കങ്കണ റാണൗത്ത് മിനറല്‍ വാട്ടറില്‍ കുളിയ്ക്കുന്നു!
സൗന്ദര്യം സംരക്ഷിയ്ക്കാനായി എന്നും കഴുതപ്പാലില്‍ കുളിച്ച ക്ലിയോപാട്രയുടെ കഥ നമ്മള്‍ കേട്ടിട്ടുണ്ട്. ഈ കഴുതപ്പാല്‍ കുളിയായിരുന്നു ക്ലിയോപാട്രയുടെ സൗന്ദര്യ രഹസ്യമെന്നാണ് പറയപ്പെടുന്നത്. നടിമാരെ സംബന്ധിച്ച് സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ സൗന്ദര്യം പ്രധാന ആയുധമാണ്. അത് വേണ്ടവിധം ശ്രദ്ധിച്ചില്ലെങ്കില്‍ പിന്തള്ളപ്പെട്ടുപോകുമെന്നകാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ സൗന്ദര്യം സംരക്ഷിയ്ക്കാന്‍ പലരും പലവിധകാര്യങ്ങള്‍ പരീക്ഷിയ്ക്കാറുണ്ട്.
അടുത്തിടെ നടി മല്ലിക ഷെരാവത്ത് മുടി കഴുകാനായി മിനറല്‍ വാട്ടര്‍ ആവശ്യപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ കങ്കണ റാണൗത്തും ഇതേവഴി സ്വീകരിച്ചിരിക്കുകയാണ്. മുടി കഴുകാന്‍ മാത്രമല്ല സര്‍വ്വാംഗം കുളിയ്ക്കാന്‍ കങ്കണ മിനറല്‍ വാട്ടറാണ് ഉപയോഗിക്കുന്നത്.
എന്നാല്‍ കങ്കണയുടെ ഈ ചെയ്ത്ത് സൗന്ദര്യം സംരക്ഷിയ്ക്കാന്‍ വേണ്ടിയല്ലെന്ന് മാത്രം. ഖാറിലുള്ള സ്വന്തം വസതിയില്‍ മിനറല്‍ വാട്ടര്‍ കുളിയ്ക്കായുള്ള സൗകര്യങ്ങളെല്ലാം കങ്കണ ഒരുക്കിയിരിക്കുന്നത്.
ഖാറിലെ കെട്ടിടത്തിനുള്ള അനുമതി അടുത്തിടെയാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ മുനിസിപ്പാലിറ്റിക്കാര്‍ ്ഈ വീട്ടിലേയ്ക്ക് സ്ഥിരമായി വെള്ളം വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടില്ല. മുനിസിപ്പാലിറ്റി വെള്ളം കിട്ടുന്നില്ലെന്ന് കരുതി കുളിയ്ക്കാതിരിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ മിനറല്‍ വാട്ടറില്‍ കുളിയ്ക്കുകയല്ലാതെ കങ്കണയ്ക്ക് വേറെ വഴിയൊന്നുമില്ലായിരുന്നു.


Click it and Unblock the Notifications












