വികാസ് ബഹൽ വിഷയം ബോളിവുഡിൽ കത്തുന്നു!! യുദ്ധമുഖത്ത് താര സുന്ദരിമാർ...
സാധാരണ ഗതിയിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്ക് നേരെ ശബ്ദമുയർത്തുന്ന താരമാണ് സോനം കപൂർ.
ബോളിവുഡ് ചിത്രം ക്വീനിന്റെ സംവിധായകൻ വികാസ് ബഹലിനെതിരെയുളള കങ്കണയുടെ ലൈംഗികാരോപണം ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിപ്പിച്ചിട്ടുണ്ട്. തന്നോട് അപമര്യാദയായി പെരുമാറിയെന്നായരുന്നു കങ്കണയുടെ വെളിപ്പെടുത്തൽ. കങ്കണയുടെ കരിയറിലെ ഹിറ്റ് ചിത്രമായിരുന്നു ക്വീൻ. ദേശീയ പുരസ്കാരമടക്കം ഒട്ടനവധി അവാർഡുകൾ ക്വീനിലൂടെ കങ്കണയെ തേടി എത്തിയിരുന്നു. ഈ ചിത്രത്തിലെ സംവിധായകനെതിരെയാണ് ലൈംഗികാരോപണവുമായി താരം രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ടുഡോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു കങ്കണ ഇക്കാര്യം വെളിപ്പെടുത്തിയത്.
നടി കങ്കണ മാത്രമല്ല മറ്റൊരു പെൺകുട്ടിയും സംവിധായകനെതിരെ രംഗത്തെത്തിയിരുന്നു. യുവതി സംവിധായകന് നേരെ പീഡനാരോപണമാണ് ഉന്നയിക്കുന്നത്. അനുരാഗ് കശ്യപ്, വിക്രമാധിത്യ മോട്ട്വാനി, മധു മന്റേന, വികാസ് ബഹല്‍ എന്നിവര്‍ ചേർന്ന് സ്ഥാപിച്ച നിർമ്മാണ കമ്പനിയായ ഫാന്റം ഫിലിമിസിലെ ജോലിക്കാരിയായിരുന്നു യുവതി. കങ്കണ തനിയ്ക്കുണ്ടായ അനുഭവം പങ്കുവെയ്ക്കുക മാത്രമല്ല. ബഹലിനു നേരെ ആരോപണം ഉന്നയിച്ച യുവതിയ്ക്ക് പിന്തുണയും പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിത കങ്കണയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സോനം കപൂർ രംഗത്തെത്തിയിട്ടുണ്ട്. സോനത്തിന്റെ വാക്കുകൾ ഇങ്ങനെ...

കങ്കണയുടെ വാക്കുകളിൽ വിശ്വാസമില്ല
സാധാരണ ഗതിയിൽ സ്ത്രീകൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾക്ക് നേരെ ശബ്ദമുയർത്തുന്ന താരമാണ് സോനം കപൂർ. തനുശ്രീ ദത്ത- നാനാ പടേക്കർ വിഷയത്തിൽ നടിയ്ക്ക് എല്ലാവിധ പിന്തുണയും നൽകി സോനം കൂടെ തന്നെയുണ്ടായിരുന്നു. എന്നാൽ ബഹലനെതിരെയുള്ള കങ്കണയുടെ ആരോപണം സോനത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. കങ്കണയുടെ വാക്കുകളിൽ വിശ്വാസമില്ലെന്നും ഇവർ പലപ്പോഴും സ്ഥിരതയില്ലാത്ത കാര്യങ്ങളാണ് വിളിച്ച് പറയുന്നതെന്നും സോനം പറഞ്ഞു.

സോനത്തിന് പറയാനുളള അധികാരമില്ല
അതേസമയം സോനം കപൂറിന്റെ വാക്കുകൾ കങ്കണയെ ചെടിപ്പിച്ചിട്ടുണ്ട്.. സോനം പറഞ്ഞതിന്റെ അർഥം എന്താണ്. എനിയ്ക്ക് നേരിടേണ്ടി വന്ന എന്റെ അനുഭവമാണ് ഞാൻ ഇവിടെ പങ്കുവെച്ചത്. അതിലെ തെറ്റ് ശരികളെ കുറിച്ച് സംസാരിക്കാൻ സോനത്തിന് ആരാണ് അധികാരം നൽകിയതെന്നും കങ്കണ ചോദിക്കുന്നുണ്ട്. താൻ അച്ഛന്റെ പേര് കൊണ്ടല്ല സിനിമ നടിയായത്. സ്വന്തം കഴിവു കൊണ്ടാണെന്നും കങ്കണ തിരിച്ചടിച്ചു.

അനുവാദം കൂടാതെയുളള കെട്ടിപ്പിടുത്തം
ക്വീനിന്റെ ചിത്രീകരണത്തിനിടെ സംവിധായകൻ വികാസ് ബഹിയുടെ ഭാഗത്ത് നിന്നു അസ്വസ്ഥത ഉളവാക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് ഉണ്ടായതെന്ന് കങ്കണ പറഞ്ഞു. എപ്പോൾ കണ്ടാലും കെട്ടിപ്പിടിച്ചായിരുന്നു അഭിവാദ്യം ചെയ്യുന്നത്. പല അവസരങ്ങളിലും ബലമായി കെട്ടിപ്പിടിക്കാറുണ്ടായിരുന്നു. കെട്ടിപ്പിടിക്കുന്നതിനിടയിൽ കഴുത്തിൽ മുഖം ചേർത്തു വയ്ക്കുമായിരുന്നു. തന്റെ മുടിയുടെ ഗന്ധം ഇഷ്ടമാണെന്നും അയാൾ പറഞ്ഞിരുന്നു. ബലമായിട്ടുള്ള ഈ കെടട്ടിപ്പിടിത്തത്തിൽ നിന്ന് ഒഴിവാകാൻ ഞാൻ പലപ്പോഴും ബലം പ്രയോഗിക്കാറുണ്ടായിരുന്നു. കഴിവതും അയാളെ അകറ്റി നിർത്താനാണ് താൻ ശ്രമിച്ചിരുന്നതെന്നും കങ്കണ കൂട്ടിച്ചേർത്തു.

ഗോവയിൽവെച്ച് പീഡിപ്പിച്ചു
ബഹലിനെതിരെ ലൈംഗികാരോപണവുമായി ഒരു പെൺകുട്ടി രംഗത്തെത്തിയിരുന്നു. 2015 ലായിരുന്നു സംഭവം. ബോംബെ വെൽവെറ്റ് എന്ന ചിത്രീകരണത്ത് ഗോവയിൽവെച്ച് സംവിധായകൻ തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ ആ പരാതി തള്ളി പോകുകയായിരുന്നു. വേണ്ടത്ര പരിഗണന അതിനു ലഭിച്ചില്ല. എന്നാൽ അന്നും ഞാൻ ആ പെൺകുട്ടിയെ പിന്തുണച്ചിരുന്നു. തനിയ്ക്ക് അവർ പറഞ്ഞതിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നുവെന്നം കങ്കണ ഇന്ത്യ ടുഡോയ്ക്ക് നൽകിയ അബിമുഖത്തിൽ പറഞ്ഞിരുന്നു.

അനുരാഗ് കശ്യപിന്റെ ക്ഷമാപണം
അനുരാഗ് കശ്യപ്, വിക്രമാധിത്യ മോട്ട്വാനി, മധു മന്റേന, വികാസ് ബഹല്‍ എന്നിവര്‍ ചേർന്ന് സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് ഫാന്റം ഫിലിംസ്. ഈ കമ്പനിയിലെ ജോലിക്കാരിയായ പെൺകുട്ടിയാണ് ബഹലിനെതിരകെ ആരോപണം ഉന്നയിച്ചത്. യുവതി നേരത്തെ കശ്യപിനോട് പരാതി പറഞ്ഞിരുന്നുവെങ്കിലും നടപടി എടുത്തിരുന്നില്ല. എന്നാൽ ഇതിന് പിന്നാലെ ക്ഷമാപണവുമായി കശ്യപ് രംഗത്തെത്തിയിരുന്നു. തുടർന്ന് ഫാന്റം ഫിലിംസ് പ്രൊഡക്ഷൻ പിരിച്ചുവിടുകയും ചെയ്തു. യുവതിയുടെ ആരോപണം സത്യമാണെന്ന് സംവിധായകൻ അനുരാഗ് കശ്യപ് സ്ഥിരീകരിച്ചിട്ടുണ്ട്.


Click it and Unblock the Notifications