മയക്കുമരുന്ന് ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ മുംബൈ വിടും! വെല്ലുവിളിച്ച് കങ്കണ റാവത്ത്

By Prashant V R

മയക്കുമരുന്ന് ബന്ധത്തെ കുറിച്ച് അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടതിന് പിന്നാലെ പ്രതികരണവുമായി കങ്കണ റാവത്ത്. കേസില്‍ ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ താന്‍ മുംബൈ വിടുമെന്ന് നടി ട്വീറ്റ് ചെയ്തു. കേസന്വേഷണത്തിന് മുംബൈ പോലീസിനെ ചുമതലപ്പെടുത്തുന്നതില്‍ കൂടുതല്‍ സന്തോഷമുണ്ടെന്നും നടി കുറിച്ചു. മയക്കുമരുന്ന് പരിശോധനയ്ക്ക് ഹാജരാകാന്‍ തയ്യാറാണെന്നും കോള്‍ റെക്കോര്‍ഡുകള്‍ പരിശോധിക്കാമെന്നും നടി പറഞ്ഞു. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിന്റെ ട്വീറ്റിന് മറുപടിയായിട്ടാണ് കങ്കണ ഇങ്ങനെ കുറിച്ചത്.

kangana ranaut

കേസില്‍ മുംബൈ പോലീസിനെ ചുമതലപ്പെടുത്തുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. അനില്‍ ദേശ്മുഖ്, ദയവായി എന്റെ മയക്കുമരുന്ന് ബന്ധം പരിശോധിക്കുക, ലഹരി മരുന്ന് കച്ചവടക്കാരുമായി എന്തെങ്കിലും ബന്ധം കണ്ടെത്തിയാല്‍ എന്റെ കോള്‍ റെക്കോര്‍ഡുകള്‍ അന്വേഷിക്കുക. എന്റെ തെറ്റ് നിങ്ങള്‍ കണ്ടെത്തിയാല്‍ അത് ഞാന്‍ സ്വീകരിക്കുകയും എന്നന്നേക്കുമായി മുംബൈ വിടുകയും ചെയ്യും. കങ്കണ തന്റെ പുതിയ ട്വീറ്റില്‍ പറഞ്ഞു.

അതേസമയം നടന്‍ അധ്യയന്‍ മുന്‍പ് നടത്തിയ വെളിപ്പെടുത്തലിന്‌റെ അടിസ്ഥാനത്തില്‍ ശിവസേന എംഎല്‍എമാര്‍ നടിക്കെതിരെ പരാതി നല്‍കുകയും, മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. കങ്കണ ലഹരി മരുന്ന് ഉപയോഗിച്ചുവെന്നും മറ്റൊരാളെ ലഹരിമരുന്ന് ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമുളള വെളിപ്പെടുത്തലുകള്‍ ചൂണ്ടിക്കാട്ടിയാണ് ശിവസേന എംഎല്‍എമാരുടെ പരാതി. അതേസമയം സുശാന്ത് സിംഗ് സിംഗ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെ കങ്കണ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നടിയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ പോര് രൂക്ഷമായത്.

മുംബൈയില്‍ ജീവിക്കുന്നത് സുരക്ഷിതമല്ലെന്നും പാക്ക് അധിനിവേശ കശ്മീര്‍ പോലെയാണ് ഇവിടെയെന്നും നടി പറഞ്ഞിരുന്നു. തുടര്‍ന്ന് നടിക്കെതിരെ ശിവസേന അടക്കമുളള പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. തര്‍ക്കം രൂക്ഷമായതോടെ കങ്കണയുടെ മുംബൈയിലെ കെട്ടിട്ടം അനധികൃതമാണെന്നും ഉടന്‍ മറുപടി നല്‍കിയില്ലെങ്കില്‍ കെട്ടിടം പൊളിച്ചുമാറ്റുമെന്നും കാണിച്ച് മുംബൈ കോര്‍പ്പറേഷന്‍ നടിക്ക് നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ നടിയുടെ മയക്കുമരുന്ന് ബന്ധത്തെ കുറിച്ചും അന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

Read more about: kangana ranaut
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X