ഇനി വിവാഹമില്ലേ? കങ്കണയുടെ മറുപടി; കാമുകൻമാർ പറഞ്ഞത് മന്ത്രവാദം നടത്തുന്നെന്ന്

കരിയറിലും ജീവിതത്തിലും പല ഘട്ടങ്ങൾ കണ്ട കങ്കണയ്ക്ക് വിവാദങ്ങൾ പുതിയ കാര്യമല്ല. എതിരഭിപ്രായമുള്ള ആരെക്കുറിച്ചും തുറന്നടിക്കാൻ മടിയില്ലാത്ത കങ്കണ ഇതിനകം നിരവധി പേർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. ബി ടൗണിലെ നെടുംതൂണായി അറിയപ്പെടുന്ന കരൺ ജോഹറാണ് ഒരു കാലഘട്ടത്തിൽ നിരന്തരം കങ്കണയുടെ രൂക്ഷ വിമർശനങ്ങൾക്കിരയായത്. സ്വജനപക്ഷപാതത്തിന് കൊടിപിടിക്കുന്ന ഫിലിം മേക്കറെന്ന് കരണിന്റെ മുഖത്ത് നോക്കിപ്പറയാൻ കങ്കണ മടിച്ചില്ല.

ഹൃതിക് റോഷനുമായുള്ള വിവാദ​മാണ് കങ്കണയെ പ്രശ്നങ്ങളുടെ നടുക്കടലിലാക്കിയ മറ്റൊരു സംഭവം. ഹൃതിക് താനുമായി പ്രണയത്തിലായുരുന്നെന്നാണ് കങ്കണ പറയുന്നത്. എന്നാൽ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് ഹൃതിക്കും പറഞ്ഞു. ഇന്നും ഈ വിവാ​ദം പൂർണമായി അവസാനിച്ചിട്ടില്ല. തുടരെ പ്രശ്നങ്ങളും ഇതിനിടെ സിനിമാ തിരക്കുകളുമുള്ള കങ്കണ 36ാം വയസ്സിലും അവിവാഹിതയാണ്. നിരവധി തവണ പ്രണയത്തിലായെന്ന് തുറന്ന് സമ്മതിക്കുന്ന കങ്കണ പക്ഷെ വിവാഹത്തിേലേക്ക് ഒരു ബന്ധവും എത്തിച്ചില്ല.

Kangana Ranaut

കരിയറിൽ സമാകാലീനരായ ദീപിക പദുകോൺ, കത്രീന കൈഫ്, പ്രിയങ്ക ചോപ്ര, അനുഷ്ക ശർമ്മ തുടങ്ങിയവരെല്ലാം കുടുംബ ജീവിതത്തിലേക്ക് കടക്കുകയും ചെയ്തു. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള ചോ​ദ്യങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് കങ്കണ. വിവാഹം നടക്കേണ്ട സമയത്ത് നടക്കും എന്നാണ് താരം പറയുന്നത്.

എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ആ സമയമായാൽ വിവാഹവും ഉണ്ടാവും. വിവാഹം കഴിച്ച് കുടുംബമായി കഴിയണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ട്. പക്ഷെ ഉചിതമായ സമയത്തേ അത് നടക്കൂ എന്ന് കങ്കണ വ്യക്തമാക്കി. തന്റെ തകർന്ന പ്രണയ ബന്ധങ്ങളെക്കുറിച്ച് കങ്കണ മുമ്പ് സംസാരിച്ചിരുന്നു. എല്ലാ പ്രണയത്തിലും കാമുകൻമാർ തന്നെ ഒഴിവാക്കുകയായിരുന്നു. ഒരിക്കൽ പോലും താൻ ഒരാളെ ഒഴിവാക്കിയിട്ടില്ല. ചില കാമുകൻമാരുടെ പേര് പറഞ്ഞാൽ ഇവർ പോലും ഒഴിവാക്കിയോ എന്ന് നിങ്ങൾക്ക് തോന്നാം.

പക്ഷെ അവർ എന്റെയടുത്തേക്ക് തിരിച്ച് വരും. എന്നാൽ ഞാനാ ബന്ധം തുടരില്ല. കാരണം അപ്പോഴേക്കും മറ്റൊരാളുമായി പ്രണയത്തിലായിട്ടുണ്ടാവുമെന്നും കങ്കണ അന്ന് പറഞ്ഞു. എങ്ങനെയാണ് എന്നെപ്പറ്റി എല്ലാം നിനക്കറിയാൻ പറ്റുന്നതെന്ന് കാമുകൻമാർ ചോദിക്കാറുണ്ട്. ഇത് മന്ത്രവാദമാണെന്നാണ് അവർ‌ പറയുന്നത്. തന്നെ മന്ത്രവാദിനി എന്ന് വിളിച്ചാലും ഒരു കുഴപ്പവുമില്ലെന്നും കങ്കണ അന്ന് വ്യക്തമാക്കി. എന്ത് കാര്യവും തുറന്ന് പറയാൻ പൊതുവെ കങ്കണ മടി കാണിക്കാറില്ല.

കരിയറിലെ വിവാദങ്ങൾക്ക് വലിയൊരു കാരണവും ഇത് തന്നെയാണ്. നാല് തവണ ദേശീയ പുരസ്കാരം നേടിയ കങ്കണയ്ക്ക് സിനിമാ രം​ഗത്ത് ഇത് നല്ല കാലമല്ല. നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ധക്കഡ് എന്ന സിനിമ പൂർണ പരാജയമായി. നടിയുടെ വിമർശകർ ഈ പരാജയം ആഘോഷമാക്കുകയും ചെയ്തു. ബോളിവുഡിലെ മുൻനിര നായികയാണെങ്കിലും പ്രമുഖ ഫിലിം മേക്കേർസ് കങ്കണയെ വെച്ച് സിനിമ ചെയ്യാൻ മടിക്കുന്നുണ്ട്.

Kangana Ranaut

ഇതിന് പ്രധാന കാരണം നടിയുടെ പേരിലുള്ള ആരോപണങ്ങളാണ്. സിനിമയിൽ അഭിനയിക്കുന്നതിനപ്പുറം സംവിധാനത്തിലും തിരക്കഥയിലും നടി ഇടപെടുന്നെന്ന വിമർശനം പൊതുവെയുണ്ട്. മണികർണിക എന്ന സിനിമയ്ക്കിടെ സംവിധായകൻ കൃഷ് ആണ് ആദ്യം ഈ ആരോപണം ഉന്നയിച്ചത്. കങ്കണ നായികയായ സിനിമയുടെ ഷൂട്ടിം​ഗ് പാതിവഴിയിൽ ഉപേക്ഷിച്ച് കൃഷ് പിൻമാറുകയും ചെയ്തു.

ഇതോടെ കങ്കണ തന്നെ ഈ സിനിമ പൂർത്തിയാക്കി.
എമർജൻസിയാണ് കങ്കണയുടെ വരാനിരിക്കുന്ന സിനിമ. ചിത്രത്തിൽ ഇന്ദിരാ​ഗാന്ധിയുടെ വേഷത്തിലാണ് നടിയെത്തുന്നത്. ചന്ദ്രമുഖി 2 എന്ന സിനിമയും റിലീസ് ചെയ്യാനുണ്ട്.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X