»   » സുഗന്ധം പരത്താന്‍ കാമസൂത്ര 4ഡി

സുഗന്ധം പരത്താന്‍ കാമസൂത്ര 4ഡി

Posted By: Super
Subscribe to Filmibeat Malayalam
സംവിധായകന്‍ രൂപേഷ് പോളിന്റെ കാമസൂത്ര ത്രിഡിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നത് 4ഡിയില്‍. ഫോര്‍ഡി ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള നായികയാണ് അഭിനയിക്കുക. ഒരു രണ്ടാംഭാഗമെടുക്കാന്‍ കഴിയുന്ന രീതിയിലാണ് കാമസൂത്ര ത്രിഡി അവസാനിയ്ക്കുന്നത്. മാത്രമല്ല രണ്ടാം ഭാഗത്തിന് സ്‌കോപ്പുള്ള വളരെ ശക്തമായ ഒരു വിഷയം കൂടിയാണത്- രൂപേഷ് പോള്‍ പറയുന്നു.

കാമസൂത്ര ത്രിഡിയില്‍ ബോളിവുഡ് താരവും മോഡലമായ ഷെര്‍ലിന്‍ ചോപ്രയാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ താരത്തെ ഉള്‍പ്പെടുത്തുന്നില്ലെന്ന് രൂപേഷ് പോള്‍ പറയുന്നു. രണ്ടാംഭാഗത്ത് ഒരു ഹോളിവുഡ് നായികയെയാണ് കൊണ്ടുവരുന്നത്.

അങ്ങനെയാകുമ്പോള്‍ അമേരിക്കയിലും മറ്റ് വിദേശരാജ്യങ്ങളിലും ചിത്രത്തിന് വലിയ പ്രേക്ഷകരെ ലഭിയ്ക്കും. 4ഡിയിലുള്ള കാമസൂത്ര രണ്ടാംഭാഗം തീര്‍ച്ചയായും വ്യത്യസ്തമായ അനുഭവമായിമാറും. ത്രിഡിയില്‍ കാഴ്ചയുടെ ആഘോഷമാണെങ്കില്‍ 4ഡിയില്‍ പ്രേക്ഷകര്‍ക്ക് സുഗന്ധം കൂടി അനുഭവിക്കാന്‍ കഴിയും- രൂപേഷ് ഉറപ്പുനല്‍കുന്നു.

കാമസൂത്ര ത്രിഡി പതിനാലാം നൂറ്റാണ്ടിലെ കഥയാണ് പറയുന്നത്. ബാല്യത്തില്‍ വിവാഹിതയായ ഒരു രാജകുമാരി യൗവ്വനത്തിലെത്തിയശേഷം തന്റെ ഭര്‍ത്താവിനെത്തേടി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പശ്ചാത്തലം, യാത്രക്കിടെ കാമസൂത്ര കലയില്‍ നിപുണനായ ഒരാളെ കണ്ടുമുട്ടുന്നതോടെ രാജകുമാരിയില്‍ മാറ്റങ്ങളുണ്ടാവുകയാണ്.

English summary
Director Rupesh Paul, who is currently busy with his debut film 'Kamasutra 3D', will make a 4D sequel that will star a Hollywood actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam