കാമസൂത്ര 3ഡി താരം സൈറ ഖാൻ അന്തരിച്ചു!! നടുക്കം രേഖപ്പടുത്തി സംവിധായകൻ...
കാമസൂത്ര 3ഡി താരം സൈറ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് നടി മരിക്കുന്നത്. ഏറെ നാളുകളായി താരം ചികിത്സയിലായിരുന്നു. രൂപേഷ് പോൾ സംവിധാനം ചെയ്ത കാമസൂത്ര 3ഡിയിൽ ഷെർലിൻ ചോപ്രയ്ക്ക് പകരമാണ് സൈറ എത്തുന്നത്.

ഒരിക്കലും വിചാരിക്കാത്ത മരണമെന്നായിരുന്നു നടിയുടെ വിയോഗത്തെ കുറിച്ച് സംവിധായകൻ രൂപേഷ് പോൾ പറഞ്ഞത്. സൈറയുടെ മരണം ശരിയ്ക്കും ഞെട്ടിപ്പിക്കുന്നതാണ്. മികച്ച അഭിനയത്രിയാണ് സൈറ . എന്നാൽ ഇവരുടെ കഴിവിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. കൂടാതെ താരത്തിന്റെ ആത്മാവിന് നിത്യശാന്തിയും നേർന്നിട്ടുണ്ട്.
നടി ഷെർലി ചോപ്രയ്ക്ക് പകരമാണ് കാമസൂത്ര 3ഡിയിൽ സൈറ എത്തുന്നത്. ഏറെ ബുദ്ധിമുട്ടിയാണ് താരത്തെ ഈ ചിത്രത്തിലേയ്ക്ക് കൊണ്ടു വന്നത്. യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ നിന്നാണ് സൈറ എത്തുന്നത്. അതിനാൽ തന്നെ ചിത്രത്തിലേയ്ക്ക് സൈറയെ കൊണ്ടു വരാൻ കുറച്ച് ബുദ്ധിമുട്ടിയിരുന്നു. വളറെ മികച്ച പ്രകടനമായിരുന്നു സിനിമയിൽ താരം കാഴ്ചവെച്ചതെന്നും സംവിധായകൻ പറഞ്ഞു


Click it and Unblock the Notifications











