»   » കങ്കണ റാണാവത് അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങി

കങ്കണ റാണാവത് അശ്ലീല സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങി

Posted By:
Subscribe to Filmibeat Malayalam

മുംബൈ: ബോളിവുഡ് നടിമാരില്‍ മികച്ച അഭിനയപാടവം കൈയ്യിലുള്ള നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ കങ്കണ റാണാവത് ഒരു പക്ഷേ അശ്ലീല സിനിമകളിലൂടെ അറിയപ്പെടുമായിരുന്നു. 2006ല്‍ ഗാംങ്സ്റ്റര്‍ എന്ന റൊമാന്റിക് ക്രൈം സിനിമയിലൂടെയാണ് കങ്കണ ബോളിവുഡിലെത്തുന്നത്. ഈ സിനിമ ലഭിച്ചിരുന്നില്ലെങ്കില്‍ താന്‍ അശ്ലീല സിനിമയില്‍ അഭിനയിക്കാര്‍ കരാറില്‍ ഏര്‍പ്പെടുമായിരുന്നെന്ന് കങ്കണ ഒരു ടിവി ചാനല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ഗാങ്സ്റ്റര്‍ ആണ് തന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചതെന്ന് കങ്കണ പറഞ്ഞു. ഇതേ സമയത്ത് ഒരു അശ്ലീല സിനിമയുടെ ഓഫറും തനിക്ക് ലഭിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാമെന്ന് താന്‍ വാക്കാല്‍ പറയുകയും ചെയ്തു. ഇതിനായി ഫോട്ടോഷൂട്ടും കഴിഞ്ഞു. അവര്‍ ഒരു മേലങ്കി അണിയാന്‍ തന്നെങ്കിലും അത് അശ്ലീല സിനിമകളില്‍ ഉപയോഗിക്കുന്ന തരത്തിലുള്ളതായിരുന്നു.

kangana

വസ്ത്രം നല്ലതല്ലെന്നും മറ്റും താന്‍ പറയുകയും ചെയ്തിരുന്നു. അതിനുശേഷവും സിനിമയില്‍ നിന്നും പിന്‍മാറിയിരുന്നില്ല. ഇതിനിടയിലാണ് ഗാങ്സ്റ്ററിന്റെ ഓഫര്‍ വരുന്നത്. ഇതോടെ ആദ്യചിത്രം ഉപേക്ഷിക്കുകയായിരുന്നെന്നും കങ്കണ പറഞ്ഞു. സിനിമ ഉപേക്ഷിച്ചതോടെ പ്രൊഡ്യൂസര്‍ തനിക്കെതിരെ തിരിഞ്ഞു. അന്ന് തനിക്ക് 17-18 വയസ് മാത്രമാണ് പ്രായം. ഗാങ്സ്റ്റര്‍ ഓഫര്‍ എത്തിയിരുന്നില്ലെങ്കില്‍ താന്‍ അതില്‍ അഭിനയിക്കുമായിരുന്നെന്നും ബോളിവുഡ് സുന്ദരി പറയുന്നു. രങ്കൂണ്‍ എന്ന തന്റെ പുതിയ സിനിമയുടെ തിരക്കിലാണ് ഇപ്പോള്‍ കങ്കണ.

English summary
Kangana Ranaut almost signed an adult film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam