»   » പതിനാറാം വയസില്‍ തന്നെ പീഡിപ്പിച്ചത് അച്ഛനേക്കാള്‍ പ്രായമുള്ള നടന്‍... ഞെട്ടിച്ച് കങ്കണ!!!

പതിനാറാം വയസില്‍ തന്നെ പീഡിപ്പിച്ചത് അച്ഛനേക്കാള്‍ പ്രായമുള്ള നടന്‍... ഞെട്ടിച്ച് കങ്കണ!!!

Posted By: Karthi
Subscribe to Filmibeat Malayalam

സ്ത്രീകള്‍ ലൈംഗീക ചൂഷണത്തിന് ഇരയാകുന്നത് സിനിമ മേഖലയില്‍ പതിവാണെന്ന തരത്തിലേക്കാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ചൂഷണങ്ങളെ നിശബ്ദമായി സഹിക്കുന്നിടത്താണ് ഇവ ആവര്‍ത്തിക്കപ്പെടാനുള്ള സാധ്യതകള്‍ സജീവമാകുന്നത്. 

ഒറ്റയ്ക്ക് മാത്രമല്ല, കൂട്ടത്തിലും ഒന്നാമന്‍ ഇടിക്കുള തന്നെ! സാറ് അല്ല പ്രഫസര്‍ തന്നെ സ്റ്റാര്‍...

ഭര്‍ത്താവിനൊപ്പം ചിയേഴ്‌സ്, മലയാളി സംവിധായിക വെളിപ്പെടുത്തിയ സത്യങ്ങള്‍ കേട്ട് ഭര്‍ത്താവ് ഞെട്ടി...

തുറന്ന് പറച്ചിലുകളിലൂടെ ബോളിവുഡിനെ ഞെട്ടിക്കുന്ന കങ്കണ റാണവത് തനിക്ക് ആദ്യമായി നേരിട്ട ലൈംഗീക പീഡനത്തേക്കുറിച്ചും തുറന്ന പറയുകയാണ്. സഹതാരങ്ങള്‍ക്കൊപ്പം കിടക്ക പങ്കിട്ടാലെ സിനിമയില്‍ നില്‍ക്കാന്‍ സാധിക്കു എന്ന കാര്യം തുറന്ന് പറഞ്ഞതിന് പിന്നാലെയാണ് കങ്കണയുടെ പുതിയ വെളിപ്പെടുത്തല്‍.

ശാരീരികമായി പീഡിപ്പിക്കപ്പെട്ടു

സിനിമയില്‍ എത്തിയ സമയത്ത് താന്‍ ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് കങ്കണ റാണവത് വെളിപ്പെടുത്തി. അയാള്‍ തന്റെ സഹതാരം പോലുമായിരുന്നില്ലെന്ന് കങ്കണ പറഞ്ഞിരുന്നു. പിന്നീടൊരുക്കിലും തനിക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടില്ലെന്നും താരം പറഞ്ഞു.

ആദിത്യ പഞ്ചോളി

പതിനാറാം വയസില്‍ കങ്കണയെ ശാരീരികമായി പീഡിപ്പച്ചത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്ന് കങ്കണ പറഞ്ഞു. ഒരു ടെലിവിഷന്‍ ഷോയ്ക്കിടെയാണ് താന്‍ ഇത്രയും കാലം മനസ്സില്‍ സൂക്ഷിച്ച ആ രഹസ്യം കങ്കണ വെളിപ്പെടുത്തിയത്.

സെറീനയുടെ പെരുമാറ്റം ഞെട്ടിച്ചു

പീഡനക്കാര്യം ആദ്യത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല. സെറീനയുടെ പെരുമാറ്റം ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായി എന്നും കങ്കണ പറയുന്നു.

ആരെന്ന് വെളിപ്പെടുത്തുന്നത് ആദ്യം

പതിനാറാം വയസില്‍ താന്‍ പീഡനത്തിന് ഇരയായി എന്ന് പല അഭിമുഖങ്ങളിലും കങ്കണ പറഞ്ഞിട്ടുണ്ട്. തന്റെ അച്ഛന്റെ പ്രയാമുള്ള ആളാണ് അതെന്ന് സൂചന നല്‍കിയിരുന്നെങ്കിലും ആരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല.

ചെരിപ്പൂരി അടിച്ചു

മകളേക്കാള്‍ പ്രായം കുറവായ തന്നെ ചെരിപ്പൂരി അടിച്ചു, മര്‍ദ്ദനത്തില്‍ തലയ്ക്ക് അടിയേറ്റ് മുറിവ് പറ്റി. അന്ന് തനിക്ക് പ്രായപൂര്‍ത്തി ആയിട്ടുപോലുമില്ല. തന്നെ സംബന്ധിച്ചിടുത്തോളം ഇതൊരു പുതിയ ലോകമായിരുന്നെന്നും കങ്കണ പറയുന്നു.

രക്ഷിതാക്കളോട് പറയാനാകില്ല

അന്നത്തെ സംഭവത്തിന് ശേഷം കങ്കണ സെറീനയെ പോയി കണ്ടു. 'എന്നെ രക്ഷിക്കൂ, നിങ്ങളുടെ മകളേക്കാള്‍ ഇളയതാണല്ലോ ഞാന്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണ്. എന്റെ രക്ഷിതാക്കളോട് ഇക്കാര്യം പറയാനാകില്ല'- കങ്കണ സെറീനയോട് പറഞ്ഞു.

സെറീനയുടെ മറുപടി ഞെട്ടിച്ചു

തന്നെ ആശ്വസിപ്പിക്കും തന്നെ സംരക്ഷിക്കും എന്ന് പ്രതീക്ഷിച്ച സെറീനയില്‍ നിന്നും ലഭിച്ച മറുപടി കങ്കണയെ ഞെട്ടിച്ചുകളഞ്ഞു. 'അദ്ദേഹം ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം', എന്നായിരുന്നു സെറീനയുടെ മറുപടി.

പരാതി നല്‍കിയെങ്കിലും ഗുണമുണ്ടായില്ല

അന്ന് പോലീസിനെ സമീപിക്കാന്‍ കങ്കണയ്ക്ക് ആകുമായിരുന്നില്ല. വീട്ടുകാര്‍ വന്ന് തിരികെ കൊണ്ടുപോകും. അതുകൊണ്ട് അപ്പോള്‍ പരാതി നല്‍കിയില്ല. എന്നാല്‍ പിന്നീട് പരാതി നല്‍കിയെങ്കിലും പോലീസ് ആദിത്യയെ വിളിച്ചുവരുത്തി ശാസിച്ച് വിട്ടയക്കുകയാണുണ്ടായത്.

English summary
Kangana Ranaut has gone on record to say that it was Aditya Pancholi who physically abused her.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam