കങ്കണ അമ്മയാകാന്‍ പോകുന്നു!
സിനിമയില്‍ എത്തിയ കാലം മുതല്‍ ഈ അുത്ത കാലത്തുവരെ ഭാഗ്യമില്ലാത്ത ഒരു നായികയായി തഴയപ്പെട്ടിരുന്ന കങ്കണ ഒടുവില്‍ തന്റെ സ്ഥാനം കണ്ടെത്തി. വെല്ലുവിളിയുള്ള കഥാപാത്രങ്ങല്‍ ഏറ്റെടുത്ത് ചെയ്തതിലൂടെയാണ് ഈ ഇരുപത്തിയേഴുകാരി വിജയ്ച്ചതും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയായതും.
മനസ്സില്‍ പെട്ടന്നു തെളിയുന്ന ഒത്തിരി നല്ല വേഷങ്ങള്‍ ചെയ്ത കങ്കണ ഇനി ചെയ്യുന്നത് ഒരു അമ്മയുടെ വേഷമാണ്. ബോളിവുഡിലെ മുതിര്‍ന്ന നടിമാരായ മാധുരി ദീക്ഷിത്ത്, ജൂഹി ചൗള, കരിഷ്മ കപൂര്‍ തുടങ്ങിയ നടിമാരെല്ലാം കൗമാരക്കരുടെ അമ്മ വേഷമിടാന്‍ മടിക്കുന്ന സ്ഥനാത്താണ് കങ്കണ 35 വയസ്സുകാരിയായ അമ്മയുടെ വേഷമിടാന്‍ പോകുന്നത്.

ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നത് മേയ് മാസത്തിലാണ്. തളര്‍വാതം പിടിക്കപ്പെട്ട കൗമാരക്കാരിയുടെ അമ്മയായ ദുര്‍ഗ റാണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കങ്കണ അവതരിപ്പിക്കുന്നത്.
വിദ്യാ ബാലനെയാണ് ചിത്രത്തിലെ നായികയായി ആദ്യം പരിഗണിച്ചത്. എന്നാല്‍ വിദ്യ പിന്മാറിയതിനെ തുടര്‍ന്ന് അവസരം കങ്കണയെ തേടിയെത്തുകയായിരുന്നു. വിദ്യ പിന്മാറിയതുകൊണ്ടോ എന്തോ, ഈ ചിത്രത്തിന് മൂന്ന്- നാല് കോടിയാണത്രെ കങ്കണയുടെ പ്രതിഫലം
ഇപ്പോള്‍ അങ്കുഷ് ഗംഭീര്‍ സംവിധാനം ചെയ്യുന്ന റിവോള്‍വര്‍ റാണി എന്ന ചിത്രത്തിലാണ് കങ്കണ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയമാണ് കങ്കണയെ പെട്ടന്ന് പ്രശസ്തയാക്കിയത്. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലുള്ള താരത്തിന്റെ പ്രതിഭയാണ് ഈ വിജയത്തിന് പിന്നില്‍


Click it and Unblock the Notifications