ഭർത്താവിന് സമ്മാനമായി നൽകേണ്ടതല്ല കന്യകാത്വം!! ഇത് നിധി പോലെ സൂക്ഷിക്കേണ്ടതില്ല, തുറന്നടിച്ച് നടി

വ്യത്യസ്തവും ശക്തമായ നിലപാട് കൊണ്ട് വേറിട്ട് നിൽക്കുന്ന ബോളിവുഡ് താരമാണ് കൽക്കി കോച്ച്ലിൻ. ബോൾഡായ കഥാപാത്രങ്ങൾ ഏറ്റെടുക്കുന്നതു പോലെ തന്നെ തനിയ്ക്ക് പറയാനുള്ളത എവിടെയും ആരുടെ മുമ്പിലും തുറന്നു പറയാൻ കൽക്കിയ്ക്ക് മടിയില്ല. സമൂഹത്തിൽ പുരുഷന്മാർ സ്ത്രീകൾക്ക് മേൽ ചുമർത്തുന്ന ആധിപത്യത്തിനെ കുറിച്ചും അധിനിവേശങ്ങളെ കുറിച്ചും തുറന്നടിക്കുകയാണ് താരം. ഒരു സ്വകാര്യ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരം നിലപാട് വ്യക്തമാക്കിയത്.

kalkki

സ്ത്രീകൾക്ക് നേരെയുളള കയ്യേറ്റങ്ങൾക്ക് അവർക്ക് നേരെയുള്ള ചൂഷണങ്ങൾ എന്നിവയെ കുറിച്ച് താരം തന്റെ നിലാപട് വ്യക്തമാക്കിയത്. സ്ത്രീകൾക്ക് നേരെയുളള ലൈംഗിക ചൂഷണം ഒരു കാരണവശാലും അംഗീകരിച്ചു കൊടുക്കരുതെന്നും ഇവർ‌ പറഞ്ഞു. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെയുളള കയ്യേറ്റങ്ങൾ അവസാനിക്കണമെങ്കിൽ ലൈംഗികതയെ കുറിച്ച് സംസാരിക്കാൻ സ്ത്രീകൾ മുന്നോട്ട് വരണമെന്നും കൽക്കി അഭിപ്രായപ്പെട്ടു. താരത്തിന്റെ നിലപാടുകൾ ഇങ്ങനെ...

 ഭർത്താവിനുള്ള സമ്മാനമല്ല കന്യകാത്വം

ഭർത്താവിനുള്ള സമ്മാനമല്ല കന്യകാത്വം

ലൈംഗികത അശുദ്ധമാണ് അല്ലെങ്കിൽ വിശുദ്ധമാണ് എന്നുളള ചിന്താഗതിയാണ് ആദ്യം മാറേണ്ടത്. പെൺകുട്ടികൾ ഭർത്താവിന് സമ്മാനമായി നൽകേണ്ട ഒന്നല്ല കന്യകത്വം. അത് നിധിപോലെ കാത്ത്സൂക്ഷിക്കേണ്ട കാര്യവുമില്ല. അശുദ്ധമായതെന്ന മേൽവിലാസം നൽകി കഴിഞ്ഞാൽ‌ അത് ചെയ്യാനുളള പ്രലോഭനമുണ്ടാകുകയാണ് ചെയ്യുക. എന്തെങ്കിലും ഒന്നിന് വിശുദ്ധി എന്ന ടാഗ് ലൈൻ നൽകിയാൽ അത് ചെയ്യാനായി ധൈര്യം കിട്ടുകയും ചെയ്യുന്നു. കൽക്കി പറഞ്ഞു.

 ലൈംഗികതയെ കുറിച്ച് സംസാരിക്കണം

ലൈംഗികതയെ കുറിച്ച് സംസാരിക്കണം

സ്ത്രീയും പുരുഷനും ലൈംഗിക ബന്ധത്തെ കുറിച്ചും അതിമായി ബന്ധപ്പെട്ട കാര്യങ്ങളും തുറന്നു സംസാരിക്കണം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുറന്നു സംസാരിക്കാൻ മടിക്കരുത്. സ‌്ത്രീയും പുരുഷനും ലൈംഗികപരമായും ശക്തീകരിക്കപ്പെടണമെന്നും കൽക്കി അഭിമുഖത്തിൽ പറഞ്ഞു. സ്ത്രീകൾക്കെതിരെയുളള ലൈംഗിത ചൂഷണങ്ങൾ ഒരു കാരണവശാലും വകവെച്ച് കൊടുക്കരുതെന്നും താരം തുറന്നടിച്ചു.

നോ എന്ന് പറഞ്ഞാലും  വെറുതെ വിടില്ല

നോ എന്ന് പറഞ്ഞാലും വെറുതെ വിടില്ല

മീടൂ ക്യാംപെയ്നെ കുറിച്ചും താരം നിലപാട് വ്യക്തമാക്കി. നോ എന്ന് ഒരു സ്ത്രീ പറഞ്ഞാൽ പോലും ചിലർ വെറുതെ വിടാൻ തയ്യാറാവുന്നില്ല. നോ എന്ന് സ്ത്രീ പറഞ്ഞാൽ സംസാരം തുടങ്ങാനാണെന്നാണ് മിക്ക പുരുഷന്മാരുടെയും ധാരണ. അത്തരത്തിലുളള ഒരു സംസ്കാരമാണ് തങ്ങളുടേത്. നോ എന്നുളളത് യെസ് എന്ന് പറയുന്നതുവരെ അവരുടെ ശ്രമം തുടർന്ന് വന്നു കൊണ്ടേയിരിക്കും. ഇതിനെ നമ്മൾ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്നും താരം പറ‍ഞ്ഞു.

ലൈംഗികതയെ കുറിച്ച് മക്കളോട് സംസാരിക്കണം

ലൈംഗികതയെ കുറിച്ച് മക്കളോട് സംസാരിക്കണം

ഇന്ത്യയിലെ മാതാപിതാക്കൾ ഇനിയെങ്കിലും ലൈംഗികതയെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് മക്കളോട് സംസാരിക്കാൻ തയ്യാറാകണം. ലൈംഗികതയേയും ചൂഷണങ്ങളേയും കുറിച്ച് കുട്ടികളെ നിർബന്ധമായും പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം.. മാത്രമല്ല ആൺ മക്കളോട് സ്ത്രീകളോടും സമൂഹത്തിനോടും എങ്ങനെ പെരുമാറണമെന്ന് പഠിപ്പിച്ചു കൊടുക്കണമെന്നും കൽക്കി കൂട്ടിച്ചേർത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X