മുന്‍കാമുകന്‍റെ പരാമര്‍ശത്തില്‍ കങ്കണയ്ക്ക് സങ്കടം! പ്രണയിച്ചിരുന്ന സമയം ഇങ്ങനെയായിരുന്നില്ല!
ബോളിവുഡ് സിനിമയെ ഒന്നടങ്കം പിടിച്ച് കുലുക്കുന്ന തരത്തിലുള്ള തുറന്നുപറച്ചിലുമായാണ് കങ്കണ റണാവത് എത്താറുള്ളത്. വ്യക്തി ജീവിതത്തിലേയും സിനിമയിലേയും കാര്യങ്ങളെക്കുറിച്ച് താരം തുറന്നുപറച്ചില്‍ നടത്താറുണ്ട്. ഹൃത്വിക് റോഷനുമായുള്ള ബന്ധത്തെക്കുറിച്ചും വേര്‍പിരിയാനുണ്ടായ കാരണങ്ങളെക്കുറിച്ചുമൊക്കെ മുന്‍പ് താരം പറഞ്ഞിരുന്നു.
ഹൃത്വിക്കുമായുള്ള ഡേറ്റിംഗിനിടയിലെ ദുരനുഭവങ്ങളെക്കുറിച്ചാണ് താരം ലേറ്റസ്റ്റ് അഭിമുഖത്തിലും തുറന്നുപറഞ്ഞിട്ടുള്ളത്. ഇതിനകം തന്നെ അഭിമുഖം വൈറലായിക്കഴിഞ്ഞിട്ടുമുണ്ട്. സിനിമയിലെത്തിയ സമയത്ത് പണമോ ആഡംബര സൗകര്യങ്ങളോ ഒന്നും തന്നെ ആകര്‍ഷിച്ചിരുന്നില്ലെന്ന് താരം പറയുന്നു. പിന്നീടാണ് എല്ലാം നേടിയത്.
കഠിനാധ്വാനത്തിലൂടെയാണ് ഇന്ന് കാണുന്ന തരത്തിലുള്ള സുഖസൗകര്യങ്ങളും സമ്പത്തുമെല്ലാം താരം നേടിയത്. മുംബൈയിലെ ആഡംബര വസതിയില്‍ തന്നെയാണ് കങ്കണയുടെ ഓഫീസും പ്രവര്‍ത്തിക്കുന്നത്. താനാഗ്രഹിക്കുന്ന തരത്തിലുള്ള ഓഫീസ് തന്നെയാണ് വീട്ടില്‍ സെറ്റ് ചെയ്തതെന്നും മുന്‍പ് താരം പറഞ്ഞിരുന്നു.

കരിയറില്‍ നേട്ടങ്ങളും അംഗീകാരങ്ങളുമൊക്കെ തേടിയെത്തുമ്പോഴും മുന്‍പ്രണയത്തെക്കുറിച്ചുള്ള കിംവദന്തികളും എന്നും പ്രചരിക്കാറുണ്ട്. പണത്തോടും സ്വര്‍ണത്തോടും ആര്‍ത്തിയുള്ള ആളായാണ് തന്നെ ഹൃത്വിക് തന്നെ കണ്ടിരുന്നതെന്ന് താരം പറയുന്നു.
അത്തരത്തിലുള്ള കാര്യത്തെക്കുറിച്ച് അദ്ദേഹം പലരോടും പറയുന്നത്. അദ്ദേഹത്തിന് എങ്ങനെയാണ് അത്തരത്തിലുള്ളൊരു തെറ്റിദ്ധാരണയുണ്ടായതെന്ന് അറിയില്ലെന്നും കങ്കണ പറയുന്നു. ലോകത്തിലെ തന്നെ ഏറ്റവും സമ്പാദ്യമുള്ള വനിതയായി മാറുകയെന്ന സ്വപ്‌നമാണ് ഇപ്പോള്‍ തനിക്കുള്ളതെന്നും താരം പറയുന്നു. 50ാം വയസ്സാവുമ്പോഴേക്കേങ്കിലും ഈ ലക്ഷ്യം നിറവേറ്റണം.
Recommended Video
സിനിമയില്‍ നിന്നും ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കിയെങ്കിലും വ്യക്തി ജീവിതത്തില്‍ വലിയ ആഘാതമാണ് ഹൃത്വികില്‍ നിന്നും ലഭിച്ചതെന്ന് മുന്‍പ് കങ്കണ പറഞ്ഞിരുന്നു. ബോളിവുഡിലെ പ്രിയനായകനായ ഹൃത്വികിനെ കങ്കണയ്ക്ക് പണ്ടേ ഇഷ്ടമായിരുന്നു. അതായിരുന്നു പിന്നീട് പ്രണയമായി മാറിയതും. പ്രണയത്തിലായിരിക്കുമ്പോള്‍ താനെഴുതിയ കത്തുകളും മറ്റും പരസ്യപ്പെടുത്തിയെന്നാരോപിച്ച് നേരത്തെ കങ്കണ ഹൃത്വികിനെതിരെ പരാതി നല്‍കിയിരുന്നു.


Click it and Unblock the Notifications