For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എല്ലാ ദിവസവും എഴുന്നേറ്റാൽ വാർത്തകളിൽ ധാക്കഡിന്റെ പരാജയം'; രോഷത്തോടെ കങ്കണ

  |

  ബോളിവുഡിൽ അടുത്ത കാലത്ത് ഇറങ്ങിയവയിൽ വൻ പരാജയം ഏറ്റു വാങ്ങിയ സിനിമകളിലൊന്നാണ് നടി കങ്കണ റണൗത്ത് നായികയായെത്തിയ ധാക്കഡ്. 85 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം ആകെ നേടിയ തിയറ്റർ കലക്ഷൻ മൂന്ന് കോടിയോടുത്ത് മാത്രമാണ്. ചിത്രത്തിലെ ആക്ഷൻ സീനുകൾക്കായി കങ്കണ വലിയ തോതിൽ അധ്വാനിക്കുകയും ചെയ്തിരുന്നു.

  എന്നാൽ ബോക്സ് ഓഫീസിൽ സിനിമ പച്ചതൊട്ടില്ല. ഒരു ദിവസം ധാക്കഡിന്റെ എട്ട് ടിക്കറ്റ് മാത്രം വിറ്റു പോയതും വാർത്തയായിരുന്നു. കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയായാണ് ധാക്കഡിന്റെ പരാജയം വിലയിരുത്തപ്പെടുന്നത്. മാധ്യമങ്ങളിൽ ഈ പരാജയം വലിയ തോതിൽ വാർത്തയുമായിരുന്നു. ഇപ്പോൾ ഇത്തരം വാർത്തകൾക്കെതിരെ രം​ഗത്തെത്ത‍ിയിരിക്കുകയാണ് കങ്കണ. എന്തിനാണ് തന്റെ ചിത്രത്തിന്റെ പരാജയം മാത്രം ഇത്തരത്തിൽ വാർത്തയാവുന്നതെന്നാണ് കങ്കണയുടെ ചോദ്യം.

  kangna ranaut

  83, ​ഗം​ഗുഭായ് കത്തെവാടി, രാധേ ശ്യാം എന്നീ ചിത്രങ്ങളും പരാജയപ്പെട്ടതാണെന്ന് നടി പറയുന്നു. എല്ലാ ദിവസവും എഴുന്നേറ്റാൽ ധാക്കഡിന്റെ തോൽവി സംബന്ധിച്ച് നൂറ് കണക്കിന് വാർത്തകളാണ് വരുന്നത്. പക്ഷെ ഈ ചിത്രങ്ങളുടെ പരാജയത്തെ പറ്റി ആരും പറയുന്നില്ലെന്നാണ് കങ്കണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലെഴുതിയ കുറിപ്പിൽ ആരോപിക്കുന്നത്. അതേസമയം കങ്കണ ചൂണ്ടിക്കാണിച്ച ആലിയ ഭട്ട് ചിത്രം ​ഗം​ഗുഭായ് തിയറ്ററിൽ വൻ വിജയമായിരുന്നു.

  ധാക്കഡിന്റെ പരാജയം നടിയുടെ കരിയറിനെ വലിയ തോതിൽ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ധാക്കഡിനോടൊപ്പം റിലീസ് ചെയ്ത കാർത്തിക് ആര്യൻ ചിത്രം ഭൂൽ ഭുലയ്യ 65 കോടി രൂപ മുതൽ മുടക്കിലാണ് നിർമ്മിച്ചത്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കലക്ഷനാവട്ടെ 262 കോടിയാണെന്നാണ് റിപ്പോർട്ടുകൾ.

  dhakkad film

  ആക്ഷൻ സ്പെെ ത്രില്ലറായ ധാക്കഡിൽ അ​ഗ്നി എന്ന സ്പൈയുടെ വേഷമാണ് കങ്കണ ചെയ്തിരുന്നത്. അർജുൻ രാംപാലായിരുന്നു ചിത്രത്തിലെ വില്ലൻ. കങ്കണയെ സംബന്ധിച്ച് വളരെയേറെ പ്രതീക്ഷയുള്ള ചിത്രമായിരുന്നു ഇത്. ഹോളിവുഡ് സ്റ്റെെലിൽ നിർമ്മിച്ച ആക്ഷൻ ചിത്രത്തിൽ മുഴുനീളമുള്ള ആക്ഷൻ രം​ഗങ്ങൾ നടി ഒറ്റയ്ക്ക് തന്നെയായിരുന്നു ചെയ്തിരുന്നത്. ആക്ഷൻ സീനുകൾ കുത്തിനിറച്ച സിനിമയുടെ തിരക്കഥ ബാലിശമാണെന്നായിരുന്നു നിരൂപകരുടെ വിമർശനം.

  പൊതുവെ തന്റെ സിനിമകളെ വിമർശിക്കുന്നവർക്കെതിരെ സംസാരിക്കുന്ന കങ്കണ പക്ഷെ ഇത്തവണ അധികം പ്രതികരണങ്ങൾ നടത്തിയിട്ടില്ല. എല്ലാ ഭാ​ഗത്ത് നിന്നും സിനിമ മോശമാണെന്ന അഭിപ്രായം വന്നതു കൊണ്ടാണ് നടി ഇതിന് മുതിരാഞ്ഞതെന്നാണ് സിനിമാ ലോകത്തെ സംസാരം. എമർജൻസി ആണ് കങ്കണ അഭിനയിക്കുന്ന അടുത്ത ചിത്രം. ചിത്രം സംവിധാനം ചെയ്യുന്നതും നടി തന്നെയാണ്. കങ്കണയുടെയും സഹോദരന്റെയും നിർമാണ കമ്പനിയായ മണികർണിക ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

  kangana angry on dhakkad failure report

  Recommended Video

  Dilsha Bigg Boss Interview | കല്യാണത്തെക്കുറിച്ച് ദിലു, റോബിൻ ഫാൻസിനെ കണ്ട് ഞെട്ടി

  മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയുടെ വേഷമാണ് നടി ചെയ്യുന്നത്. നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറഞ്ഞ തലൈവിയിലും കങ്കണ അഭിനയിച്ചിരുന്നു. ഹിന്ദിയിലും ദക്ഷിണേന്ത്യൻ ഭാഷകളിലും പുറത്തിറങ്ങിയ തലൈവിയും പക്ഷെ തിയറ്ററിൽ കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തലൈവിക്ക് വേണ്ടി ശരീര ഭാരം കൂട്ടിയ നടി പിന്നീട് ധാക്കഡിലഭിനയിക്കാൻ വേണ്ടി കഠിന വ്യായാമ മുറകളായിരുന്നു ചെയ്തത്. പക്ഷെ ഈ കഠിനാധ്വാനങ്ങൾ രണ്ട് ചിത്രങ്ങളെയും വിജയിപ്പിച്ചില്ല. എമർജൻസിക്ക് മുൻപ് തേജസ് എന്ന സിനിമയാണ് റിലീസ് ചെയ്യാനുള്ള കങ്കണ ചിത്രം. ചിത്രത്തിൽ എയർഫോഴ്സ് ഉദ്യോ​ഗസ്ഥയായാണ് കങ്കണ എത്തുന്നത്.

  Read more about: kangana ranaut bollywood
  English summary
  Kangana ranaut angry towards articles about dhakkad failure
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X