ചുണ്ടിലെ മുറിവ് കാരണം ട്രോമ! ചുംബന രംഗത്തിനിടെ നടന്നത്! വെളിപ്പെടുത്തലുമായി കങ്കണയും വിര്‍ ദാസും

വിവാദ തുറന്നുപറച്ചിലുകളിലൂടെയായും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട് കങ്കണ റണാവത്. തന്റെ അഭിപ്രായം കൃത്യമായി തന്നെ പ്രകടിപ്പിക്കാറുണ്ട് അവര്‍. പ്രണയത്തെക്കുറിച്ചും, ബ്രേക്കപ്പിനെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള തുറന്നുപറച്ചിലുകള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. റിവോള്‍വര്‍ റാണി എന്ന ചിത്രത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുകളാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. 201 ലായിരുന്നു ഈ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. വിര്‍ ദാസായിരുന്നു ചിത്രത്തിലെ നായകന്‍. ചുംബന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ കങ്കണ വിര്‍ ദാസിനെ ഉപദ്രവിച്ചു എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിക്കുന്നത്. അങ്ങനെയൊരു കാര്യം നടന്നിട്ടില്ലെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി, തന്നെ പിന്തുണച്ചതിന് വിര്‍ ദാസിനോട് കങ്കണ നന്ദി പറഞ്ഞിരുന്നു.

മാധ്യമപ്രവര്‍ത്തക സിമി ചന്ദോകായിരുന്നു ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. ആ രംഗം ചിത്രീകരിക്കുമ്പോള്‍ ഡയറക്ടര്‍ കട്ട് പറഞ്ഞ ശേഷവും കങ്കണ ചുംബിക്കുകയായിരുന്നുവത്രേ. ഇതോടെയാണ് വിര്‍ ദാസിന് പരിക്ക് പറ്റിയത്. അദ്ദേഹത്തിന്റെ ചുണ്ട് മുറിഞ്ഞ് ചോര വന്നിരുന്നു. ഈ സംഭവത്തോടെ അദ്ദേഹം ഡിപ്രഷനിലായെന്നും, മാനസികമായി ബുദ്ധിമുട്ടിയെന്നുമായിരുന്നു വെളിപ്പെടുത്തല്‍. ക്ഷണനേരം കൊണ്ടായിരുന്നു ഈ പ്രചാരണം വൈറലായി മാറിയത്. ആരോ അടിച്ചിറക്കിയതാണ് ഈ കഥ. കങ്കണ ശരിക്കും പ്രൊഫഷണലായിട്ടുള്ളൊരു വ്യക്തിയാണ്. അനുഗ്രഹിക്കപ്പെട്ട ആര്‍ടിസ്റ്റാണ്. അവരെക്കുറിച്ച് ഇങ്ങനെ പറയുന്നത് വളരെ മോശം. എന്റെ കോമഡി കേട്ട് എന്നെ ടെററിസ്റ്റ് എന്ന് വിളിച്ചതാണ് അവര്‍. സെറ്റില്‍ ഒരു പ്രശ്‌നവുമില്ലായിരുന്നു എന്നുമായിരുന്നു വിര്‍ ദാസ് കുറിച്ചത്.

Kangana Ranaut latest chat
Photo Credit: Kangana Ranaut / Facebook post

വിര്‍ ദാസിന്റെ റിപ്ലേ ചേര്‍ത്തായിരുന്നു കങ്കണ നന്ദി അറിയിച്ചത്. പൈശാചികമായ ലൈംഗിക താല്‍പര്യമുള്ള, വിചിത്ര സ്വഭാവമുള്ളൊരു വ്യക്തി ഞങ്ങളെ ഉപയോഗിക്കുകയാണ്. നിങ്ങളുടെ ചോര ഞാന്‍ കുടിച്ചു. നിങ്ങളിപ്പോഴും ആ ട്രോമയില്‍ കരയുകയാണ്. ഭാവന തീരെ പോര എന്നായിരുന്നു കങ്കണ കുറിച്ചത്. ഇവരുടെ പ്രതികരണം ഇതിനകെ തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. എല്ലാവരോടും സൗഹൃദത്തോടെയാണ് ഞാന്‍ ഇടപെടാറുള്ളത്. എന്നാല്‍ പുറംലോകം അതിനെ പ്രണയമായി വ്യാഖ്യാനിക്കും. പ്രണയിക്കണമെന്ന് വിചാരിച്ചാല്‍ അത് എളുപ്പത്തില്‍ നടന്നേനെ, എന്നാല്‍ അങ്ങനെയൊരു കാര്യം മനസിലേ ഇല്ലെന്നായിരുന്നു നേരത്തെ കങ്കണ പറഞ്ഞത്.

കരിയറിലെ തുടക്കകാലത്ത് അത്ര നല്ല കഥാപാത്രങ്ങളായിരുന്നില്ല ലഭിച്ചിരുന്നത്. മാനസികമായി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതും, ഡിപ്രഷനും, ട്രോമയുമൊക്കെയുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിരുന്നത്. അതിനാല്‍ത്തന്നെ ആളുകള്‍ ഞാനും അങ്ങനെയാണെന്നായിരുന്നു കരുതിയത്. അങ്ങനെയായിരുന്നു വ്യാഖ്യാനം. ന്യുറോട്ടിക്, ഹോട്ട്, സെക്‌സി അങ്ങനെയൊക്കെയുള്ള ക്യാരക്ടറായിരുന്നു അവതരിപ്പിച്ചത്. ബോധപൂര്‍വ്വമായാണ് ആ ഇമേജില്‍ നിന്നും മാറിയത്.

സമാനമായ തരത്തിലുള്ള കഥാപാത്രങ്ങള്‍ വന്നപ്പോള്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു കങ്കണ. പിന്നീടാണ് അടുത്ത വീട്ടിലെ പെണ്‍കുട്ടി ഇമേജിലേക്ക് വരുന്നത്. ആ രീതിയിലുള്ള കഥാപാത്രങ്ങളായിരുന്നു തിരഞ്ഞെടുത്തിരുന്നത്. ആവര്‍ത്തനവിരസത വരാതിരിക്കാനായി ശ്രമിച്ചിരുന്നു. അധികമാരും ശ്രദ്ധിക്കാത്ത തരത്തിലുള്ള സാധാരണക്കാരിയായ സ്ത്രീകളെ അവതരിപ്പിക്കാന്‍ ഇഷ്ടമാണ്. ഇമേജില്‍ കുരുങ്ങാതെയിരിക്കാന്‍ ബോധപൂര്‍വ്വമായി തന്നെ ശ്രമിച്ചിട്ടുണ്ട്. ആരാധകരുടെ നിര്‍ദേശങ്ങളും കണക്കിലെടുക്കാറുണ്ട് താനെന്നും നേരത്തെ കങ്കണ വ്യക്തമാക്കിയിരുന്നു.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X