളരെ അപ്രതീക്ഷിതമായിട്ടാണ് ഗര്‍ഭിണിയായത്. ആദ്യത്തെ രണ്ട് മാസം ഗര്‍ഭകാലത്തിന്റെ തോന്നലുകളൊന്നും എനിക്ക് ഉണ്ടായിരുന്നില്ല. അന്യഗ്രഹ ജീവിയുടെ കടന്ന് കയറ്റം പോലെ തോന്നി. എന്റെ ശരീരത്തില്‍ എല്ലാം വലിച്ച് കുടിക്കാന്‍ വന്നതാണെന്നും കരുതി. എന്നാല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് ആദ്യമായി കേട്ടപ്പോള്‍ ഒത്തിരി ആകാംഷ തോന്നി. ആദ്യത്തെ മൂന്ന് മാസം വളരെ മോശമായിരുന്നു.

അത് കടന്ന് പോയി.ഇനി ജനുവരിയിലെ പ്രസവത്തെ കുറിച്ചാണ് ഞാനിപ്പോള്‍ ചിന്തിക്കുന്നത്. വിവാഹത്തെ കുറിച്ച് ഞങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ ചിന്തിക്കുന്നില്ല. കാരണം ഞാന്‍ ഗര്‍ഭിണി ആയതിനാലാണ്. വിവാഹത്തിന് എതിരല്ല ഞങ്ങള്‍. കുഞ്ഞിന്റെ കാര്യങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ വിവാഹം കഴിക്കണ്ടേത് ആവശ്യമാണെങ്കില്‍ അന്ന് പരിഗണിക്കാം.
ഗര്‍ഭധാരണം തന്റെ സ്വാഭാവത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് നേരത്തെ കല്‍ക്കി നേരത്തെ പറഞ്ഞിരുന്നു. ക്ലാസിക്കല്‍ പെയിന്ററായ ഗയ് ഹോഷ്ബര്‍ഗ് എന്ന ഇസ്രായേല്‍ പിയാനിസ്റ്റാണ് കല്‍ക്കിയുടെ പങ്കാളി. ഇതിന് മുന്‍പ് ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ അനുരാഗ് കശ്യാപ് ആയിരുന്നു കല്‍ക്കി പങ്കാളി.


Click it and Unblock the Notifications











