»   » ദീപികയുടെ പ്രശസ്തിയില്‍ കങ്കണയ്ക്ക് കുശുമ്പ് കുത്തുന്നു.. അഭിനേത്രികളായാല്‍ ഇങ്ങനെയാവാമോ?

ദീപികയുടെ പ്രശസ്തിയില്‍ കങ്കണയ്ക്ക് കുശുമ്പ് കുത്തുന്നു.. അഭിനേത്രികളായാല്‍ ഇങ്ങനെയാവാമോ?

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരറാണികളില്‍ പ്രമുഖരാണ് ദീപിക പദുക്കോണും കങ്കണ റാണവത്തും. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന അഭിനേത്രികള്‍ കൂടിയാണ് ഇവര്‍. പുതിയ ചിത്രത്തില്‍ റാണി ലക്ഷ്മി ഭായിയുടെ വേഷത്തിലാണ് കങ്കണ പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ലീലാ ബന്‍സാലി ചിത്രത്തില്‍ പത്മവതിയായാണ് ദീപിക പദുക്കോണ്‍ എത്തുന്നത്.

വില്ലനില്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്ന തുറന്നുപറച്ചിലുമായി സിദ്ദിഖ്.. ഇങ്ങനെ തോന്നാനുള്ള കാരണം?

100 ശതമാനം തൃപ്തി തരുന്ന ഇമോഷണല്‍ ത്രില്ലറായ വില്ലനെ ഞെരിച്ച് കൊല്ലുന്നു.. ആഞ്ഞടിച്ച് സംവിധായകന്‍!

കരഞ്ഞുകൊണ്ട് ചിരിക്കുന്ന മോഹന്‍ലാലിന്‍റെ അഭിനയ മികവ്.. ദശരഥത്തിന് ശേഷം വില്ലനിലും ആവര്‍ത്തിച്ചു!

ദീപിക പദുക്കോണിന്റെ പത്മാവതിയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ചിത്രീകരണത്തിനിടയില്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങളും അനിഷ്ട സംഭവവും അരങ്ങേറിയിരുന്നു. എന്നാല്‍ വെല്ലുവിളികളെയെല്ലാം തരണം ചെയ്ത് ചിത്രം റിലീസിങ്ങിനുള്ള തയ്യാറെടുപ്പിലാണ്.

കങ്കണ റാണവത്തിന് ആശങ്ക

പത്മാവതിയിലെ ദീപികയുടെ ലുുക്ക് കങ്കണ റാണവത്തിനെ അസൂയപ്പെടുത്തുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. തന്റെ പുതിയ സിനിമയില്‍ അഭിനയിക്കുന്നതിനിടയിലാണ് താരം ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നതത്രേ.

മണികര്‍ണ്ണികയിലെ ലുക്ക് പുറത്തായി

കങ്കണയുടെ പുതിയ സിനിമയായ മണികര്‍ണ്ണികയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയില്‍ തന്നെ കഥാപാത്രത്തിന്റെ ലുക്ക് ലീക്കായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഇത് പ്രചരിക്കുകയും ചെയ്തിരുന്നു.

ആശങ്കയ്ക്ക് പിന്നിലെ കാരണം?

പത്മാവതിയിലെ ദീപികയുടെ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ വൈറലായ സാഹചര്യത്തില്‍ മണികര്‍ണ്ണികയിലെ തന്റെ വേഷത്തിന് വേണ്ടത്ര പ്രാധാന്യം ലഭിച്ചില്ലെങ്കിലോയെന്ന പേടിയാണ് കങ്കണയെ അലട്ടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചിത്രങ്ങള്‍ ലീക്കായതിന് പിന്നില്‍

അതീവ രഹസ്യമായി വെച്ചിരുന്ന കഥാപാത്രത്തിന്റെ ലുക്ക് പുറത്തായതാണ് താരത്തിന് വെല്ലുവിളിയായിട്ടുള്ളത്. ചിത്രീകരണത്തിനിടയിലെ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്.

വളരെ നേരത്തെയായിപ്പോയി

മണികര്‍ണ്ണികയുടെ ചിത്രീകരണം ആരംഭിക്കുന്നതിനിടയില്‍ത്തന്നെയാണ് ചിത്രത്തിലെ ലുക്ക് പുറത്തായത്. ഇതാണ് അണിയറപ്രവര്‍ത്തകരെയും താരങ്ങളെയും അലട്ടുന്നത്.

തിയേറ്ററുകളിലേക്ക് എത്തുന്നത്

ഡിസംബര്‍ ഒന്നിനാണ് ദീപിക പദുക്കോണ്‍ ചിത്രമായ പത്മാവതി തിയേറ്ററുകളിലേക്ക് എത്തുന്നത്. എന്നാല്‍ 2108 ല്‍ ഏപ്രിലിലാണ് മണികര്‍ണ്ണിക പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

English summary
Deepika Padukone's Popularity Is Making Kangana Ranaut INSECURE; Leaks Her Pictures.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam